കളഞ്ഞുകിട്ടിയ പേഴ്‌സ് തിരികെ ഏല്‍പ്പിച്ചു വിദ്യാര്‍ത്ഥി മാതൃകയായി

  • Posted By:
Subscribe to Oneindia Malayalam

കുണ്ടംകുഴി: കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരിച്ചേല്‍പ്പിച്ച് സത്യസന്ധത തെളിയിച്ച് മിഥുന്‍ മാതൃകയായി. അമ്മങ്കോട് റോഡരികില്‍ നിന്ന് കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ചാണ് മിഥുന്‍ സ്‌കൂളിന്റെ അഭിമാനമായത്.

ഹാദിയക്ക് വീണ്ടും തിരിച്ചടി; ഷെഫിനെ കാണാന്‍ കഴിയില്ല, സമ്മതിക്കില്ലെന്ന് സേലം കോളേജ്

കുണ്ടംകുഴി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന മിഥുന് റോഡരികില്‍ നിന്ന് കിട്ടിയ പേഴ്‌സ് ഉടന്‍ തന്നെ തന്റെ വീടിന് സമീപം താമസിക്കുന്ന മുന്‍ പി.ടി.എ പ്രസിഡണ്ട് ടി. വരദരാജനെ ഏല്‍പ്പിച്ചു.

wallet

പേഴ്‌സില്‍ നിന്നു ലഭിച്ച ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഉടമസ്ഥനായ കുറ്റിക്കോലിലെ സത്യനെ വിവരമറിയിച്ചു. തുടര്‍ന്ന് ഉടമസ്ഥന് പേഴ്‌സ് തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. സ്‌കൂളില്‍ നടന്ന അസംബ്ലിയില്‍ മിഥുനിനെ ഹെഡ്മിസ്ട്രസ് ബി.ഉഷാകുമാരി അനുമോദിച്ചു. പേഴ്‌സിന്റെ ഉടമ സത്യന്‍ കുട്ടിയുടെ സത്യസന്ധതക്ക് ഉപഹാരം നല്‍കുകയും ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Student handover lost purse

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്