കുതിരവണ്ടിയില്‍ കയറിയ സുരഭി ഇനി പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങേണ്ടി വരുമോ? നടപടി വേണമെന്ന്...'

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കോഴിക്കോട്: കോഴിക്കോടുകാരുടെ മാത്രമല്ല, മലയാളത്തിന്റെ മൊത്തം പ്രിയപ്പെട്ട 'പാത്തു' ആണ് സുരഭി. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭി ഇനി നിയമനടപിട നേരിടേണ്ടി വരുമോ എന്നാണ് ചോദ്യം.

നടി ലഹരിയുടെ ആലസ്യത്തില്‍ ആയിരുന്നുവെന്ന് എഴുതിവച്ചവരെയൊന്നും ഭാവന വെറുതേവിടില്ല...വെളിപ്പെടുത്തലുകൾ

മരിച്ചാലും നാലഞ്ച് ദിവസം വെന്റിലേറ്ററിലിടും! മന്ത്രി ജി സുധാകരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

എന്ത് നിയമ ലംഘനമാണ് സുരഭി നടത്തിയത് എന്നല്ലേ... കുതിര വണ്ടിയില്‍ കയറിയതാണത്രെ ആ നിയമ ലംഘനം.

60 കാരനായ സംവിധായകനെ വിവാഹം ചെയ്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് നടി പറയുന്നു !!

ദേശീയ പുരസ്‌കാരം നേടിയ സുരഭിക്ക് ജന്മനാടായ നരിക്കുനിയില്‍ സ്വീകരണം നല്‍കിയിരുന്നു. കുതിര വണ്ടിയില്‍ ആയിരുന്നു സുരഭിയെ ആനയിച്ചത്. അതാണിപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്.

സുരഭിക്ക് സ്വീകരണം

സുരഭിക്ക് സ്വീകരണം

മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. അതിന് ശേഷം ആണ് ജന്മനാടായ നരിക്കുനിയില്‍ സ്വീകരണം നല്‍കിയത്.

സ്വീകരണത്തില്‍ കുതിര!!!

കുതിര വണ്ടിയില്‍ ആയിരുന്നു അന്ന് സുരഭിയെ വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചത്. അതാണിപ്പോള്‍ വലിയ പ്രശ്‌നം ആയിരിക്കുന്നത്.

മൃഗക്ഷേമ ബോര്‍ഡ്

മൃഗക്ഷേമ ബോര്‍ഡ് (അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ) ആണ് ഇപ്പോള്‍ അതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരതയാണ് വിഷയം.

കളക്ടര്‍ക്കും പോലീസ് മേധാവിക്കും

കളക്ടര്‍ക്കും പോലീസ് മേധാവിക്കും

സുരഭിക്ക് സ്വീകരണം ഒരുക്കിയതില്‍ കുതിര വണ്ടി ഉപയോഗിച്ച സംഭവത്തില്‍ നടപടി എടുക്കാന്‍ ആണ് മൃഗക്ഷേമ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും ആണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം കൈമാറിയിരിക്കുന്നത്.

സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനായി സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടില്ല എന്ന് പറഞ്ഞാണ് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പരാതിക്കാരന്‍

പരാതിക്കാരന്‍

റോയല്‍ സൊസൈറ്റി ഫോര്‍ പ്രിവെന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് എന്ന സംഘടനയിലെ അംഗമായ വിനോദ് കുമാര്‍ ദാമോദര്‍ ആണ് ഈ വിഷയം ഉന്നയിച്ച് മൃഗക്ഷേമ ബോര്‍ഡിന് പരാതി അയച്ചത്. ആ പരാതി പരിഗണിച്ചാണ് ബോര്‍ഡിന്റെ നിര്‍ദ്ദേശം.

നടപടിയെടുത്തില്ലെന്ന്

നടപടിയെടുത്തില്ലെന്ന്

സുരഭിയ്ക്ക് സ്വീകരണം നല്‍കിയ സംഭവം വലിയ പ്രാധാന്യത്തോടെ തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുതിര വണ്ടിയില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇത്രയൊക്കെ കണ്ടിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

മെയ് 22 ന്

മെയ് 22 ന്

കഴിഞ്ഞ മെയ് 22 ന് ആയിരുന്നു സുരഭിയ്ക്ക് നരിക്കുനിയില്‍ സ്വീകരണം ഒരുക്കിയത്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

സുരഭി എന്ത് ചെയ്യാന്‍

സുരഭി എന്ത് ചെയ്യാന്‍

ഈ വിഷയത്തില്‍ സുരഭിക്കെതിരെ നടപടിയുണ്ടാകുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ട്. സംഘാടകരാണ് കുതിര വണ്ടി ഏര്‍പ്പാട് ചെയ്തത്. അല്ലെങ്കില്‍ തന്നെ കുതിര വണ്ടി ഉപയോഗിക്കുന്നതില്‍ എന്ത് ക്രൂരതയാണ് എന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

പ്രതികരണം

പ്രതികരണം

എന്തായാലും ഈ വിഷയത്തില്‍ സുരഭി ഇതുവരെ പ്രതികരിച്ചിട്ടില്ല. കളക്ടറും ജില്ലാ പോലീസ് മേധാവിയും എന്ത് നടപടിയെടുക്കും എന്ന് കാത്തിരുന്ന് കാണാം.

English summary
Reception conducted for Surabhi Lakshmi at Narikkuni under controversy. Animal Welfare Board directs District Collector and District Police chief to take action for using a horse chariot in public reception.
Please Wait while comments are loading...