സുരേന്ദ്രനെ മാറ്റാന്‍ നീക്കം ശക്തം; സുരേഷ് ഗോപി അധ്യക്ഷ പദവിയിലേക്ക്? നീക്കങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ മാറ്റം വരാന്‍ സാധ്യത. പാര്‍ട്ടിക്കുള്ളില്‍ കെ സുരേന്ദ്രനെതിരെ പടയൊരുക്കം നടക്കുന്നുണ്ട്. എല്ലാവര്‍ക്കും സ്വീകാര്യനായ ഒരു നേതാവിനെ അധ്യക്ഷനാക്കണമെന്നാണ് ആവശ്യം. കെ സുരേന്ദ്രന് കീഴില്‍ പാര്‍ട്ടിക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടായില്ലെന്നാണ് വാദം.
യാത്രകള്‍ ശ്രദ്ധിക്കുക; ചെലവുകള്‍ കൂടാം, ചൊവ്വയും-രാഹുവും ഒരേ രാശിയില്‍, ഈ രാശിക്കാര്‍ സൂക്ഷിക്കണം
അത് മാത്രമല്ല, പാര്‍ട്ടിയില്‍ വിഭാഗീയത അതിശക്തമായി വളര്‍ന്നിരിക്കുകയാണ് സുരേന്ദ്ര വിരുദ്ധ പക്ഷം പറയുന്നു. നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ പേരാണ് ശക്തമായി മുന്നിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ ബിജെപിയുടെ ജനകീയ മുഖമാണ് സുരേഷ് ഗോപിയെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. വിശദമായ വിവരങ്ങളിലേക്ക്....

കെ സുരേന്ദ്രന്റെ കാലാവധി അടുത്ത ഫെബ്രുവരിയിലാണ് അവസാനിക്കുന്നത്. ഇനിയും അദ്ദേഹം തുടരേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. സുരേന്ദ്രന്‍ നേരിട്ട് പ്രചാരണം നടത്തിയിട്ട് കൂടി പലയിടത്തും ബിജെപി തോറ്റത് എതിരാളികള്‍ ഉയര്‍ത്തി കാണിക്കുന്നു. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നാണ് പാര്‍ട്ടിയുടെ ഭരണഘടനയിലുള്ളത്. എന്നാല്‍ കുറച്ച് കാലമായി നാമനിര്‍ദേശം ചെയ്യലാണ് നടക്കുന്നത്. സുരേന്ദ്രന് ഒരിക്കല്‍ കൂടി അവസരം ലഭിക്കുമെന്നാണ് അദ്ദേഹത്തിനൊപ്പമുള്ളവര്‍ പറയുന്നത്. വി മുരളീധരന്റെ പിന്തുണയും ഇക്കാര്യത്തില്‍ സുരേന്ദ്രനുണ്ട്.

കൊടകര കുഴല്‍പ്പണ കേസ് അടക്കം നേരിട്ട് കൊണ്ടിരിക്കുന്ന സുരേന്ദ്രന് തുടരാന്‍ അധികാരമില്ല. അദ്ദേഹത്തെ മാറ്റാന്‍ തയ്യാറാവണമെന്നുമാണ് ആവശ്യം. എന്നാല്‍ ഇതുവരെ സൂചനകളൊന്നും ദേശീയ നേതൃത്വം നല്‍കിയിട്ടില്ല. പക്ഷേ സുരേഷ് ഗോപിയുടെ പേര് പലരും നിര്‍ദേശിച്ചിട്ടുണ്ട്. അദ്ദേഹത്തെ അധ്യക്ഷനാക്കണമെന്ന് പല നേതാക്കള്‍ക്കും താല്‍പര്യമുണ്ട്. ഒരു വിഭാഗത്തിന്റെയും പ്രതിനിധിയല്ലാത്ത നേതാവ് എന്ന ഗുണവും സുരേഷ് ഗോപിക്കുണ്ട്. ഇത് വിഭാഗീയത കുറയ്ക്കുമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. സംസ്ഥാന നേതൃത്വമല്ല പക്ഷേ ഇക്കാര്യം തീരുമാനിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാണ്.

സുരേഷ് ഗോപിയെ കൂടാതെ എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ വിഭാഗങ്ങളും അവകാശവാദങ്ങളുമായി രംഗത്തുണ്ട്. വി മുരളീധരന്‍ മുതല്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നവരെല്ലാം കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചവരാണ്. ശ്രീധരന്‍പിള്ളയും കുമ്മനം രാജശേഖരനും നാമനിര്‍ദേശത്തിലൂടെയാണ് പ്രസിഡന്റായത്. ഇത്തവണയും തിരഞ്ഞെടുപ്പ് ഉണ്ടാകാന്‍ ഇടയില്ല. തുടര്‍ച്ചയായി മുരളീധരന് ശേഷം ആരും ആ പദവിയില്‍ ഇരുന്നിട്ടില്ല. അതുകൊണ്ട് സുരേന്ദ്രന് നൂറ് ശതമാനം സാധ്യതയില്ല.

നിലവില്‍ ഒരു മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല. കാരണം ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ തല്‍ക്കാലം മാറ്റം ഉണ്ടാകാന്‍ ഇടയില്ലെന്നാണ് സുരേന്ദ്ര പക്ഷം പറയുന്നത്. സുരേന്ദ്രന്റെ ഇമേജ് പക്ഷേ കേന്ദ്ര നേതൃത്വത്തിന് വെല്ലുവിളിയിലാണ്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ സുരേന്ദ്രനുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. പ്രത്യേകിച്ച് സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് സുരേന്ദ്രനെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുരേന്ദ്രനെ പുകഴ്ത്തി ബിഎല്‍ സന്തോഷ് ഇട്ട പോസ്റ്റില്‍ തന്നെ വലിയ രീതിയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. മൊത്തം അഴിച്ചുപണിയാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്.

സുരേഷ് ഗോപിയുട ജനസ്വാധീനം ഉപയോഗപ്പെടുത്താന്‍ അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണെന്ന് ആഗ്രഹമുള്ളവര്‍ പാര്‍ട്ടിയിലുണ്ട്. എന്നാല്‍ സുരേഷ് ഗോപി ഇക്കാര്യത്തില്‍ നിലപാട് അറയിച്ചിട്ടില്ല. പാര്‍ട്ടി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും സുരേഷ് ഗോപിയുടെ ശ്രദ്ധ കൂടുതലും സിനിമയിലാണ് എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. പക്ഷേ കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ അദ്ദേഹം ഒഴിഞ്ഞ് മാറാന്‍ ഇടയില്ല. എന്നാല്‍ സുരേഷ് ഗോപിയോട് കേന്ദ്രത്തിന് താല്‍പര്യമില്ലെന്നാണ് എതിര്‍ വിഭാഗം പ്രചരിപ്പിക്കുന്നത്. താരം വരുന്നതോടെ പാര്‍ട്ടിയുടെ ഇമേജ് തന്നെ മാറുമെന്നും വിലയിരുത്തലുണ്ട്.












Click it and Unblock the Notifications