മുഴുവന്‍ നിയമനങ്ങള്‍ക്കും അംഗീകാരമെന്ന്..അധ്യാപകര്‍ക്ക് കോളടിച്ചു!!

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ മുഴുവന്‍ അധ്യാപക നിയമനങ്ങള്‍ക്കും അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. തസ്തിക നിര്‍ണയത്തിന്റെ അടിസ്ഥാനത്തിലെ നിയമനങ്ങള്‍ക്കാണ് അംഗീകാരം നല്‍കാനൊരുങ്ങുന്നത്. തസ്തിക നിര്‍ണയം നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടി നിയമനങ്ങള്‍ നിരസിക്കരുതെന്നും തസ്തിക നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത്തരം നിയമനങ്ങള്‍ക്കു അംഗീകാരം നല്‍കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു.

teacher

ഫെബ്രുവരി പകുതിയോടെ മുഴുവന്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫിസുകളിലും അദാലത്ത് നടത്തുകയും നിയമന അംഗീകാര, തസ്തിക നിര്‍ണയ അപ്പീലുകളില്‍ തീരുമാനമെടുക്കുകയും വേണം. അദാലത്തിന്റെ തിയ്യതിയും സ്ഥലവും ഈ മാസം 23നുള്ളില്‍ ഡയറക്ടറേറ്റില്‍ അറിയിക്കേണ്ടതുണ്ട്.

teacher

നിയമന അംഗീകാരം സംബന്ധിച്ച ഫയലുകളില്‍ എത്രയും വേഗം തീര്‍പ്പ് കല്‍പ്പിക്കണമെന്നു വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. 2016 ഒക്ടോബര്‍ 31നകം ഇത് പരിഹരിക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷെ രണ്ടു മാസം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഇതേത്തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശക്തമായി രംഗത്തുവന്നത്.

English summary
All teachers those appointed through tranfer may get approval soon. DPI ordered all related departments about this.
Please Wait while comments are loading...