എയര്‍ഗണും നാടന്‍തോക്കുമായി മലമാനിനെ വേട്ടയാടി ഒളിവിലായിരുന്ന സംഘം കീഴടങ്ങി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: എടവണ്ണ റെയ്ഞ്ച് എളഞ്ചീരി വനമേഖലയില്‍ നിന്നും മലമാനിനെ വേട്ടയാടിയ സംഘത്തില്‍ ഒളിവിലായിരുന്ന പ്രതികള്‍ വനം വകുപ്പ് മുമ്പാകെ കീഴടങ്ങി.എടവണ്ണ റെയ്ഞ്ച് ഓഫീസര്‍ അബ്ദുള്‍ ലത്തീഫിന്റെ മുമ്പാകെ ചൊവാഴ്ചയാണ് കീഴടങ്ങിയത്. മമ്പാട് പുള്ളിപ്പാടം സ്വദേശികളായ നരിമടക്കല്‍ സക്കീര്‍, പാത്താര്‍ വീട്ടില്‍ ജാബിര്‍, പുത്തന്‍പീടിക റഷീദ്,കൂളിയോടന്‍ അസൈന്‍,പെരകമണ്ണ ഈസ്റ്റ് ചാത്തല്ലൂര്‍ പാലോളി സാഹിദ്,എടവണ്ണ മുണ്ടേങ്ങര സ്വദേശികളായ മഞ്ഞളാംപറമ്പന്‍ ഇസ്മായില്‍, ആലുങ്ങല്‍ വീട് റിയാസ് മോന്‍ എന്നിവരാണ് കീഴടങ്ങിയത്.


ഈ മാസം പത്തിനായിരുന്നു സംഭവം.കേസിലെ മറ്റു മൂന്ന് പ്രതികളായ മമ്പാട് പുള്ളിപ്പാടം സ്വദേശികളായ ചപ്പങ്ങാതോട്ടത്തില്‍ അലവി, വലിയപിടിയേക്കല്‍ നിസ്സാദ്, ചാലിയാര്‍ എരഞ്ഞിമങ്ങാട് പൈങ്ങാകോട് കുന്നമംഗലത്ത് സികില്‍ ദാസ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. വേട്ടയാടി പിടിച്ച മ്ലാവിന്റെ 20കിലോയോളം ഇറച്ചിയും രണ്ട് നാടന്‍ തോക്കുകള്‍, ഒരു എയര്‍ഗണ്‍, വേട്ടക്കായി ഉപയോഗിച്ച അനുബന്ധ ഉപകരണങ്ങളും കാര്‍, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയും വനം വകുപ്പ് പിടിച്ചെടുത്തിരുന്നു.

deer

മ്ലാവ് വേട്ടകേസില്‍ കീഴടങ്ങിയ പ്രതികള്‍

പിടിയിലായ പ്രതികളുമായി വനത്തില്‍ നടത്തിയ പരിശോധനയില്‍ മൃഗത്തിന്റെ തല, തൊലി, മറ്റു അവശിഷ്ടഭാഗങ്ങളും കണ്ടെടുത്തിരുന്നു.പിടിച്ചെടുത്ത തോക്കുകളില്‍ എയര്‍ഗണും ഒരു തോക്കും അലവിയുടെതും തോക്കുകളിലൊന്ന് നിസ്സാദിന്റെയുമാണ്. ഇവര്‍ രണ്ടാളുകളുടെയും പേരില്‍ ആയൂധനിയമപ്രകാരം നിലമ്പൂര്‍ പൊലീസും കേസെടുത്തിട്ടുണ്ട്.

ഒളിവില്‍പോയ പ്രതികള്‍ക്ക് വേണ്ടി എസിഎഫ് റഞ്ജിത് കുമാറിന്റെയും എടവണ്ണ റെയ്ഞ്ച് ഓഫീസര്‍ അബ്ദുള്‍ ലത്തീഫിന്റെയും നേതൃത്വത്തില്‍ നിരന്തരം അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതികള്‍ മുഴുവനായും കീഴടങ്ങിയത്.

എയർ ഇന്ത്യ ജീവനക്കാരിയെ യാത്രക്കാരി കരണത്തടിച്ചു.. ജീവനക്കാരി തിരിച്ചടിച്ചു.. സംഭവം കൈവിട്ടുപോയി!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Team arrested for hunting deer

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്