പാണക്കാട് മുനവ്വറലി തങ്ങളുടെ ഇടപെടലില്‍ വധശിക്ഷക്ക് കുവൈത്തില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശിക്ക് മോചനമൊരുങ്ങുന്നു, കൊല്ലപ്പെട്ട കുടുംബത്തിന് 30ലക്ഷം കൈമാറി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: പാണക്കാട് മുനവ്വറലി തങ്ങളുടെ ഇടപെടല്‍ മൂലം കുവൈത്തില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശിക്ക് മോചനത്തിന് സാധ്യത തെളിഞ്ഞു.

പെരിന്തല്‍മണ്ണ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് തഞ്ചാവൂര്‍ സ്വദേശി അര്‍ജുനനെ കുവൈത്ത് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷയില്‍ ഇളവ് ലഭിക്കുന്നതിനായി അര്‍ജുനന്റെ ഭാര്യ മാലതി കൊല്ലപ്പട്ടയാളുടെ കുടുംബത്തെ കണ്ട് മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു.

help

കുവൈത്തില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശിഅര്‍ജുനന്റെ മോചനത്തിനുള്ള 25ലക്ഷം രൂപയുടെ ചെക്ക് അര്‍ജുനന്റെ ഭാര്യ മാലതിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറുന്നു.

എന്നാല്‍ കുടുംബ നാഥന്‍ നഷ്ടപെട്ട കുടുംബത്തിന് 30ലക്ഷംരൂപ നഷ്ടപരിഹാരം ലഭിക്കാതെ മാപ്പ് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുണ്ടായിരുന്നത്. തുടര്‍ന്ന് മോചനദ്രവ്യം നല്‍കാനുള്ള തുക കണ്ടെത്താന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഇടപെടുകയായിരുന്നു. മാലതി മുനവ്വറലി തങ്ങളെ നേരിട്ട് കണ്ടതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ഇടപെടാമെന്നും ആവശ്യമായ തുക കണ്ടെത്തി നല്‍കാമെന്നും മുനവ്വറലി തങ്ങള്‍ ഉറപ്പു നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ മുനവ്വറലി തങ്ങളുടെ നേതൃത്വത്തില്‍ സ്വരൂപിച്ച 25 ലക്ഷം രൂപ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്നു രാവിലെ മലപ്പുറം പ്രസ് ക്ലബ്ബില്‍ വെച്ച് മാലതിക്ക് കൈമാറി. അഞ്ചുലക്ഷം രൂപ മാലതിയുടെ കൈവശം ഉണ്ടായിരുന്നതിനാലാണ് ബാക്കി തുക നല്‍കിയത്. ഭര്‍ത്താവിന്റെ മോചനത്തിന് സഹായിച്ച പാണക്കാട് കുടുംബത്തിനും മലപ്പുറത്തിനും നന്ദി പറഞ്ഞാണ് മാലതി മടങ്ങിയത്.

ബാറ്റിംഗിലും ബൗളിംഗിലും ബേസിൽ തമ്പി മിന്നി... രഞ്ജി ട്രോഫിയിൽ കേരളം ഹരിയാനയ്ക്കെതിരെ വിജയത്തിലേക്ക്!

ജിദ്ദ ആസ്ഥാനമായ സെഹ്‌റാന്‍ ഗ്രൂപ്പ്, എന്‍ എ ഹാരിസ് ഫൗണ്ടേഷന്‍, എ.എം.പി ഫൗണ്ടേഷന്‍, സ്റ്റര്‍ലിങ് ഇന്റര്‍നാഷനല്‍, സാലിം മണി എക്‌സ്‌ചേഞ്ച് തുടങ്ങിയ സ്ഥാപനങ്ങളും പേര് പറയാനഗ്രഹിക്കാത്ത വ്യക്തികളുമാണ് സഹായധനം നല്‍കിയത്. രണ്ട് ദിവസം കൊണ്ടാണ് ഇത്രയും തുക സ്വരൂപിക്കാനായത്. പിരിച്ചെടുത്ത 25 ലക്ഷം രൂപയും കിടപ്പാടം പണയപ്പെടുത്തി മാലതി സ്വരൂപിച്ച അഞ്ച് ലക്ഷവും ചേര്‍ത്ത് 30 ലക്ഷം രൂപ കൊല്ലപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശിയുടെ കുടുംബത്തിന് കൈമാറി. തങ്ങളെ സഹായിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും പാണക്കാട് കുടുംബത്തിനും മറ്റു സഹൃദയര്‍ക്കുമെല്ലാം നന്ദി പറഞ്ഞാണ് മാലതി മലപ്പുറത്ത് നിന്നും മടങ്ങിയത്.

കൊല്ലപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. നിത്യച്ചെലവിന് പോലും വകയില്ലാത്ത ഈ വിധവക്കും മകള്‍ക്കും ഈ തുക ആശ്വാസമാകും. ഒപ്പം മാലതിക്കും 14 വയസുകാരി മകള്‍ക്കും കുടുംബനാഥനേയും ലഭിക്കാനുള്ള സാധ്യതയുമാണ് ഇതോടെ തെളിഞ്ഞത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Thangal helped Tamilnadu native who was sentenced to death, And a compensation given to the family who died in the murder

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്