ജനിച്ച് വീണയുടന്‍ നടന്ന് മലയാളിക്കുഞ്ഞും...!!! ഇതെന്ത് മറിമായം...!! വീഡിയോ

  • By: Anamika
Subscribe to Oneindia Malayalam

ജനിച്ച് വീണ് നിമിഷങ്ങള്‍ക്കകം നടക്കുന്ന നവജാത ശിശുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലക്ഷക്കണക്കിന് പേരാണ് അത്ഭുത ശിശുവിന്റെ വീഡിയോ കണ്ട് അന്തം വിട്ടത്. ബ്രസീലുകാരനായ ആ കുഞ്ഞിന് പിന്നാലെ മലയാളിയായ നവജാത ശിശുവും ജനിച്ചയുടനെ നടന്ന് അത്ഭുതമാവുകയാണ്. ഡൊമിനിക് എന്ന മലയാളിക്കുട്ടി. എന്നാല്‍ ഒരു വ്യത്യാസമുണ്ട്. ഈ നടത്തം അത്ര വലിയ സംഭവം ഒന്നുമല്ല.

Read Also: കാലുവാരിയ പളനിസ്വാമിയോട് ശശികലയുടെ പ്രതികാരം...!! പാര്‍ട്ടി പിളര്‍ക്കുന്നു..!! സര്‍ക്കാര്‍ വീഴും...!

baby

കുഞ്ഞുങ്ങള്‍ ജനിച്ചയുടന്‍ നടക്കുന്നതില്‍ അത്ഭുതമൊന്നും ഇല്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണിത്. ജന്മനാ ഉള്ള കഴിവ് കൊണ്ട് മാത്രമാണ് കുഞ്ഞുങ്ങള്‍ ഇത്തരത്തില്‍ കാലുയര്‍ത്തി നീങ്ങുന്നതത്രേ. കയ്യില്‍ തൂങ്ങി കാലുകള്‍ മുന്നോട്ട് വെച്ച് നടക്കാന്‍ നവജാത ശിശുക്കള്‍ കാണിക്കുന്ന ഈ പ്രവണതയെ സ്റ്റെപ്പിങ് റിഫ്‌ളെക്‌സ് എന്നാണ് വിളിക്കുക. ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മനാ ലഭിക്കുന്ന കഴിവുകള്‍ വേറെയും ഉണ്ടത്രേ. ജനിച്ചയുടന്‍ നടക്കുന്ന അത്ഭുത ശിശുവിന്റെ യാഥാര്‍ത്ഥ്യം വിശദീകരിച്ചുകൊണ്ട് ഡോക്ടര്‍ നെല്‍സണ്‍ ജോസഫാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം

English summary
The truth behind the viral video of Newborn baby walks immediately after birth
Please Wait while comments are loading...