വിവി രാജേഷ് തിരുവനന്തപുരത്തെ മേയര്‍ സ്ഥാനാര്‍ത്ഥി? ശ്രീലേഖയ്ക്ക് ഡെപ്യൂട്ടി മേയര്‍ പദവിയുമില്ല!
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് മേയറാകാന്‍ വി വി രാജേഷ്. കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ വിജയിച്ച ബി ജെ പി തങ്ങളുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി വി വി രാജേഷിനെ തിരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും എന്നാണ് വിവരം. ഏറെ നാളത്തെ അനിശ്ചതത്വത്തിന് ശേഷമാണ് ബി ജെ പിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് വ്യക്തത വന്നത്.
ബിജെപി ജില്ലാ അധ്യക്ഷനായിരുന്നു വി വി രാജേഷ്. മുന്‍ ഡി ജി പി ആര് ശ്രീലേഖയോ വി വി രാജേഷോ ആയിരിക്കും മേയര്‍ സ്ഥാനാര്‍ത്ഥി എന്ന് നേരത്തെ ഉറപ്പായിരുന്നു. എന്നാല്‍ രണ്ട് പേരില്‍ ആരെ പരിഗണിക്കണം എന്നതില്‍ ആശയക്കുഴപ്പം വന്നതോടെയാണ് തീരുമാനം നീണ്ടത്. ഒടുവില്‍ ആര് എസ് എസിന്റെ കൂടെ താല്പര്യം കണക്കിലെടുത്താണ് വി വി രാജേഷിനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തീരുമാനം വന്നിരിക്കുന്നത്.

കരമന അജിത്, എം ആര് ഗോപന് എന്നിവരുടെ പേരുകള്‍ പരിഗണിക്കപ്പെട്ടെങ്കിലും ഇവരെയൊക്കെയും നേതൃത്വം സ്വീകകരിച്ചില്ല. അതേസമയം ശ്രീലേഖ മേയര്‍ ആവുന്നതിനെ എതിര്‍ത്ത് ഒരു വിഭാഗം രംഗത്തെത്തി എന്നാണ് വിവരം. ബിജെപിയില്‍ പ്രവര്‍ത്തി പരിചയം പോലുമില്ലാത്ത ശ്രീലേഖയ്ക്ക് സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം പിന്തുണ പ്രഖ്യാപിച്ചതിനെതിരെ ചില കൗണ്‍സിലര്‍മാര്‍ക്കും അതൃപ്തിയുണ്ട്.
അതേസമയം ശ്രീലേഖ ഡെപ്യൂട്ടി മേയറും ആകില്ല എന്നാണ് വിവരം. ആശാനാഥ് ആയിരിക്കും ഡെപ്യൂട്ടി മേയര്‍ ആയേക്കും. ബിജെപി കേന്ദ്ര നേതൃത്വവും രാജീവ് ചന്ദ്രശേഖറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശ്രീലേഖയുടെ വീട്ടില്‍ വെച്ച് ചര്‍ച്ച നടന്നിരുന്നു. ഇപ്പോള്‍ ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിയിരിക്കുകയാണ് ശ്രീലേഖ.
രാജേഷിനെ മേയര്‍ സ്ഥാനര്ത്ഥിയാക്കുന്ന സാഹചര്യം നേതാക്കള്‍ തന്നെ ശ്രീലേഖയെ ധരിപ്പിച്ചു. തേസമയം മേയര്‍ സ്ഥാനത്തിന് പകരം ശ്രീലേഖയെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ മത്സരിപ്പിച്ചേക്കും. 40 വര്‍ഷത്തെ എല്‍ ഡി എഫിന്റെ തുടര്‍ഭരണം അവസാനിപ്പിച്ചാണ് ബി ജെ പി തിരുവനന്തപുരം കോര്പ്പറേഷന് പിടിച്ചത്. 101 അംഗ കോര്‍പ്പറേഷനില്‍ ബി ജെ പിക്ക് 50 സീറ്റാണ് ഉള്ളത്.
എല്‍ ഡി എഫിന് 29 ഉം യു ഡി എഫിന് 19 സീറ്റും ആണ് ഉള്ളത്. രണ്ട് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. വിഴിഞ്ഞത്ത് സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ മാറ്റി വെച്ച തിരഞ്ഞെടുപ്പ് ജനുവരി 2 ന് നടക്കും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications