ബിഡിജെഎസ് ആരുടെയും അടിമയല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: അടുത്ത സംസ്ഥാന മന്ത്രിസഭയില്‍ ബി ഡി ജെ എസ്സിന്റെ മന്ത്രിമാര്‍ ഉണ്ടാകുമെന്ന് ദേശീയ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബി ഡി ജെ എസ്. കോഴിക്കോട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അധികാരത്തില്‍ എത്തുകയെന്നതാണ് പ്രധാനം. അടുത്ത നിയമസഭയില്‍ കേരളത്തിന് മന്ത്രിമാര്‍ ഉണ്ടാകും. മുപ്പതോളം പാര്‍ട്ടികള്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏഴാം സ്ഥാനത്തെത്തി. അന്ന് ബൂത്ത് കമ്മിറ്റിയോ പഞ്ചായത്ത് കമ്മിറ്റിയോ ഒന്നുമില്ലായിരുന്നു. എല്ലായിടത്തും ആളെ നിര്‍ത്തിയാല്‍ ബി.ഡി.ജെ.സ്സിനു വോട്ട് ശതമാനത്തില്‍ നാലാം സ്ഥാനത്ത് എത്താനാവും.

thusharvellappalli

ബി.ജെ.പി മുമ്പ് മത്സരിച്ചപ്പോള്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടിയതിന് കാരണം ബി.ഡി.ജെ.എസ്സിന്റെ സാന്നിധ്യമാണ്. 95 ശതമാനം സ്ഥലങ്ങളിലും ഇപ്പോള്‍ ബൂത്ത് കമ്മിറ്റിയുണ്ട്.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തത് ചെന്നിത്തലയോ..? മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി പറയുന്നതു കേള്‍ക്കുക

നാല് ജില്ലകളിലൊഴികെ ബാക്കി പത്ത് ജില്ലകളില്‍ പാര്‍ട്ടിക്കു ശക്തമായ സ്വാധീനമുണ്ട്. ഒരു തരത്തിലും ബി.ഡി.ജെ.എസിനെ അനുവദിക്കുകയില്ലെന്ന് പറഞ്ഞിരുന്നവര്‍ ഇന്ന് മുന്നണിയിലേക്ക് ക്ഷണിക്കുന്നു. അത് പാര്‍ട്ടിയുടെ വളര്‍ച്ച കണ്ടിട്ടാണ്. ആരുടെയും അടിമയല്ല ബി.ഡി.ജെ.എസ്. ഒരു പാര്‍ട്ടിയുടെ സക്ഷ്യകക്ഷിയാകാന്‍ വേണ്ടി മാത്രം തുടങ്ങിയതല്ല ഈ പാര്‍ട്ടി. എക്കാലവും കൂടെ നില്‍ക്കാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടുമില്ല.

ജി എസ് ടി, പെട്രോള്‍ വില തുടങ്ങിയ വിഷയങ്ങളില്‍ എന്‍.ഡി.എയുമായി അഭിപ്രായ വ്യത്യാസമുണ്ട്. അതൊക്കെ മുന്നണിക്കുള്ളില്‍ പറഞ്ഞിട്ടുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

കുറഞ്ഞ കാലയളവിനു ഉള്ളില്‍ തന്നെ ബി.ഡി.ജെ.എസ്സിനു ശക്തി തെളിയിക്കാനായിട്ടുണ്ടെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അരയക്കണ്ടി സന്തോഷ് അഭിപ്രായപ്പെട്ടു.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്രമായ കോഴിക്കോട് മൂന്ന് മണ്ഡലങ്ങളില്‍ പാര്‍ട്ടി മത്സരിച്ചു. ജയവും പരാജയവുമൊക്കെ രണ്ടാമത്തെ കാര്യമാണ്. കേരള രാഷ്ട്രീയം ഇന്ന് ശ്രദ്ധയോടെ വീക്ഷിക്കുന്നത് പാര്‍ട്ടി എങ്ങോട്ട് പോകുന്നു എന്നാണെന്നും സന്തോഷ് പറഞ്ഞു.

പാളയം ജയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാജന്‍ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി.

ബാബു പൂതപ്പാറ, ഷാജു ചമ്മിനി, സുകുമാരന്‍ നായര്‍ പേരാമ്പ്ര, ബിന്ദു, രാധാ രാജന്‍, പി.എം.രവീന്ദ്രന്‍ വടകര, സുനില്‍കുമാര്‍ പുത്തൂര്‍മഠം, പി.സി.അശോകന്‍, സതീഷ് കുറ്റിയില്‍, രത്‌നാകരന്‍ പയ്യോളി, ഉണ്ണികൃഷ്ണന്‍ കരിപ്പാലില്‍, ജയേഷ് വടകര പ്രസംഗിച്ചു.

English summary
Thushar Vellappally; BDJS is not anyoones slave

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്