സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തത് ചെന്നിത്തലയോ..? മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി പറയുന്നതു കേള്‍ക്കുക

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ഡിസിസി ജനറല്‍ സെക്രട്ടറിയും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ തിരുവള്ളൂര്‍ മുരളി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കേസില്‍ ബ്ലാക്ക് മെയിലിങിന് തുടക്കം കുറിച്ചത് അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന് തിരുവള്ളൂര്‍ മുരളി ആരോപിച്ചു. അതിന്റെ പ്രതിഫലമായാണ് ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രി പദവി ലഭിച്ചത്. ബിജു രമേശിനെ കൂട്ടുപിടിച്ച് കെ.എം മാണിയെ ബ്ലാക്ക് മെയില്‍ മുഖ്യമന്ത്രിയാവാന്‍ ചെന്നിത്തല നടത്തിയ ശ്രമങ്ങള്‍ പാളിപ്പോയെന്നും ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഷനില്‍ കഴിയുന്ന തിരുവള്ളൂര്‍ മുരളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വളയത്തെ ബോംബേറ്; അന്വേഷണം ഊര്‍ജ്ജിതമെന്ന് പോലീസ്; തുമ്പൊന്നും ലഭിച്ചില്ല

സോളാര്‍ റിപ്പോര്‍ട്ടില്‍ ആരോപണവിധേയരായ കോണ്‍ഗ്രസ് നേതാക്കളെ സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ല. സംഘ്പരിവാര്‍ തടവറയില്‍ കഴിയുന്ന ചെന്നിത്തലയെ പ്രതിപക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ടും തൃശൂരിലും തിരുവനന്തപുരത്തും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. ആദ്യപൊതുയോഗം നവംബര്‍ 13ന് കോഴിക്കോട് മുതലക്കുളത്തും തുടര്‍ന്ന് 20ന് തിരുവനന്തപുരത്തും 25ന് തൃശൂരിലും ആയിരിക്കും. പടയൊരുക്കം നടക്കുന്ന സാഹചര്യത്തില്‍ അഞ്ചു ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ചെന്നിത്തല സന്നദ്ധനാവണമെന്നും തിരുവള്ളൂര്‍ മുരളി ആവശ്യപ്പെട്ടു.

thiruvalloor

1. വടക്കു കിഴക്കന്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ചുമതലപ്പെടുത്തിയത് രമേശ് ചെന്നിത്തലയെ ആയിരുന്നു. അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്തത് സഹായി ആയിരുന്നില്ല, മറിച്ച് പവര്‍ ബ്രോക്കര്‍ ആയിരുന്നു. യാത്ര മംഗലാപുരം വഴി ആയിരുന്നു. കരാര്‍ പ്രകാരം ബിജെപി നല്‍കാമെന്നു പറഞ്ഞത് കൈപ്പറ്റി ബോധപൂര്‍വം വിമാനം നഷ്ടപ്പെടുത്തി മറ്റു വിമാനത്തില്‍ പോയി സമയനഷ്ടമുണ്ടാക്കി ബിജെപിക്കു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവസരം നല്‍കി എന്നതു ശരിയല്ലേ..?

murali

2. യുഡിഎഫ ഭരണകാലത്ത് കണ്‍സ്യൂമര്‍ഫെഡ് എംഡി ആയിരുന്ന റെജി നായര്‍ക്ക് താങ്കളുമായി എന്തെങ്കിലും ബന്ധമുണ്ടോ?

3. കേരളത്തിലെ ക്വട്ടേഷന്‍ ആക്രമണങ്ങളുടെ തലസ്ഥാനമായി ഹരിപ്പാടിനെ മാറ്റിയതില്‍ താങ്കള്‍ക്ക് പങ്കുണ്ടോ?

4. കളങ്കിതരില്‍നിന്ന് പണം കൈപ്പറ്റില്ലെന്നു പറഞ്ഞ പടയൊരുക്കം പരിപാടിയുടെ ഉദ്ഘാടന ദിവസം കാസര്‍ഗോഡ് ഗസ്റ്റ്ഹൗസില്‍ വച്ച് 12 ലക്ഷത്തിലേറെ രൂപ താങ്കളുടെ പേഴ്‌സണ്‍ സ്റ്റാഫ് വഴി കൈപ്പറ്റിയില്ലേ?

5. ഈ പടയൊരുക്കം മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടിയല്ലേ?

English summary
Chennithala blackmailed Oommenchandy? What is previous DCC General secretary saying

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്