തക്കാളിയെ മറന്നേക്കൂ....!! കേരളത്തിൽ തക്കാളി പൊള്ളിത്തുടങ്ങി!! കാരണം ഇതാണ്!!

  • Posted By:
Subscribe to Oneindia Malayalam

തൃശൂർ: ഉള്ളിവില റെക്കോർഡ് സൃഷ്ടിച്ച് കുതിച്ചുയർന്നതിനു പിന്നാലെ കേരളത്തിൽ തക്കാളിയും പൊള്ളിത്തുടങ്ങി. ഉത്തരേന്ത്യയിൽ ആവശ്യം വർധിച്ചതോടെ കേരളത്തിൽ തക്കാളി വില കുതിച്ചുയരുന്നു. തക്കാളി കിലോയ്ക്ക് 75-80 രൂപവരെയാണ് ഇപ്പോൾ വില.

കഴിഞ്ഞ മാസം കിലോയ്ക്ക് 15 രൂപ ഉണ്ടായിരുന്ന തക്കാളി വിലയാണ് ഇപ്പോൾ 80ലെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കനത്ത മഴയിൽ തക്കാളി കൃഷിക്കു നാശമുണ്ടായതാണ് തിരിച്ചടിയായിരിക്കുന്നത്. അടുത്തിടെ കേരളത്തിൽ ഉള്ളി വില കുതിച്ചുയർന്നിരുന്നു. കിലോയ്ക്ക് 100 രൂപവരെ ആയിരുന്നു ഉള്ളിവില.

റോക്കറ്റ് വില

റോക്കറ്റ് വില

നിലവിൽ കേരളത്തിൽ തക്കാളിയുടെ വില 75നും 80നും ഇടയിലാണ്. ഉത്തരേന്ത്യയിൽ ആവശ്യം വർധിച്ചതോടെയാണ് കേരളത്തിൽ വില ഉയർന്നത്.

15ൽ നിന്ന്

15ൽ നിന്ന്

കഴിഞ്ഞ മാസം വെറും 15 രൂപയായിരുന്നു തക്കാളിയുടെ മൊത്തവില. ഇതാണ് ഒറ്റയടിക്ക് 85ലെത്തിയിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും തക്കാളി കൃഷിക്ക് നാശമുണ്ടായതാണ് തിരിച്ചടിയായത്.

കിട്ടാനില്ല

കിട്ടാനില്ല

കഴിഞ്ഞ ദിവസം തക്കാളിയുടെ മൊത്ത വില 60 രൂപ വരെ എത്തിയിരുന്നു. ചില്ലറ വില 80 രൂപയാണ്. തക്കാളിയുടെ കേന്ദ്രമായ മൈസൂരുവിൽ തക്കാളി കിട്ടാനില്ലാത്ത അവസ്ഥയാണെന്നാണ് വിവരം.

 പകുതിയായി കുറഞ്ഞു

പകുതിയായി കുറഞ്ഞു

കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് മുമ്പ് എത്തിയിരുന്നതിന്റെ പകുതി ലോഡ് തക്കാളി മാത്രമാണ് ഇപ്പോൾ കേരളത്തിലേക്ക് എത്തുന്നത്. ഇതോടെ കേരളത്തിൽ തക്കാളി കിട്ടാനില്ലാത്ത അവസ്ഥയാണെന്നാണ് വിവരം.

വിളവെടുപ്പ് നേരത്തെ

വിളവെടുപ്പ് നേരത്തെ

സാധാരണ ഓഗസ്റ്റ് പകുതിയോടെയാണ് കർണാടകയിലും തമിഴ്നാട്ടിലും തക്കാളി വിളവെടുപ്പ് നടത്തുന്നത്. എന്നാൽ ഇത്തവണ നേരത്തെ തുടങ്ങിയിരിക്കുകയാണ്.

കൂടുതൽ വില

കൂടുതൽ വില

ഉത്തരേന്ത്യയിലേക്ക് തക്കാളി കയറ്റിപ്പോകുമെന്ന് കച്ചവടക്കാർ കരുതിയരുന്നില്ല. ഇപ്പോൾ ഉത്തരേന്ത്യയിൽ നിന്ന് കച്ചവടക്കാർ കൂട്ടത്തോടെയാണ് എത്തുന്നത്. കൃഷിയിടത്തിൽ നിന്ന് നേരിട്ട് കയറ്റിപ്പോവുകയാണ് ചെയ്യുന്നത്. കേരളത്തിലെ കച്ചവടക്കാർ നൽകുന്നതിലും കൂടുതൽ വിലയാണ് ഉത്തരേന്ത്യൻ കച്ചവടക്കാർ നൽകുന്നത്.

തക്കാളി കൃഷി ഇല്ല

തക്കാളി കൃഷി ഇല്ല


കേരളത്തിൽ ആഭ്യന്തര വിപണിക്കു വേണ്ടി തക്കാളി കൃഷി ചെയ്യുന്നില്ല. അപൂർവം സ്ഥലങ്ങളിൽ കൃഷി ഉണ്ടായിരുന്നുവെങ്കിലും മഴ തുടങ്ങുന്നതിന് മുമ്പ് തന്നെ വിളവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ മേയിൽ തക്കാളി വില കിലോയ്ക്ക് നാലു രൂപ വരെ ആയിരുന്നു.

ഉള്ളിവിലയ്ക്ക് പിന്നാലെ

ഉള്ളിവിലയ്ക്ക് പിന്നാലെ

അടുത്തിടെ കേരളത്തിൽ ഉള്ളിവില റെക്കോർഡിലെത്തിയിരുന്നു. കിലോയ്ക്ക് 100 രൂപ വരെ ഉണ്ടായിരുന്നു കേരളത്തിൽ ഉള്ളിവില. ഇതിനു പിന്നാലെയാണ് തക്കാളി വില കുതിച്ചുയരുന്നത്.

English summary
tomato price hike in kerala.
Please Wait while comments are loading...