പൊള്ളാച്ചിയില്‍ മരത്തിലിടിച്ച് ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല,ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു..

  • By: Afeef
Subscribe to Oneindia Malayalam

പാലക്കാട്: പൊള്ളാച്ചിക്ക് സമീപം വാല്‍കൊമ്പില്‍ മരത്തിലിടിച്ച് ട്രെയിന്‍ പാളം തെറ്റി. തിരുനെല്‍വേലി-പൂണെ സ്‌പെഷ്യല്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. മെയ് 16 ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Read More: പണി പാളി? കൊച്ചി മെട്രോ ട്രെയിന്‍ മൂന്ന് മണിക്കൂറോളം ട്രാക്കില്‍ കിടന്നു...ശരിക്കും സംഭവിച്ചത്

Read More: 'സുന്ദർ ധോണി'! ഭൂലോക തോൽവിയായി മുംബൈ ഇന്ത്യൻസ്... വീണ്ടാമതും മുംബൈയെ തോൽപ്പിച്ച പുനെ കന്നി ഫൈനലിൽ!!

ട്രാക്കിലേക്ക് കടപുഴകി വീണ മരത്തിലിടിച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്. ട്രെയിനില്‍ ആകെ 437 യാത്രക്കാരുണ്ടായിരുന്നു. എഴുപത് കിലോമീറ്റര്‍ വേഗതയിലായിരുന്ന ട്രെയിനിന്റെ എന്‍ജിനും തുടര്‍ന്നുള്ള ഏഴു ബോഗികളുമാണ് പാളം തെറ്റിയത്. ട്രാക്കിലേക്ക് വീണ മരത്തിലിടിച്ച ശേഷം ഇരുന്നൂറ് മീറ്ററോളം മുന്നോട്ട് നീങ്ങിയാണ് ട്രെയിന്‍ നിന്നത്.

derailed

അപകടത്തെ തുടര്‍ന്ന് പൊള്ളാച്ചി-പാലക്കാട് പാതയില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടിരിക്കുകയാണ്. ഗതാഗത തടസം നീക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. തിരുച്ചെത്തൂര്‍ പാസഞ്ചര്‍ ബുധനാഴ്ച സര്‍വ്വീസ് നടത്തില്ലെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

English summary
train derailed in pollachi, no casualties.
Please Wait while comments are loading...