കായംകുളത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം!! ചെന്നൈ എക്സ്പ്രസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!!

  • Posted By:
Subscribe to Oneindia Malayalam

കായംകുളം: കായംകുളത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ചേരാവള്ളി ലെവൽ ക്രോസിന് സമീപം ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ചെന്നൈ എക്സ്പ്രസ് തലനാരിഴയ്ക്കായിരുന്നു രക്ഷപ്പെട്ടത്. പാളത്തിൽ ഇരുമ്പ് സിഗ്നൽപെട്ടി വച്ചാണ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചത്.

തീവണ്ടി കടന്നു പോകുന്നതിനിടെ വൻ ശബ്ദത്തോടെ സിഗ്നൽ പെട്ടി പൊട്ടിച്ചിതറുകയായിരുന്നു. ലോക്കോ പൈലറ്റ് ഉടൻ തന്നെ തീവണ്ടി നിർത്തുകയായിരുന്നു. ഇക്കാര്യം കായംകുളം സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയും ചെയ്തു. റെിൽവെ സംരക്ഷണ സേന സിഐ മീണയുടെ നേതൃത്വത്തിലുളള സംഘം ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

train

പാളത്തിനരികെ സ്ഥാപിച്ചിരുന്ന സിഗ്നൽ ബോക്സായിരുന്നു ഇളക്കി പാളത്തിൽ വച്ചിരുന്നത്. കാസ്റ്റ് അയണിൽ നിർമ്മിച്ച ഈപെട്ടി ഒരാൾക്ക് ഒറ്റയ്ക്കെടുക്കാനാവില്ല. സംഭവത്തിനു പിന്നില്‍ ഒന്നിലധികം പേരുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തി. തകർന്ന സിഗ്നൽ‌ ബോക്സിൻറെ അവശിഷടങ്ങൾ കണ്ടെത്തി. സംഭവത്തിനു പിന്നിൽ ആരെന്ന് വ്യക്തമല്ല.

English summary
Train sabotage at kayamkukm
Please Wait while comments are loading...