ട്രംപ് കോക്ടെയില്‍ കേരളത്തിലും: ഒറ്റ ഡോസിന് വില 60000, നല്‍കുന്നത് സൗജന്യമായി
കോഴിക്കോട്: കോവിഡ് പ്രതിരോധത്തില്‍ ഏറെ നിര്‍ണ്ണായകമായേക്കാവുന്ന ആന്‍റിബോഡി കോക്ടെയില്‍ ചികിത്സ കേരളത്തില്‍. ട്രംപ് കോക്ടെയില്‍ എന്ന് അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ആന്റിബോഡി കോക്ടെയിൽ ചികിത്സ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുതുക്കിയ കോവിഡ് മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
മലയാള മനോരമയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. അമേരിക്കന്‍ മുന്‍ പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് ബാധിച്ചപ്പോള്‍ ചികിത്സയ്ക്ക് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഈ ആന്‍റിബോഡി ചികിത്സയ്ക്ക് ട്രംപ് കോക്ടെയില്‍ എന്ന് പേര് ലഭിച്ചത്.

ശരീരത്തിലെ വൈറസിന്‍റെ ലോഡ് കുറയ്ക്കാന്‍ സഹായകരമാവും എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത. ആന്‍റിബോഡി കോക്ടെയില്‍ ചികിത്സ വ്യാപകമാക്കുന്നതോടെ ആശുപത്രി വാസവും മരണ നിരക്കും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. മോണോക്ലോണ്‍ ആന്‍റിബോഡി മരുന്നായിരുന്നു ട്രംപ് ചികിത്സയ്ക്ക് ഉപയോഗിച്ചത്. ഇതാണ് ട്രംപ് കോക്ടെയില്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.

ലോകം മുഴുവന്‍ കോവിഡ് വ്യാപനത്തിന്‍റെ ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഗെയിം ചേഞ്ചര്‍ എന്നായിരുന്നു ഈ മരുന്നിനെ വിശേഷിപ്പിച്ചിരുന്നത്. അമേരിക്കയില്‍ ഔദ്യോഗിക അംഗീകാരം ഇല്ലാതെയായിരുന്നു ട്രംപ് ഈ മരുന്ന് ഉപയോഗിച്ചത്. പിന്നീട് ട്രംപ് രോഗമുക്തനായതിന് പിന്നാലെ 2020 ല്‍ മോണോക്ലോണൽ ആന്റിബോഡി മരുന്നുപയോഗത്തിന് അമേരിക്കന്‍ ആരോഗ്യ വകുപ്പ് അനുമതി നല്‍കി.

കോവിഡ് സ്ഥിരീകരിച്ച് ഒരാഴ്ച കഴിയുമ്പോള്‍ തന്നെ ട്രംപ് അന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. ഒറ്റ ഡോസ് ഇന്‍ജക്ഷനാണ് ട്രംപ് കോക്ടെയില്‍. കാസിരിവിമാബ്, ഇംഡെവിമാബ് എന്നീ രണ്ട് ആന്റിബോഡികളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.

അതേസമയം ഇതിന്‍റെ വില സാധാരണക്കാരന് താങ്ങാവുന്നതിന് അപ്പുറമാണ്. ഒറ്റ ബോട്ടിലിന് തന്നെ ഏകദേശം ഒന്നേകാല്‍ ലക്ഷത്തോളമാണ് വില വരുന്നത്. കുറഞ്ഞ വിലയില്‍ ഈ മരുന്ന് ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ കഴിയാല്‍ കോവിഡ് പ്രതിരോധ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

ഈ മരുന്ന് ഉപയോഗിച്ച 80 ശതമാനം പേര്‍ക്കും ആശുപത്രി വാസം വേണ്ടി വന്നില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. മരണ നിരക്കും വളരെ കുറവാണ്. രോഗം ബാധിച്ച 7 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മരുന്ന് നല്‍കിയാലാണ് ഏറ്റവും മികച്ച ഫലം ലഭിക്കുക. സ്വിസ് ഫാര്‍മസ്യൂട്ടിക്കള്‍ കമ്പനി നിര്‍മ്മിക്കുന്ന മരുന്ന് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിപ്ലയാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ഇതിനോടകം നിരവധി പേര്‍ക്ക് ഈ മരുന്ന് നല്‍കിയിട്ടുണ്ട്. ഒരു രോഗിക്ക് 60000 രൂപ എന്ന നിരക്കില്‍ ലഭ്യമാവുന്ന മരുന്ന് മെഡിക്കല്‍ കോളേജില്‍ നിന്നും സൗജന്യമായാണ് നല്‍കുന്നത്. നിലവില്‍ മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രയിലും കോക്ടെയില്‍ മരുന്ന് ലഭ്യമാണ്.

എന്നാല്‍ ഇതിന്‍റെ ഫലപ്രാപ്തി സംബന്ധിച്ച പഠനങ്ങള്‍ ഇതുവരെ കേരളത്തില്‍ നടത്തിയിട്ടില്ല. കൂടുതല്‍ പേര്‍ക്ക് മരുന്ന് നല്‍കുന്നതോടെ പഠനം നടത്തുമെന്നാണ് പ്രതീക്ഷ. രണ്ടാം തരംഗത്തില്‍ നിന്നും ഇനിയും മുക്തരായിട്ടില്ലാത്ത കേരളത്തെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ട്രംപ് കോക്ക്ടെയില്‍. അതേസമയം തന്നെ വെല്ലുവിളിയായി നില്‍ക്കുന്നത് അമിത വിലയാണ്.
ഗൗണില്‍ കിടിലന്‍ ലുക്കില്‍ എസ്തര്‍ അനില്‍: 44 കിലോയുള്ള താരം ധരിച്ചത് 58 കിലോയുള്ള ഗൗണ്‍












Click it and Unblock the Notifications