കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷയുടെ പേരിൽ സദാചാര പോലീസ് ചമയൽ.. ഭാര്യയേയും ഭർത്താവിനേയും പോലും വെറുതെ വിടുന്നില്ല!

Google Oneindia Malayalam News

തിരുവനന്തപുരം: ആണിനേയും പെണ്ണിനേയും ഒരുമിച്ച് രാത്രിയില്‍ കണ്ടാല്‍ കുരു പൊട്ടുന്ന ചിലരുണ്ട്. നാട്ടുകാരില്‍ മാത്രമല്ല, പോലീസുകാരില്‍ പലര്‍ക്കുമുണ്ട് സദാചാര പോലീസ് ചമയല്‍. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സുരക്ഷാ പരിശോധന എന്ന പേരിലാണ് പോലീസിന്റെ സദാചാര ഗുണ്ടായിസം. ഭാര്യയും ഭര്‍ത്താവും ആണെങ്കില്‍ പോലും തടഞ്ഞ് നിര്‍ത്തി അപമാനിക്കുക എന്നത് പോലീസിന്റെ സ്ഥിരം പരിപാടിയായി മാറിയിരിക്കുന്നുവെന്നാണ് ആരോപണം. പോലീസിന്റെ ഈ പെരുമാറ്റം കാരണം ബുദ്ധിമുട്ടിലാവുന്നതും പരസ്യമായി അപമാനിക്കപ്പെടുന്നതും നിരവധി പേരാണ്.

ആദ്യം വത്സയെ വെട്ടി.. പിന്നെ മകളെ.. ബാബുവിന്റെ കൊടുംക്രൂരതയുടെ ദൃക്സാക്ഷി ഉഷ പറയുന്നു!ആദ്യം വത്സയെ വെട്ടി.. പിന്നെ മകളെ.. ബാബുവിന്റെ കൊടുംക്രൂരതയുടെ ദൃക്സാക്ഷി ഉഷ പറയുന്നു!

സദാചാര പോലീസിംഗ്

സദാചാര പോലീസിംഗ്

ടെക്‌നോപാര്‍ക്കിലെ സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍ക്കെതിരെ സ്ത്രീകള്‍ ഉള്‍പ്പെടെ ഇരുപതോളം പേരാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. സുരക്ഷാ പരിശോധന എന്ന പേരിലാണ് സ്ത്രകളടക്കമുള്ളവരോട് പോലീസിന്റെ അതിര് വിട്ട പെരുമാറ്റം എന്നാണ് ആക്ഷേപം. നിരവധി ഉദാഹരങ്ങളും പോലീസിന്റെ സദാചാര ഗുണ്ടായിസത്തിന് ടെക്കികള്‍ ചൂണ്ടിക്കാട്ടുന്നു.

ദമ്പതികൾക്ക് അപമാനം

ദമ്പതികൾക്ക് അപമാനം

കഴിഞ്ഞ ദിവസം രാത്രി ടെക്‌നോ പാര്‍ക്കിലെത്തിയ ജീവനക്കാരനേയും ഭാര്യയേയും സുഹൃത്തുക്കളേയും പോലീസ് തടഞ്ഞ് നിര്‍ത്തി അപമാനിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.ഭാര്യയാണ് എന്നതിന് തെളിവില്ല എന്ന് പറഞ്ഞായിരുന്നു പോലീസിന്റെ സദാചാരക്കളി. സംഭവം ഇങ്ങനെയാണ്.

 വാഹനം തടഞ്ഞ് പരിശോധന

വാഹനം തടഞ്ഞ് പരിശോധന

പ്രധാനകവാടത്തില്‍ വെച്ചാണ് ടെക്കിയുടെ വാഹനം പോലീസ് പരിശോധനയ്ക്ക് തടഞ്ഞത്. ഭാര്യയും സഹപ്രവര്‍ത്തകരും ആയിരുന്നു കാറില്‍ ഉണ്ടായിരുന്നത്. യുവതി ഒഴികെ ഉള്ളവര്‍ക്കേ ഐഡി ഉണ്ടായിരുന്നുള്ളൂ. അവരെല്ലാം ഐഡി നല്‍കിയിട്ടും കാര്‍ കടത്തി വിട്ടില്ല. യുവതിയെ ഇറക്കി വിട്ട ശേഷം കാര്‍ കടത്തി വിടാം എന്നായിരുന്നു പോലീസ് നിലപാട്.

തെളിവ് വേണമെന്ന്

തെളിവ് വേണമെന്ന്

ടെക്‌നോ പാര്‍ക്കിലേക്കുള്ള പ്രവേശന പാസ് എടുക്കാമെന്ന് പറഞ്ഞിട്ടും പോലീസ് സമ്മതിച്ചില്ല. ഭാര്യയാണ് എന്നത് തെളിവ് വേണം എന്നായി പോലീസുകാര്‍. അത് മാത്രമല്ല യുവതിയെ കാറില്‍ നിന്നിറക്കി റോഡില്‍ ഏറെ നേരം നിര്‍ത്തുകയും ചെയ്തു സദാചാര ഏമാന്മാര്‍. ഭര്‍ത്താവായ യുവാവ് ഇത് ചോദ്യം ചെയ്തപ്പോള്‍ പോലീസ് ഭീഷണി മുഴക്കുകയാണ് ചെയ്തത്.

 ഷോ കാണിച്ചാൽ അകത്ത്

ഷോ കാണിച്ചാൽ അകത്ത്

കൂടുതല്‍ ഷോ കാണിച്ചാല്‍ നിന്നെ അകത്താക്കും എന്നായിരുന്നു ഭീഷണി. ഈ സംഭവം ടെക്കികള്‍ സോഷ്യല്‍ മീഡിയ വഴി പുറം ലോകത്തെ അറിയിച്ചത് പോലീസിന് എതിരെ വലിയ പ്രതിഷേധം ഉയരാന്‍ കാരണമായി. ഇതോടെ പോലീസ് ദമ്പതികളെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി സംഭവം ഒതുക്കി തീര്‍ക്കുകയായിരുന്നു. തീര്‍ന്നില്ല, ഇനിയുമുണ്ട് പോലീസിന്റെ വീരഇതിഹാസങ്ങള്‍ ടെക്കികള്‍ക്ക് പറയാന്‍.

വട്ടം കറക്കുന്ന സുരക്ഷ

വട്ടം കറക്കുന്ന സുരക്ഷ

ഐഡി കാര്‍ഡ് എടുക്കാന്‍ മറന്ന് പോയ ജീവനക്കാരിയേയും പോലീസ് റോഡില്‍ നിര്‍ത്തി വട്ടം കറക്കി. ജീവനക്കാരി ഉച്ചയ്ക്കുള്ള ഷിഫ്റ്റില്‍ കയറാനായിരുന്നു എത്തിയത്. പോലീസ് തടഞ്ഞപ്പോള്‍ പ്രവേശനത്തിനായി കമ്പനിയുടെ പേരും ഐടി നമ്പറും എഴുതി നല്‍കി. പിന്നെയും ഏറെ നേരം ചുറ്റിച്ച ശേഷമാണേ്രത കടത്തി വിട്ടത്.

ഐഡി കാര്‍ഡ് എടുക്കാന്‍ മറന്ന് പോയ ജീവനക്കാരിയേയും പോലീസ് റോഡില്‍ നിര്‍ത്തി വട്ടം കറക്കി. ജീവനക്കാരി ഉച്ചയ്ക്കുള്ള ഷിഫ്റ്റില്‍ കയറാനായിരുന്നു എത്തിയത്. പോലീസ് തടഞ്ഞപ്പോള്‍ പ്രവേശനത്തിനായി കമ്പനിയുടെ പേരും ഐടി നമ്പറും എഴുതി നല്‍കി. പിന്നെയും ഏറെ നേരം ചുറ്റിച്ച ശേഷമാണേ്രത കടത്തി വിട്ടത്.

ആരെയും വെറുതെ വിടുന്നില്ല

ആരെയും വെറുതെ വിടുന്നില്ല

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന യുവതികളെ പിക് ചെയ്യാന്‍ വരുന്ന വീട്ടുകാരെയും പോലീസ് വെറുതെ വിടാറില്ല. പെണ്‍കുട്ടികളെ വിളിക്കാന്‍ പലപ്പോഴും മാതാപിതാക്കള്‍ എത്താറുണ്ട്. എച്ച്ആര്‍ മാനേജര്‍ ഒപ്പിട്ട സീല്‍ ചെയ്ത ഐഡി കാര്‍ഡിന്റെ പകര്‍പ്പ് ഉണ്ടെങ്കില്‍ കടത്തി വിടണമെന്നാണ് വ്യവസ്ഥ.

അച്ഛനെ വട്ടം കറക്കി

അച്ഛനെ വട്ടം കറക്കി

കഴിഞ്ഞ ദിവസം മകളെ വിളിക്കാനെത്തിയ അച്ഛനെ ഐഡി കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ പോലീസ് തടഞ്ഞു. മഴനനഞ്ഞ് പകര്‍പ്പ് നശിച്ച് പോയെന്നും ഇന്നൊരു ദിവസത്തേക്ക് കടത്തി വിടണമെന്നും കേണപേക്ഷിച്ചിട്ടും പോലീസ് തയ്യാറായില്ല. അച്ഛനെ കാണാതെ ഒറ്റയ്ക്ക് രാത്രി ബസ്സില്‍ പോയ പെണ്‍കുട്ടിയെ തിരഞ്ഞ് പിടിച്ചാണ് ആ അച്ഛന്‍ കണ്ടെത്തിയത്.

നടപടി വേണമെന്ന് ടെക്കികൾ

നടപടി വേണമെന്ന് ടെക്കികൾ

പരിശോധന എന്ന പേരിലുള്ള പോലീസിന്റെ സദാചാര പോലീസിംഗിന് എതിരെ കടുത്ത പ്രതിഷേധമാണ് ടെക്കികള്‍ ഉയര്‍ത്തുന്നത്. ചില പോലീസുകാരെ കുറിച്ച് മാത്രമാണ് ഇത്തരം പരാതികള്‍ ഉയരുന്നത്. ഭൂരിഭാഗം പേരും മാന്യമായി ഇടപെടുന്നവരാണ്. സദാചാര ചോദ്യം ചെയ്യല്‍ നടത്തുന്ന ഉദ്യോഗസ്ഥരെ സുരക്ഷാ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും ടെക്കികള്‍ ആവശ്യപ്പെടുന്നു.

English summary
Techies complaining about moral policing of Police at Technopark, TVM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X