കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് ഫ്ലാറ്റ് പൊളിക്കല്‍ സിനിമയാകുന്നു; സംവിധായകരായി മേജര്‍ രവിയും കണ്ണന്‍ താമരക്കുളവും ബ്ലെസിയും

Google Oneindia Malayalam News

എറണാകുളം: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടിലെ നാല് ഫ്ലാറ്റുകളും ശനി, ഞായര്‍ ദിവസങ്ങളിലായി നിലംപൊത്തിക്കഴിഞ്ഞു. എച്ച് 2 ഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെറിന്‍, ഗോല്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍ കോവ് എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളാണ് രണ്ട് ദിവസങ്ങളിലായി നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചത്.

പൊളിക്കുന്നതിന് നേരില്‍ സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങള്‍ മരടിലേക്ക് ഒഴുകിയെത്തിയപ്പോള്‍ ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് മലയാളികള്‍ ടിവി ചാനലുകളിലൂടെയാണ് മരടിലെ ഫ്ലാറ്റുകള്‍ മണ്ണോട് അടിയുന്നത് കണ്ടത്. ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമ കാണുന്ന അതേ ആകാംക്ഷയോടെ മലയാളികള്‍ വീക്ഷീച്ച മരട് ഫ്ലാറ്റ് പൊളിക്കല്‍ വെള്ളിത്തിരയിലേക്കും എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

രണ്ട് സിനിമ

രണ്ട് സിനിമ

മരടിലെ അനധികൃത ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് രണ്ട് സിനിമകളും ഒരു ഡ്യോക്യുമെന്‍ററിയും പുറത്തുവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബ്ലെസി, മേജര്‍ രവി, കണ്ണന്‍ താമരക്കുളം എന്നിവരുടെ സംവിധാനത്തിലാണ് സിനിമയും ഡ്യോക്യുമെന്‍ററിയും പുറത്തുവരാനിരിക്കുന്നത്.

താമസക്കാര്‍

താമസക്കാര്‍

ബ്ലെസിയും മേജര്‍ രവിയും പൊളിച്ച ഫ്ലാറ്റിലെ താമസക്കാരായിരുന്നു. അതിനാല്‍ തന്നെ ഫ്ലാറ്റിന്‍റെ പതനം ഇവര്‍ക്ക് കൂടുതല്‍ വൈകാരികമായ സംഭവം കൂടിയാവുന്നു. ഫ്ലാറ്റിന്‍റെ പതനം മേജര്‍ രവിയും കണ്ണന്‍ താമരക്കുളവും സിനിമയാക്കുമ്പോള്‍ ഡ്യോക്യുമെന്‍ററി ഒരുക്കുന്നത് ബ്ലെസിയാണ്.

ദൃശ്യങ്ങള്‍ പകര്‍ത്താന്‍

ദൃശ്യങ്ങള്‍ പകര്‍ത്താന്‍

ഫ്ലാറ്റുകള്‍ സ്ഫോടനത്തിലുടെ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളോടൊപ്പം തന്നെ സിനിമാക്കാരും കഴിഞ്ഞ ദിവസം മരടില്‍ ക്യാമറകളുമായി എത്തിയിരുന്നു. സിനിമയിലും ഡ്യോക്യുമെന്‍ററിയിലും ഉള്‍പ്പെടുത്തുന്നതിന് വേണ്ടി ഫ്ലാറ്റ് പൊളിക്കുന്ന ദൃശ്യങ്ങള്‍ അവരും തത്സമയം പകര്‍ത്തി.

മരട് 357

മരട് 357

മരട് വിഷയത്തില്‍ കണ്ണന്‍ താമരക്കുളം നേരത്തെ തന്നെ സിനിമ പ്രഖ്യാപിച്ചിരുന്നു. 'മരട് 357' എന്ന് പേരിട്ട സിനിമയാണ് കണ്ണന്‍ താമരക്കുളം ഒരുക്കുന്നത്. ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങള്‍ ചിത്രീകരിക്കാനും അണിയറ പ്രവര്‍ത്തകര്‍ ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി തേടിയിരുന്നു.

അനുമതി നിഷേധിച്ച

അനുമതി നിഷേധിച്ച

എന്നാല്‍ സ്ഫോടനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ ചിത്രീകരിക്കാനുള്ള ശ്രമത്തിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതായി കണ്ണന്‍ താമരക്കുളം പറഞ്ഞു. ദിനേശ് പള്ളത്താണ് കണ്ണന്‍ താമരക്കുളത്തിന്‍റെ 'മരട് 357' എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വരുന്ന മാര്‍ച്ചില്‍ സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ഡോക്യുമെന്‍ററി

ഡോക്യുമെന്‍ററി

മരട് വിഷയത്തിന്‍റ യാഥാര്‍ത്ഥ്യം വെളിവാക്കുന്ന ഡോക്യുമെന്‍ററി നിര്‍മിക്കുന്നതിനായി സംവിധായകന്‍ ബ്ലെസി നേരത്ത തന്നെ ഫ്ലാറ്റുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ശനിയാഴ്ച്ച പൊളിച്ച എച്ച് ടു ഒ ഫ്ലാറ്റിലെ പതിനൊന്നാം നിലയിലെ താമസക്കാരനായിരുന്നു ബ്ലെസി. നിലവില്‍ മരടിനടുത്തുള്ള വാടക വീട്ടിലാണ് ബ്ലെസി താമസിക്കുന്നത്.

തന്‍റെ സിനിമ

തന്‍റെ സിനിമ

മരട് ഫ്ലാറ്റ് പൊളിക്കലിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരുന്നതാവും തന്‍റെ സിനിമയെന്നാണ് മേജര്‍ രവി വ്യക്തമാക്കുന്നത്. ഈ അപ്പാര്‍ട്ട്മെന്‍റിലെ ജീവിതെ എന്തെന്നും കോടതി ഉത്തരവിനെ തുടര്‍ന്ന് ഇവിടെ ഉള്ളവര്‍ അനുഭവിച്ച മാനസികാവാസ്ഥയെന്നും നേരിട്ട് അനുഭവിച്ചയാളാണു ഞാൻ. ആ വൈകാരികതയെല്ലാമുള്ള സിനിമയാകും തന്‍റേതെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മേജര്‍ രവിയുടെ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും സിനിമയ്ക്ക് ആവശ്യമായ ദൃശ്യങ്ങള്‍ പൊളിക്കല്‍ സമയത്ത് അവരും ചിത്രീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കര്‍മ്മയോദ്ധയിലെ മോഹന്‍ലാല്‍

കര്‍മ്മയോദ്ധയിലെ മോഹന്‍ലാല്‍

എച്ച് ടു ഒ ഹോളിഫെയ്ത്തിന്‍റെ ടെറസില്‍ വെച്ചാണ് തന്‍റെ ചിത്രമായ കര്‍മ്മയോദ്ധയിലെ മോഹന്‍ലാലിന്‍റെ ആദ്യ ഷോട്ട് എടുത്തതെന്ന് മേജര്‍ രവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പത്തുവര്‍ഷക്കാലം ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ച് താമസിച്ച സ്ഥലമാണ് ഇത്. എന്തുവന്നാലം അവസാനം വരെ ഒന്നിച്ചു നില്‍ക്കും. ഞങ്ങള്‍ തിരിച്ചു വരും. അതൊരു വാശിയാണ്. ഞങ്ങള്‍ക്കെല്ലാം അവകാശപ്പെട്ട ഭൂമിയാണ് ഇത്. ഇത് വീണ്ടെടുക്കുന്നതിന് സര്‍ക്കാറിന് പ്രത്യേക അപേക്ഷ നല്‍കുമെന്നും മേജര്‍ രവി പറഞ്ഞു.

ഈ മണ്ണ് ഞങ്ങളുടേതാണ്

ഈ മണ്ണ് ഞങ്ങളുടേതാണ്

ഇവിടെയല്ലെങ്കില്‍ എവിടെയായാലും ഒന്നിച്ചു നില്‍ക്കാന്‍ തന്നെയാണ് തീരുമാനം. അത്രയ്ക്ക് അടുപ്പമായിരുന്നു ഞങ്ങളെല്ലാവരും. ഞങ്ങളുടേതായ കാരണത്താലല്ല ഈ ദുരന്തം ഉണ്ടായത്. ഞങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് ഏറ്റവും ഒടുവിലാണ്. എങ്കിലും ഈ മണ്ണ് ഞങ്ങളുടേതാണ്. എന്നെങ്കിലും ഇവിടെത്തന്നെ തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് പ്രമുഖര്‍

മറ്റ് പ്രമുഖര്‍

ബ്ലെസിക്കും മേജര്‍ രവിക്കും പുറമെ മലയാള സിനിമയില്‍ നിന്നുള്ള നിരവധി പേരും പൊളിച്ച നാല് ഫ്ലാറ്റുകളിലെ അപ്പാര്‍ട്ടുമെന്‍റില്‍ താമസിച്ചിരുന്നു. എച്ച്2ഒയിൽ അടുത്തിടെ അപ്പാർട്മെന്റ് സ്വന്തമാക്കിയിരുന്ന നടൻ സൗബിൻ ഷാഹിർ 15-ാം നിലയിലെ താമസക്കാരനായിരുന്നു.

അമൽ നീരദിനും

അമൽ നീരദിനും

ഛായാഗ്രഹകന്‍ ജോമോന്‍ ടി ജോണ്‍- ആന്‍ അഗസ്റ്റിന്‍ ദമ്പതിമാര്‍ താമസിച്ചതും ഇതേ കെട്ടിടത്തിലെ ആറാം നിലയിലായിരുന്നു. 17-ാം നിലയിൽ സംവിധായകൻ അമൽ നീരദിനും അപ്പാർട്മെന്റ് ഉണ്ടായിരുന്നു. ഇവര്‍ക്ക് പുറമെ നിരവധി പ്രമുഖരും മരടിലെ പൊളിക്കപ്പെട്ട ഫ്ലാറ്റുകളില്‍ താമസിച്ചിരുന്നു.

 മതം മാറുന്നില്ലേ പാര്‍വ്വതി,ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ; കിടിലന്‍ മറുപടിയുമായി പാര്‍വ്വതി മതം മാറുന്നില്ലേ പാര്‍വ്വതി,ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ; കിടിലന്‍ മറുപടിയുമായി പാര്‍വ്വതി

 'കൂടത്തായിയില്‍' മോഹന്‍ലാലും എത്തും; സിനിമയ്ക്കും സീരിയലിനും സ്റ്റേ അനുവദിക്കാതെ കോടതി 'കൂടത്തായിയില്‍' മോഹന്‍ലാലും എത്തും; സിനിമയ്ക്കും സീരിയലിനും സ്റ്റേ അനുവദിക്കാതെ കോടതി

English summary
Two cinemas and 1 documentry is getting ready about Maradu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X