• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമലയിൽ പ്രത്യക്ഷ സമരത്തിനൊരുങ്ങി യുഡിഎഫ്; ഉമ്മൻ ചാണ്ടിയും സംഘവും മലകയറും

  • By Goury Viswanathan

പമ്പ: ശബരിമല സമരം കേരളത്തിൽ ബിജെപിക്ക് ലഭിച്ച സുവർണാവസരമാണെന്നായിരുന്ന സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള യുവമോർച്ചാ വേദിയിൽ പറഞ്ഞത്. ഈ അജണ്ട പ്രത്യക്ഷമായി തന്നെ നടപ്പാക്കി മുന്നോട്ട് പോവുകയാണ് ബിജെപി. ദേശീയ നേതാക്കളെ വരെ രംഗത്തിറക്കി പ്രതിഷേധം ശക്തമാക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി മെനയുന്നത്.

അതേസമയം ശബരിമലയിലെ യുവതി പ്രവേശനത്തിനെ അനുകൂലിക്കാനാവില്ലെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെങ്കിലും കെ സുധാകരന്റെയും ചെന്നിത്തലയുടേയും ചില പ്രസ്താവനകൾക്കപ്പുറത്തേയ്ക്ക് സ്കോർ ചെയ്യാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ശബരിമല വിഷയത്തിൽ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് യുഡിഎഫ്.

ഇനി പ്രത്യക്ഷ സമരം

ഇനി പ്രത്യക്ഷ സമരം

മുതിർന്ന യുഡിഎഫ് നേതാക്കൾ നിരോധനാജ്ഞ ലംഘിച്ച് നാളെ ശബരിമലയിൽ കയറുമെന്നാണ് അറിയിക്കുന്നത്. സന്നിധാനത്ത് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകാൻ സാധ്യതയുള്ളവരെ തടയുമെന്ന പോലീസ് മുന്നറിയിപ്പ് നിലനിൽക്കെ യുഡിഎഫ് നേതാക്കളുടെ കാര്യത്തിൽ‌ പോലീസ് എന്ത് നിലപാടെടുക്കുമെന്നത് നിർണായകമാണ്. വിലക്ക് ലംഘിച്ച് സന്നിധാനത്തേയ്ക്ക് പ്രവേശിക്കാനൊരുങ്ങിയ കെ സുരേന്ദ്രനെയും കെപി ശശികലയേയും അറസ്റ്റ് ചെയ്തിരുന്നു.

 ഉമ്മൻ ചാണ്ടിയും സംഘവും

ഉമ്മൻ ചാണ്ടിയും സംഘവും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുതിർന്ന നേതാക്കളായ പിജെ ജോസഫ്, എംകെ മുനീർ, യു‍ഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എന്നിവർ സംഘത്തിലുണ്ടാകും. സർക്കാർ ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഹിറ്റ്ലർ ആകാൻ ശ്രമം

ഹിറ്റ്ലർ ആകാൻ ശ്രമം

മുഖ്യമന്ത്രി പിണറായി വിജയൻ ഹിറ്റ്ലറാകാനാണ് ശ്രമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സന്നിധാനത്തെ പോലീസ് നടപടി അംഗീകരിക്കാനാവില്ല. ബിജെപിക്കാരല്ലാത്ത ഭക്തർക്കും തൊഴാനും പ്രതിഷേധിക്കാനും അവസരമുണ്ട്, എല്ലാവരെയും ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യാനാണോ ശ്രമം നടക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

 ഓപ്പറേഷൻ ബ്ലൂ സ്റ്റാർ

ഓപ്പറേഷൻ ബ്ലൂ സ്റ്റാർ

രണ്ടാം ബ്ലൂസ്റ്റാർ ഓപ്പറേഷനാണ് ശബരിമലയിൽ സർക്കാർ നടത്തുന്നതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. പോലീസ് സാന്നിധ്യം മാത്രമാണ് സന്നിധാനത്ത് ഇപ്പോൾ പ്രശ്നങ്ങളുണ്ടാക്കുന്നത്. ഷൂ ധരിച്ച് സന്നിധാനത്ത് നിൽക്കുന്ന ഭക്തന്മാർ ശബരിമല ക്ഷേത്രത്തിന്റെ പവിത്രതയെ ഇടിച്ച് താക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിക്കുന്നു.

സിപിഎമ്മിനോട് കൂറു പുലർത്തുന്നവർ

സിപിഎമ്മിനോട് കൂറു പുലർത്തുന്നവർ

അയ്യപ്പ ഭക്തർക്ക് അടിസ്ഥാന സൗകര്യം പോലും ഒരുക്കാൻ സാധിക്കാത്ത സർക്കാർ രാജി വയ്ക്കണം. കഴിവുകെട്ട ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവയ്ക്കണം. ശബരിമലയിലേക്ക് അയച്ച എല്ലാ പോലീസുകാരും സിപിഎമ്മിനോട് കൂറുപുലർത്തുന്നവരാണെന്നും എന്തിനും പോകുന്ന ഒരു ഒരുകൂട്ടം സിപിഎം പ്രവർത്തകർ ആദിവാദികളുടെ സഹായത്തോടെ വനത്തിനുള്ളിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും കെ സുധാകരൻ ആരോപിക്കുന്നു.

ശബരിമലയെ കലാപഭൂമിയാക്കാനുളള ബിജെപി നീക്കം, സന്നിധാനത്തേക്ക് ആളെ എത്തിക്കണമെന്ന് സർക്കുലർ

അവസാന നിമിഷം സ്ഥാനാര്‍ത്ഥിയെ മാറ്റി ബിജെപി.... സച്ചിന്‍ പൈലറ്റിനെ നേരിടുന്നത് മുസ്ലീം നേതാവ്!!

English summary
udf leaders will visit sabarimala tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more