മെട്രൊ: കേന്ദ്രാനുമതിക്കായി കാത്തുനില്‍ക്കാതെ സംസ്ഥാനം തുടങ്ങണം, യുഡിഎഫ് പ്രക്ഷോഭത്തിന്

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: ലൈറ്റ് മെട്രൊയില്‍നിന്ന് ഇ ശ്രീധരനും ഡിഎംആര്‍സിയും പിന്‍വാങ്ങുകയും പദ്ധതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ അനിശ്ചിതത്വവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവസരം മുതലെടുക്കാന്‍ യുഡിഎഫ്. ലൈറ്റ് മെട്രോയില്‍നിന്ന് പിന്‍മാറാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് പ്രക്ഷോഭങ്ങളാരംഭിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. കോഴിക്കോട്ടും തിരുവനന്തപുരത്തും പ്രക്ഷോഭത്തിന്റെ പ്രഖ്യാപന സമ്മേളനം 13ന് നടക്കും. പൗരാവലിയെ മുന്നില്‍ നിര്‍ത്തിയാണ് യുഡിഎഫ് പ്രക്ഷോഭം.

ബൽറാമിനെ തടയാൻ വന്നവർക്ക് മുന്നിൽ നീലക്കൊടി വീശി കെഎസ് യു പ്രവർത്തക! നേതാക്കളുടെ അഭിനന്ദനം...

കേന്ദ്രാനുമതിക്കായി കാത്തുനില്‍ക്കാതെ ഡിഎംആര്‍സിക്കു ചുമതല നല്‍കി ലൈറ്റ് മെട്രൊ പദ്ധതി പുനരാരംഭിക്കണം എന്നാണ് യുഡിഎഫിന്റെ ആവശ്യം. പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ ഇന്നലെ കോഴിക്കോട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചു. കോഴിക്കോട്ടെ പ്രക്ഷോഭങ്ങള്‍ക്ക് എം.കെ രാഘവന്‍ എംപി, എം.കെ മുനീര്‍ എംഎല്‍എ എന്നിവര്‍ നേതൃത്വം നല്‍കും.

 metro

വിവിധ മേഖലകളിലെ സംഘടനകളെയും വ്യക്തികളെയും ഏകോപിപ്പിച്ചായിരിക്കും സമരം. എം.കെ രാഘവന്‍ എംപി, എം.കെ മുനീര്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്, ഉമ്മര്‍ പാണ്ടികശാല, എം.പി അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. തിരുവനന്തപുരത്ത് കെ. മുരളീധരന്‍ എംഎല്‍എയും വി.എസ് ശിവകുമാറും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും.

രാജ്യത്തിന്റെതന്നെ അഭിമാനമായ ഇ ശ്രീധരനെ തഴയുന്ന സംസ്ഥാന സര്‍ക്കാര്‍ സമീപനം കേരളത്തിന് വലിയ അപമാനമാണെന്ന് യോഗം വിലയിരുത്തി. സര്‍ക്കാരിന്റെ ഈ നിലപാട് തിരുത്താനാണ് കോഴിക്കോട്ടും തിരുവനന്തപുരത്തും പ്രക്ഷോഭം ആരംഭിക്കുന്നതെന്നും അറിയിച്ചു.

മലയാറ്റൂരിലെ വൈദികനെ കൊല്ലിച്ചത്? പിന്നില്‍ പാറമട ലോബി... ഗുരുതര ആരോപണവുമായി അഡ്വ ജയശങ്കര്‍

ശകുന്തളയുടെ കൊലയാളിക്ക് പിന്നാലെ പോലീസ്.. സമ്പാദ്യമായ ലക്ഷങ്ങൾ കാണാനില്ല!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
udf protest on government denied for lite metro

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്