കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവളം കണ്ട് ആരും കൊതിക്കേണ്ട!! തിരഞ്ഞെടുപ്പില്ല...വിന്‍സെന്റ് തുടരും!! കേസ് കെട്ടിച്ചമച്ചത്!!

കോണ്‍ഗ്രസിനെതിരേ ആരോപണമുന്നയിച്ച് യുഡിഎഫിനെ തകര്‍ക്കാന്‍ ശ്രമമെന്ന് യോഗം ചൂണ്ടിക്കാട്ടി

  • By Sooraj
Google Oneindia Malayalam News

തിരുവന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട കോവളം എംഎല്‍എ എം വിന്‍സെന്റിന് യുഡിഎഫിന്റെ പൂര്‍ണ പിന്തുണ. ഇതോടെ അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന് ഉറപ്പായി. വിന്‍സെന്റ് ഉടന്‍ രാജിവച്ചേക്കാമെന്ന പ്രതീക്ഷയില്‍ കോവളത്ത് ഉപ തിരഞ്ഞെടുപ്പിനു കച്ചമുറുക്കുന്ന പാര്‍ട്ടികള്‍ക്ക് യുഡിഎഫിന്റെ തീരുമാനം ആഘാതമാവും. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് വിന്‍സെന്റിനു പിന്തുണ പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എംഎല്‍എ രാജിവയ്‌ക്കേണ്ടതില്ലെന്ന് യുഡിഎഫ് തീരുമാനമെടുക്കുകയായിരുന്നു.

ദിലീപ് ഇനി നടത്തുന്ന നീക്കങ്ങള്‍...എല്ലാം രഹസ്യം!! പോലീസ് ആശങ്കയില്‍!! താരം പുറത്തിറങ്ങുമോ?ദിലീപ് ഇനി നടത്തുന്ന നീക്കങ്ങള്‍...എല്ലാം രഹസ്യം!! പോലീസ് ആശങ്കയില്‍!! താരം പുറത്തിറങ്ങുമോ?

വിന്‍സെന്റിനെ പിന്തുണച്ച് യുഡിഎഫ്

വിന്‍സെന്റിനെ പിന്തുണച്ച് യുഡിഎഫ്

ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ വിന്‍സെന്റിനോട് രാജിവയ്ക്കാന്‍ യുഡിഎഫ് ആവശ്യപ്പെട്ടേക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചന. എന്നാല്‍ അദ്ദേഹത്തിന് പിന്തുണ നല്‍കയാന്‍ യുഡിഎഫ് യോഗം തീരുമാനിക്കുകയായിരുന്നു.

കേസ് കെട്ടിച്ചമച്ചത്

കേസ് കെട്ടിച്ചമച്ചത്

ഇപ്പോഴത്തെ കേസ് കെട്ടിച്ചമച്ചതാണെന്നു യുഡിഎഫ് യോഗം വിലയിരുത്തി. അതുകൊണ്ട് തന്നെ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നും പാര്‍ട്ടി ധാരണയിലെത്തുകയായിരുന്നു.

യുഡിഎഫിനെ തകര്‍ക്കുക ലക്ഷ്യമെന്ന്...

യുഡിഎഫിനെ തകര്‍ക്കുക ലക്ഷ്യമെന്ന്...

കോണ്‍ഗ്രസിനെതിരേ ആരോപണമുന്നയിച്ച് യുഡിഎഫിനെ തകര്‍ക്കാനാണ് ശ്രമമെന്നും ഇത് അംഗീകരിച്ചു കൊടുക്കില്ലെന്നും യുഡിഎഫ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കോണ്‍ഗ്രസിന്റെ ഈ നിലപാട് മറ്റു പാര്‍ട്ടികളും അംഗീകരിക്കുകയായിരുന്നു.

ഗൂഡാലോചന

ഗൂഡാലോചന

വിന്‍സെന്റിനെതിരായ ലൈംഗിക പീഡനക്കേസ് ഗൂഡാലോചനയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ചൂണ്ടിക്കാട്ടി. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

 വിന്‍സെന്റിനെ ഒറ്റപ്പെടുത്തരുത്

വിന്‍സെന്റിനെ ഒറ്റപ്പെടുത്തരുത്

കുറ്റാരോപിതന്‍ മാത്രമാണ് വിന്‍സെന്റ്. അദ്ദേഹത്തെ ഇപ്പോള്‍ ഒറ്റപ്പെടുത്തരുതെന്ന് യോഗത്തില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. മുമ്പും സമാനമായ കേസുകള്‍ ഉണ്ടായിട്ടും എംഎല്‍എമാര്‍ രാജിവച്ച ചരിത്രം ഉണ്ടായിട്ടില്ലെന്നും യോഗം വിലയിരുത്തി.

മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക്

മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക്

വിന്‍സെന്റിന്റെ അറസ്റ്റിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനു പങ്കുണ്ടെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ വ്യക്തമാക്കി. തിരക്കിട്ടുള്ള അറസ്റ്റ് ഇതാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്

പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്

രണ്ടു വട്ടം വിന്‍സെന്റ് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016 നവംബര്‍ 10, 11 തിയ്യതികളാണ് അയല്‍വാസിയായ വീട്ടമ്മയെ എംഎല്‍എ പീഡനത്തിന് ഇരയാക്കിയതെന്നും ഇതില്‍ സൂചിപ്പിക്കുന്നു.

English summary
UDF support for Mla M Vincent who is arrested for rape case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X