കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിക്ക് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി നസീര്‍ മാപ്പ് പറഞ്ഞു

  • By Desk
Google Oneindia Malayalam News

മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കണ്ണൂരിലെത്തിയ ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞ യുവാവ് ഒടുവില്‍ മാപ്പുപറഞ്ഞു. തലശ്ശേരി ഗസ്റ്റ് ഹൗസില്‍ എത്തി ഉമ്മന്‍ ചാണ്ടിയെ നേരിട്ട് കണ്ടാണ് കേസിലെ പ്രതിയായ മുന്‍ ഡിവൈഎഫ്ഐ നേതാവ് സിഒടി നസീര്‍ മാപ്പ് പറഞ്ഞത്.

കണ്ണൂരില്‍ പോലീസ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിന് നേരെ നസീര്‍ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ നെറ്റിയുടെ ഇരു ഭാഗത്തും നെഞ്ചിലും ഉമ്മന്‍ചാണ്ടിക്ക് പരിക്കേറ്റിരുന്നു.

സോളാറില്‍ കത്തി

സോളാറില്‍ കത്തി

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിക്കെതിരെ സിപിഎം സമരം ശക്തമാക്കിയിരുന്നു. നേതാക്കളായ പികെ ശ്രീമതി, എംവി ജയരാജന്‍, പി ജയരാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കണ്ണൂരില്‍ സമരം നടത്തിയത്.

പോലീസ് മൈതാനത്തേക്ക് കടക്കുന്നതിനിടെ

പോലീസ് മൈതാനത്തേക്ക് കടക്കുന്നതിനിടെ

ഇതിനിടെ കണ്ണൂരില്‍ പോലീസ് ക്ലബ്ബിന്‍റെ പരിപാടിക്കെത്തിയ ഉമ്മന്‍ ചാണ്ടി വാഹനത്തില്‍ മൈതാനത്തിലേക്ക് കടക്കുന്നതിനിടെ ഒന്നാം ഗേറ്റിനടുത്ത് വെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ കാറിന്‍റെ ചില്ല് തകരുകയും ഉമ്മന്‍ചാണ്ടിയുടെ നെറ്റിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അറിയാത്ത കാര്യം

അറിയാത്ത കാര്യം

അതേസമയം അന്ന് നടന്ന പ്രതിഷേധത്തില്‍ താന്‍ പങ്കെടുത്തിരുന്നു. ​എന്നാല്‍ താന്‍ അറിയാത്ത കാര്യമാണ് തനിക്ക് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നതെന്ന് നസീര്‍ പറഞ്ഞു. മറ്റാരോ ഇടപെട്ടാണ് തന്നെ കേസിലെ പ്രതിയാക്കിയത്. നേരിട്ട് മാപ്പ് പറയാന്‍ പലപ്പോഴായി വിചാരിച്ചിരുന്നെങ്കിലും നടന്നില്ലെന്നും നസീര്‍ പറഞ്ഞു.

അന്ന് ശത്രു... ഇന്ന്

അന്ന് ശത്രു... ഇന്ന്

അതേസമയം നേരത്തേ തലശേശരി നഗരസഭാംഗമായ നസീര്‍ ഇപ്പോള്‍ സിപിഎം അംഗമല്ല. മൂന്ന് വര്‍ഷം മുന്‍പാണ് ഇയാള്‍ പാര്‍ട്ടി അംഗത്വം പുതുക്കാതെ പാര്‍ട്ടി വിട്ടത്. അംഗത്വം പുതുക്കുമ്പോള്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട കോളം പൂരിപ്പിക്കണമെന്ന നിബന്ധനയില്‍ പ്രതിഷേധിച്ചാണ് നസീര്‍ പാര്‍ട്ടി വിട്ടത്. ഇതോടെ സിപിഎമ്മിന്‍റെ ശത്രുവായി താന്‍ മാറിയെന്നും നസീര്‍ പറയുന്നു.

പാസ്പോര്‍ട്ട് പുതുക്കാന്‍

പാസ്പോര്‍ട്ട് പുതുക്കാന്‍

ശത്രുവായി കണ്ട് തന്നെ ഇപ്പോള്‍ സിപിഎം പീഡിപ്പിക്കുകയാണെന്ന് നസീര്‍ ആരോപിച്ചു. ഇപ്പോള്‍ പാസ്പോര്‍ട് പുതുക്കാന്‍ അപേക്ഷയുമായി പോയപ്പോള്‍ കല്ലേറ് കേസിലെ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി ഇതിന് അനുവദിക്കുന്നില്ലെന്നും നസീര്‍ ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു.

പ്രയാസമൊന്നുമില്ല

പ്രയാസമൊന്നുമില്ല

എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് പ്രയാസമൊന്നുമില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. പൊതുപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകുന്ന അനുഭവം മാത്രമായെ താനിതിനെ കാണുന്നുള്ളൂവെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

English summary
ummenchandy attack issue dyfi leader begs for pardon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X