വാൽപ്പാറയിൽ കുട്ടിയെ കടിച്ചുകൊന്ന പുലിയെ പിടികൂടി... വനംവകുപ്പിന്റെ സൂപ്പർ കെണിയിൽ പുലി വീണു...

  • Written By:
Subscribe to Oneindia Malayalam

ചാലക്കുടി: വാൽപ്പാറയിൽ നാലു വയസുകാരനെ കൊലപ്പെടുത്തിയ പുലിയെ കെണിവച്ചു പിടികൂടി. വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് പുലി കുടുങ്ങിയത്.

അസറ്റലൈൻ വാതകത്തിന് തീപിടിച്ച് പൊട്ടിത്തെറി! പുക ശ്വസിച്ച് അഞ്ചു പേരും പിടഞ്ഞു മരിച്ചു...

നിലവിൽ വനംവകുപ്പിന്റെ കൂട്ടിലുള്ള പുലിയെ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം ഇവിടെ നിന്ന് മാറ്റും. പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നാലു വയസുകാരന്റെ വീടിന് സമീപം തന്നെ സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. പുലി ഈ ഭാഗത്തുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും നേരത്തെ വ്യക്തമായിരുന്നു.

leopard

ഏതാനും ദിവസങ്ങളായി വാൽപ്പാറയിലും പരിസര പ്രദേശങ്ങളിലും തമ്പടിച്ചിരുന്ന പുലി കഴിഞ്ഞ വ്യാഴാഴ്ചയാണ് നാലു വയസുള്ള കുട്ടിയെ കടിച്ചുകൊന്നത്. എസ്റ്റേറ്റ് തൊഴിലാളികളായ മുഷഫറലിയുടെയും സബിയയുടെയും മകനായ സൈദുള്ളയെ വീട്ടിനുള്ളിൽ നിന്നും കടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

അമ്മ മരിച്ചത് വിശ്വസിക്കാതെ അഞ്ച് വയസുകാരൻ മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി! കണ്ണ് നിറയുന്ന കാഴ്ച...

ഇതൊന്നും മനസിലാക്കാതെ പോവുന്നതിൽ ഞാൻ ഒരാണിനെയും കുറ്റപ്പെടുത്തില്ല! വൈറലായി സബ് കലക്ടറുടെ പോസ്റ്റ്..

അടുക്കള വാതിൽക്കൽ ഇരുത്തിയിരുന്ന കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞതോടെ നാട്ടുകാർ ഒന്നടങ്കം തിരച്ചിൽ ആരംഭിച്ചു. തുടർന്ന് രാത്രി എട്ടരയോടെ വീട്ടിൽ നിന്നും 300 മീറ്റർ അകലെനിന്ന് കുട്ടിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. തലയും ഉടലും വേർപെട്ട നിലയിൽ രണ്ട് സ്ഥലങ്ങളിൽ നിന്നാണ് കുട്ടിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

English summary
valpparai leopard attack; the leopard fell in the trap.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്