Get Updates
Get notified of breaking news, exclusive insights, and must-see stories!

'പേ പിടിച്ചതും അക്രമകാരികളുമായ നായ്ക്കളെ കൊല്ലണം'; അനുമതി തേടി സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവ് നായ ശല്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പേ പിടിച്ച നായ്ക്കള്‍, അക്രമകാരികളായ നായ്ക്കള്‍ എന്നിവയെ കൊല്ലാനുള്ള അനുമതി സുപ്രീം കോടതിയില്‍ നിന്ന് തേടും എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

തെരുവ് നായ ശല്യം പരിഹരിക്കാന്‍ അവയ്ക്ക് വാക്സിനേഷന്‍ ഉറപ്പാക്കുന്നതിനൊപ്പം എ ബി സി പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കും എന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ തെരുവ് നായ വിഷയം സുപ്രീം കോടതി ഈ മാസം 28-ന് പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് എ ബി സി പദ്ധതിക്ക് തിരിച്ചടിയായി മാറിയത്.

1

എ ബി സി പദ്ധതിയില്‍ നിന്ന് കുടുംബശ്രീയെ ഹൈക്കോടതി വിലക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കുടുംബശ്രീക്ക് എ ബി സി പദ്ധതി നടപ്പാക്കാനുള്ള അനുമതി നല്‍കണം എന്ന് കോടതിയോട് ആവശ്യപ്പെടും എന്നും എം ബി രാജേഷ് പറഞ്ഞു. നേരത്തെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഒന്ന് വീതം എന്ന നിലയില്‍ എ ബി സി സെന്റര്‍ ആരംഭിക്കണം എന്ന് നിശ്ചയിച്ചിരുന്നു.

2

സംസ്ഥാനത്ത് ഇത്തരത്തില്‍ 76 കേന്ദ്രങ്ങളാണ് ആരംഭിക്കേണ്ടത്. ഇതില്‍ 37 ഇടത്ത് ഇതിനകം സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്. ബാക്കി എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തെരുവ് നായ ശല്യം രൂക്ഷമായ ഹോട്ട് സ്പോട്ടുകള്‍ മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും എം ബി രാജേഷ് പറഞ്ഞു.

ഏഷ്യാ കപ്പില്‍ ഇന്ത്യയോടടുത്ത് ശ്രീലങ്ക; ജേതാക്കളുടെ ലിസ്റ്റ് ഇതാ

3

തെരുവ് നായയില്‍ നിന്ന് മറ്റ് മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും കടിയേറ്റതിന്റെയും അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ടുകള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇത്തരം മേഖലകളില്‍ വാക്സിനേഷനിലും ഷെല്‍ട്ടറിന്റെ കാര്യത്തിലും പ്രത്യേക ഊന്നല്‍ നല്‍കും എന്ന് മന്ത്രി വ്യക്തമാക്കി. തെരുവ് നായശല്യം രൂക്ഷമാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മാലിന്യമാണ്.

4

മാലിന്യം യഥാവിധം സംസ്‌കരിക്കാത്തതും നീക്കം ചെയ്യാത്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ രണ്ട് തരത്തിലാണ് ഇടപെടല്‍ നടത്തുന്നത്. ജില്ലാതലത്തില്‍ കളക്ടര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കല്യാണമണ്ഡപങ്ങള്‍, മാംസ വ്യാപാരികള്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ക്കും.

പൊളിക്ക്യാ... പൊളിക്ക്യാ.. പൊളിച്ചടുക്കാ...; എസ്തര്‍ ഇത് എന്തു ഭാവിച്ചാ; വൈറല്‍ ചിത്രങ്ങള്‍ കാണാം

5

മാലിന്യനീക്കവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഇവര്‍ക്ക് നല്‍കി ഇത് കര്‍ശനമായി നടപ്പാക്കുന്നും എന്ന് ഉറപ്പുവരുത്തും. മാലിന്യം നീക്കുന്നതിന് ജനകീയ ഇടപെടലും ആവശ്യമാണ്. അതും ആവിഷ്‌കരിക്കും. ഇതിനായി കൊവിഡ് കാലത്തെ സന്നദ്ധസേനയെ പുനരുജ്ജീവിപ്പിക്കും. അവരുടെ നേതൃത്വത്തില്‍ പൊതുവിടങ്ങളില്‍ വിപുലമായ മാലിന്യനിര്‍മാര്‍ജന പരിപാടി സംഘടിപ്പിക്കും.

6

കൊവിഡ് മഹാമാരിയെ നേരിട്ടതു പോലെ ഈ പ്രശ്നത്തെയും നേരിടാനാണ് നിശ്ചയിച്ചിട്ടുള്ളത് എന്നും അതിനായി എം എല്‍ എമാരുടെ നേതൃത്വത്തില്‍ മണ്ഡല അടിസ്ഥാനത്തില്‍ വിപുലമായ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+