കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരു ദര്‍ശനത്തെ സംഘ്പരിവാറുമായി ചേര്‍ക്കാനുള്ള ശ്രമം ആപത്കരമെന്ന് വിഎസ്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എന്‍ഡിപിയും ആര്‍എസ്എസ്സും കൈകോര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തി. ശ്രീനാരായണ ഗുരു ദര്‍ശനങ്ങളെ സംഘപരിവാറുമായി കൂട്ടിക്കെട്ടാനുള്ള വെള്ളാപ്പള്ളിയുടെ നീക്കം അത്യന്തം ആപത്കരമാണെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത ബിജെപിയ്ക്കും ആര്‍എസ്എസ്സിനും ഒപ്പം കൂടാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. അന്ന് കച്ചവടവുമായി നടന്ന വെള്ളാപ്പള്ളിക്ക് ചരിത്രം അറിയില്ല. ശ്രീനാരായണ ഗുരുവിനെ ഈഴവ ഗുരുവാക്കാന്‍ ശ്രമിച്ച് ഗുരുദര്‍ശനങ്ങളെ ആസൂത്രിതമായി വളച്ചൊടിക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം.

vs-big

കുമാരനാശാന്‍ 14 വര്‍ഷം ഇരുന്ന കസേരയിലാണ് വെള്ളാപ്പള്ളി ഇരിക്കുന്നത്. അവിടെ ഇരുന്നാണ് ഗുരുവിനെ ഈഴവ ഗുരുവാക്കാന്‍ ശ്രമിക്കുന്നത് എന്ന് ഓര്‍മവേണം. സ്വാര്‍ഥ നേട്ടത്തിനുവേണ്ടിയാണ് ഇത്തരം പ്രമാണിമാര്‍ ഗുരു ദര്‍ശനങ്ങളെ ഉപയോഗിക്കുന്നത്. വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ നടപടി എതിര്‍ക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും അവകാശമുണ്ട്.

പിന്നാക്ക വിഭാഗങ്ങളുടെ ബുദ്ധി ആര്‍ക്കും തീറെഴുതിക്കൊടുത്തിട്ടില്ല. അക്കാര്യം വെള്ളാപ്പള്ളി നടേശന്‍ മനസിലാക്കണം. ഗുരദേവനെ സംഘ്പരിവാറുമായി കൂട്ടിക്കെട്ടാനുള്ള ശ്രമം ചെറുക്കുമെന്നും വിഎസ് പറഞ്ഞു.

English summary
VS Slams Vellappally for Misinterpreting sree narayana Guru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X