ശശികലയ്ക്കും സംഘികള്‍ക്കും മറുപടി ബ്ലോഗ് എപ്പോ വരും..? മോഹന്‍ലാലിനെ നൈസായ്ട്ട് തേച്ച് വിടി..!!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ വിഖ്യാത കൃതിയായ രണ്ടാമൂഴം സിനിമിയായി ഇറങ്ങുന്നത് ഏറെക്കാലമായി വാര്‍ത്തകളിലുണ്ട്. ആയിരം കോടി മുടക്കിയാണ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ഒരുക്കുക എന്നതായിരുന്നു ഇത്രയും നാള്‍ വാര്‍ത്തയെങ്കില്‍ അത് മാറിക്കഴിഞ്ഞു. ചിത്രത്തിന്റെ പേരിനെ ചൊല്ലിയാണ് അവകാശത്തര്‍ക്കം. വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാത്ത മോഹന്‍ലാലിന്റെ അഭിപ്രായം തേടിയുള്ള വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് രസകരമാണ്.

പാതിരാത്രി കിടക്കയ്ക്ക് അരികെ ഒരാൾ...!!! തൃശൂരിലെ മെഡിക്കൽ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ കേട്ടാൽ!

ബിജെപിക്ക് കേരളത്തില്‍ വളമൊരുക്കാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ അജണ്ട..!! തുറന്നടിച്ച് സുനിത ദേവദാസ്..!

മൌനം പാലിച്ച് ലാൽ

ഭീമന്റെ ഭാഗത്ത് നിന്നും മഹാഭാരത കഥയെ വായിക്കുന്ന എംടിയുടെ രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ അതിന് മഹാഭാരതമെന്നാണ് പേരിട്ടിരിക്കുന്നത്. ഇത് ഇഷ്ടപ്പെടാത്ത ശശികലയെപ്പോലുള്ള തീവ്രഹിന്ദുക്കള്‍ തീയറ്റര്‍ വെച്ചേക്കില്ല എന്നൊക്കെ ആക്രോശം മുഴക്കുന്നുമുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.

ഇത്തവണ ബ്ലോഗില്ലേ

സമൂഹിക വിഷയങ്ങളില്‍ പ്രതികരിച്ച് ഇടയ്ക്കിടെ ബ്ലോഗ് എഴുതുന്ന ആളാണല്ലോ മോഹന്‍ലാല്‍. പക്ഷേ ഈ വിഷയത്തില്‍ കക്ഷി മിണ്ടുന്നില്ല. ഈ മൗനത്തെ പരിഹസിക്കുക കൂടിയാണ് വിടി ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍. സുനില്‍ പി ഇളയിടത്തിന്റെ മഹാഭാരതം സാംസ്‌കാരിക ചരിത്രമെന്ന പ്രഭാഷണം കേള്‍ക്കാന്‍ വിടി ഉപദേശിക്കുന്നു.

ആ പ്രഭാഷണം കേൾക്കൂ

രണ്ട് രീതിയിലാണ് അത് മോഹന്‍ലാലിന് പ്രയോജനപ്പെടുക. ഒന്ന് ലാല്‍ അവതരിപ്പിക്കാന്‍ പോകുന്ന ഭീമനെ കൂടുതല്‍ ആഴത്തിലറിയാനും ഉള്‍ക്കൊള്ളാനും അതിലൂടെ സാധിക്കും. അതിലൂടെ ഭീമനെ അസാമാന്യമാക്കാനും ലാലിന് സാധിക്കും.

ശശികലയ്ക്കുള്ള മറുപടി

രണ്ടാമത്തേത് ആണ് ട്രോള്‍. താങ്കളുടെ സിനിമയ്ക്ക് രണ്ടാമൂഴമെന്ന പേരിട്ടോട്ടെ, മഹാഭാരതമെന്ന് പേരിട്ടാല്‍ തീയറ്റര്‍ കാണില്ല എന്ന് ആക്രോശിച്ച് വെല്ലുവിളിക്കുന്ന ശശികലയ്ക്കും ഹിന്ദു ഐക്യവേദിക്കും ബ്ലോഗിലൂടെയോ മറ്റോ മറുപടി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനും പ്രഭാഷണം കേള്‍ക്കുന്നത് ഉപകരിക്കുമെന്ന് ബല്‍റാം പറയുന്നു.

മഹാഭാരതം ആരുടേയും കുത്തകയല്ല

മഹാഭാരതമെന്നാല്‍ അങ്ങനെ വ്യാസന്‍ മാത്രമെഴുതിയ മോണോലിത്തിക് ടെക്‌സ്റ്റ് അല്ല. സഹസ്രാബ്ദങ്ങളിലൂടെ വാമൊഴിയായി പടര്‍ന്ന അതിവിശാലമായ കാവ്യപ്രപഞ്ചമാണ്. അത് കേവലമൊരു മതഗ്രന്ഥമല്ല. മഹാഭാരതത്തിന്റെ കുത്തകാവകാശം അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു വ്യക്തിക്കോ സംഘടനയ്‌ക്കോ വിശ്വാസി വിഭാഗങ്ങള്‍ക്കോ തീറെഴുതിക്കൊടുക്കാവുന്നതുമല്ല.

ആ ബ്ലോഗ് എപ്പോ വരും

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി താങ്കളുടേയും ശശികലയുടേയും മ്യൂച്ചല്‍ ഫ്രണ്ട്‌സായ പല സംഘികള്‍ക്കും മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ടിയുള്ള ആ മനോഹരമായ ബ്ലോഗ് പോസ്്റ്റിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നുവെന്നാണ് വിടി അവസാനിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ബിജെപി ചായ്വിനിട്ടൊരു കുത്ത് കൂടിയാണ് വിടി കൊടുത്തിരിക്കുന്നത്.

വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
VT Balram trolls actor Mohanlal in Facebook, on Mahabharatham movie issue
Please Wait while comments are loading...