ക്ഷേമ പെന്ഷന് വിതരണം തുടങ്ങി; ഇത്തവണ കൈയ്യിലെത്തുന്നത് 3600 രൂപ, കുടിശ്ശിക തീര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ ക്ഷേമ പെന്ഷന് വിതരണം തുടങ്ങി. കുടിശ്ശികയുണ്ടായിരുന്ന ഒരു മാസത്തെ തുകയായ 1600 രൂപയും നവംബര്‍ മുതല്‍ വര്‍ധിപ്പിച്ച 2000 രൂപയും ചേര്‍ത്താണ് വിതരണം. അതായത്, 3600 രൂപയാണ് അര്‍ഹരിലേക്ക് എത്തുന്നത്. ഒരാഴ്ചകൊണ്ട് വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ എന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
നേരത്തെ 1600 രൂപയായിരുന്നു ക്ഷേമ പെന്ഷന്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് 400 കൂടി വര്‍ധിപ്പിച്ചതും നവംബര്‍ മുതല്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചതും. തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് പ്രഖ്യാപനം എന്ന വിമര്‍ശനം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോകുകയാണ്.

കുടിശ്ശിക തീര്‍ക്കുന്നു എന്നതും കൂട്ടിയ പെന്ഷന് നല്കുന്നു എന്നതും സന്തോഷമുള്ള കാര്യമാണ് എന്ന് ബാലഗോപാല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അപ്രതീക്ഷിതമായി സാമ്പത്തിക തിരിച്ചടി നല്കുന്ന വേളയില്‍ ഇതൊക്കെ ചെയ്യാന്‍ കഴിയുന്നത് നേട്ടമാണെന്നും മന്ത്രി വിശദീകരിച്ചു. കേരളത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുത്താനും കടം-ജിഎസ്ഡിപി അനുപാതം കുറയ്ക്കാന്‍ കഴിഞ്ഞതും നേട്ടമാണെന്നു മന്ത്രി പറഞ്ഞു.
മന്ത്രി ബാലഗോപാലിന്റെ വാക്കുകള്‍: ''ഏറെ സന്തോഷകരമായ രണ്ടു കാര്യങ്ങളാണ് പറയുവാന്‍ പോകുന്നത്. ഒന്ന്, ഇതാ ഇന്നു മുതല്‍ കേരളത്തില്‍ ക്ഷേമപെന്ഷന് കുടിശ്ശിക ഇല്ലാതാകുന്നു. രണ്ട്, 1600 ല്‍ നിന്നും 2000 ആയി വര്‍ദ്ധിപ്പിച്ച ക്ഷേമപെന്ഷന് തുക ഇന്നു മുതല്‍ 62 ലക്ഷം പേരിലേക്കെത്തുന്നു. നിലവിലുണ്ടായിരുന്ന ഒരു ഗഡു ക്ഷേമപെന്ഷന് കുടിശ്ശികയും ഈ മാസത്തെ വര്‍ധിപ്പിച്ച പെന്ഷന് തുക 2000 വും ചേര്‍ത്ത് 3600 രൂപയാണ് ജനങ്ങളിലേക്കെത്തുന്നത്.
ഒരാഴ്ച കൊണ്ട് പെന്ഷന് വിതരണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെന്ഷന് കുടിശിക തീരുന്നു എന്നത് ഇത്ര എടുത്തു പറയാനുള്ള കാര്യമാണോ എന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. സാമൂഹ്യ സുരക്ഷ പെന്ഷന് വര്‍ദ്ധിപ്പിച്ചതില്‍ ഇത്രയേറെ അഭിമാനം കൊള്ളാനെന്താണ് എന്നും തോന്നിയേക്കാം.
എന്നാല്‍, സംസ്ഥാനത്തിന്റെ ധനകാര്യ മന്ത്രി എന്ന നിലയില്‍ ഉത്തരവാദിത്വത്തോടെ പറയട്ടെ, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനു മുകളില്‍ ചുമത്തുന്ന ബഹുമുഖവും അപ്രതീക്ഷിതവുമായ സാമ്പത്തിക ഉപരോധങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ഇത് സാധിച്ചു എന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്.
സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുത്താനും കടം- ജിഎസ്ഡിപി അനുപാതം കുറച്ചു കൊണ്ടുവരാനും നമുക്ക് കഴിഞ്ഞു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിലും വലിയ വര്‍ദ്ധനവ് നാം കൈവരിച്ചു. കേന്ദ്ര വിഭവ കൈമാറ്റത്തില്‍ ഉണ്ടായ വെട്ടിക്കുറവാണ് സംസ്ഥാനത്ത് ധനഞെരുക്കമുണ്ടാക്കുന്നത്. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. ചെയ്യാന്‍ കഴിയുന്നത് മാത്രമേ ഇടതുപക്ഷം പറയാറുള്ളൂ. പറയുന്നതെല്ലാം ചെയ്യുകയും ചെയ്യും. ഇതാണ് ഇടതു സര്‍ക്കാരിന്റെ വാക്ക്.''
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications