നടിയെ ആക്രമിക്കാൻ സുനിക്ക് കിട്ടിയത് നടുക്കുന്ന നിർദേശങ്ങൾ.. വിവാഹം കഴിഞ്ഞാലും ചൊൽപ്പടിക്ക് നിൽക്കണം

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: കേരളം നടുങ്ങിയ ദിവസമാണ് ഇക്കഴിഞ്ഞ ഫെബ്രുവരി പതിനേഴ്. തെന്നിന്ത്യയിലെ പ്രമുഖ നടിയെ ഒരു സംഘം തട്ടിക്കൊണ്ടു പോയി ക്രൂരമായി ആക്രമിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തി. ശേഷം റോഡില്‍ ഇറക്കി വിട്ടു. നടി പരാതിയുമായി മുന്നോട്ട് വന്നതോടെ കുറ്റവാളികളുടെ കണക്ക് കൂട്ടലുകള്‍ തെറ്റി. ക്വട്ടേഷന്‍ സംഘവും സൂത്രധാരനും പോലീസ് പിടിയിലായി. കേസിലെ കുറ്റപത്രത്തിലെ വിവരങ്ങള്‍ തുറന്ന് കാട്ടുന്നത് വന്‍പകയുടെ ചിത്രമാണ്. ദിലീപിന് നടിയോടുണ്ടായിരുന്ന കടുത്ത പകയാണ് ഇത്രയും ക്രൂരമായ ഒരു കുറ്റകൃത്യത്തിലേക്ക് എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കുമ്പോള്‍ ദിലീപിന്റെ ഉദ്ദേശം എന്തായിരുന്നുവെന്നോ ?

ദിലീപിന് വേണ്ടി പ്രധാനമന്ത്രിയുടെ മുന്നിലേക്ക്..! ഗൂഢാലോചന നടന്നത് ദിലീപിനെതിരെയെന്ന് സലിം ഇന്ത്യ

പദ്ധതി ഇത്തരത്തിൽ

പദ്ധതി ഇത്തരത്തിൽ

നടിയെ ആക്രമിച്ച് വീഡിയോ ചിത്രീകരിക്കാനുള്ള ക്വട്ടേഷന്‍ 1. 5 കോടി രൂപയാക്കാണ് ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ടെമ്പോ ട്രാവലറിലിട്ട് പീഡിപ്പിക്കാനായിരുന്നു ആദ്യത്തെ പദ്ധതി. അതിനായി വാഹനത്തിന് അകത്ത് ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്തു. വാഹനത്തിന്റെ മധ്യത്തില്‍ സ്ഥലം ഒരുക്കുകയും ക്യാമറ അടക്കം സജ്ജീകരിക്കുകയും ചെയ്തുവത്രേ.

ഒരുക്കം ദിലീപ് പറഞ്ഞത് പ്രകാരം

ഒരുക്കം ദിലീപ് പറഞ്ഞത് പ്രകാരം

ദിലീപിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഈ ഒരുക്കങ്ങളെല്ലാം എ്ന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ പ്രമുഖയായ നടിയെ കാറില്‍ നിന്നും പിടിച്ചിറക്കി വാനില്‍ കയറ്റുന്നത് അപകടമാണ് എന്ന് തിരിച്ചറിഞ്ഞതോടെ ആ പദ്ധതി ഉപേക്ഷിച്ചു. പകരം കാറില്‍ വെച്ച് തന്നെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. നടിയുടെ ഡ്രൈവര്‍ ഒത്താശ ചെയ്തത് കാര്യങ്ങള്‍ എളുപ്പമാക്കി.

വിവാഹം കഴിഞ്ഞാലും അവള്‍ ചൊല്‍പ്പടിക്ക് നില്‍ക്കണം

വിവാഹം കഴിഞ്ഞാലും അവള്‍ ചൊല്‍പ്പടിക്ക് നില്‍ക്കണം

നടിയുടെ വിവാഹം ഉടനുണ്ടാകുമെന്ന വാര്‍ത്തകള്‍ പരന്നിരുന്ന സമയമായിരുന്ന അത്. വിവാഹം കഴിഞ്ഞാലും അവള്‍ ചൊല്‍പ്പടിക്ക് നില്‍ക്കണം എന്നായിരുന്നവത്രേ ദിലീപ് ക്വട്ടേഷന്‍ നല്‍കുമ്പോള്‍ പള്‍സര്‍ സുനിക്ക് നല്‍കിയ നിര്‍ദേശം. അതിനായി നടി ഒരേ സമയം പലരുമായും ഇടപെടുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തണം എന്നാണ് ദിലീപ് ആവശ്യപ്പെട്ടതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

മുഖവും മോതിരവും വേണം

മുഖവും മോതിരവും വേണം

നടിയുടെ മുഖം വ്യക്തമായി ദൃശ്യങ്ങളില്‍ പതിയണമെന്നും ദിലീപ് നിര്‍ദേശിച്ചിരുന്നുവത്രേ. മാത്രമല്ല നടിയുടെ കയ്യില്‍ ധരിച്ചിരുന്ന മോതിരത്തിന്റെ ദൃശ്യങ്ങളും വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവത്രേ. നടിയുടെ പ്രതിശ്രുത വരന്‍ സമ്മാനിച്ച മോതിരമാണ് അന്ന് അവര്‍ ധരിച്ചിരുന്നത് എന്ന് കരുതിയാവാം ഇത്തരമൊരു നിര്‍ദേശം നല്‍കിയത് എന്നാണ് പോലീസ് കരുതുന്നത്.

ക്വട്ടേഷൻ നാല് വർഷം മുൻപ്

ക്വട്ടേഷൻ നാല് വർഷം മുൻപ്

2013ലാണ് ദിലീപ് നടിക്കെതിരെ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് പോലീസ് പറയുന്നത്. അക്കാലത്ത് നടിയും ദിലീപും തമ്മിലുണ്ടായ ചില പ്രശ്‌നങ്ങളുടെ തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അമ്മ സംഘടിപ്പിച്ച താരനിശയുടെ റിഹേഴ്‌സലിനിടെ ഇരുവരും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടായിരുന്നു. ഈ സംഭവത്തിന് സാക്ഷിയായ സിദ്ദിഖും സാക്ഷിപ്പട്ടികയിലുണ്ട്.

ആക്രമിച്ച ശേഷവും പക

ആക്രമിച്ച ശേഷവും പക

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷവും ദിലീപിന്റെ പകയുടെ ഇരയായിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷവും അവരെ മോശക്കാരിയാക്കാന്‍ ദിലീപ് ശ്രമം നടത്തിയതായാണ് കുറ്റപത്രത്തില്‍ പോലീസ് പറയുന്നത്. പലതരത്തിലും ഇത്തരം ശ്രമങ്ങള്‍ ദിലീപിന്റെ ഭാഗത്ത് നിന്നുണ്ടായി. നടിയെ അപമാനിക്കുന്നതിന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

പ്രമുഖരുടെ സഹായം

പ്രമുഖരുടെ സഹായം

കേസില്‍ തനിക്കെതിരെ പൊതുവികാരവും അന്വേഷണവും തിരിയുന്നു എന്ന് കണ്ടാണ് ദിലീപ് ഇത്തരം ശ്രമങ്ങള്‍ നടത്തിയത് എന്നും പോലീസ് പറയുന്നു.നിരപരാധിയെന്ന് വരുത്തിത്തീര്‍ക്കാന്‍ മനപ്പൂര്‍വ്വമായ ശ്രമങ്ങള്‍ ദിലീപ് നടത്തിയെന്നാണ് പോലീസ് വാദം. ഇതിന് സിനിമാ മേഖലയിലെ പല പ്രമുഖരുടേയും സഹായം ദിലീപിന് ലഭിച്ചു. ആക്രമിക്കപ്പെട്ട നടി മുന്‍കരുതലുകള്‍ എടുക്കേണ്ടിയിരുന്നുവെന്ന തരത്തില്‍ ചിലര്‍ പരാമര്‍ശം നടത്തിയത് ദിലീപിന്റെ ഇടപെടല്‍ മൂലമാണ് എന്നാണ് പോലീസ് പറയുന്നത്.

12 വകുപ്പുകൾ ചുമത്തി

12 വകുപ്പുകൾ ചുമത്തി

പള്‍സര്‍ സുനി ഒന്നാം പ്രതിയും ദിലീപ് എട്ടാം പ്രതിയും ആയിട്ടുള്ള കുറ്റപത്രത്തില്‍ 12 വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, അന്യായമായി തടങ്കലില്‍ വെയ്ക്കല്‍, തട്ടിക്കൊണ്ടു പോകല്‍, കൂട്ടബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, ഭീഷണിപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍, കുറ്റവാളിയെ സംരക്ഷിക്കല്‍, പ്രകൃതി വിരുദ്ധ പീഡനം എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്നത്. 33 രഹസ്യമൊഴികളും ഫോണ്‍രേഖകള്‍ അടക്കം നാന്നൂറോളം രേഖകളുമുണ്ട്.

ശത്രുത സ്ഥാപിക്കണം

ശത്രുത സ്ഥാപിക്കണം

നടി മഞ്ജു വാര്യര്‍ അടക്കം 385 സാക്ഷികളാണ് കേസിലുള്ളത്. ഇക്കൂട്ടത്തിലെ 50 പേരും സിനിമാ രംഗത്ത് നിന്നുള്ളവരാണ് എന്നാണ് അറിയുന്നത്.നടിയോട് ദിലീപിന് വ്യക്തിവൈരാഗ്യമുണ്ടെന്ന് വിചാരണ വേളയില്‍ സ്ഥാപിക്കുക എന്നതാണ് പ്രോസിക്യൂഷന് മുന്നിലുള്ള വലിയ വെല്ലുവിളി. എങ്കില്‍ മാത്രമേ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്ന കണ്ടെത്തലിനെ സാധൂകരിക്കാന്‍ സാധിക്കൂ. നടി ദിലീപിന്റെ കുടുംബജീവിതം തകര്‍ത്തുവെന്ന സംശയവും തുടര്‍ന്നുള്ള പകയുമാണ് ക്രൂരമായ ക്വട്ടേഷനിലേക്ക് നയിച്ചത് എന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്.

English summary
Chargesheet in Actress Case says, what all directions Suni has got from Dileep before attacking actress

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്