• search

സത്യസരണിയില്‍ നടക്കുന്നത് എന്ത്?, മത പരിവര്‍ത്തനമോ, മതപഠനമോ, സത്യസരണി അധികൃതര്‍ പ്രതികരിക്കുന്നു

 • By desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മലപ്പുറം: മഞ്ചേരിയിലെ സത്യസരണിയെ കുറിച്ച് ശരാശരി മലയാളികളെല്ലാം ഇതിനോടകം കേട്ടുകാണും. നിര്‍ബന്ധിത മുസ്ലിം മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ബി.ജെ.പിയും കേന്ദ്രമന്ത്രിമാരും ആരോപണ ഉന്നിയിച്ച കേന്ദ്രം, അഖിലയെ നിര്‍ബന്ധ പൂര്‍വം മതപരിവര്‍ത്തനം നടത്തി ഹാദിയ ആക്കിയ കേന്ദ്രം,തിരുവനന്തപുരം സ്വദേശി അപര്‍ണയെ ആയിഷയാക്കിയ കേന്ദ്രം, തുടങ്ങിയ നിരവധി ആരോപണങ്ങളാണു പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്ക് കീഴില്‍ മഞ്ചേരി ചെരണിയില്‍ പ്രവര്‍ത്തിക്കുന്ന സത്യസരണി എന്ന സ്ഥാപനം നേരിട്ടുകൊണ്ടിരിക്കുന്നത്.

  ബിന്‍ തലാലിന്റെ അറസ്റ്റ് സൗദിക്ക് തിരിച്ചടി; ചോദ്യശരങ്ങളുമായി കോടീശ്വരന്‍മാര്‍

  സത്യസരണി എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍ക്കസുകള്‍ ഹിദായ എന്ന ഈ സ്ഥാനപനത്തെ കുറിച്ചുള്ള ഇത്തരം ആരോപണങ്ങളുടെ യാഥാര്‍ഥ്യങ്ങളറിയാല്‍ നേരിട്ട് സത്യസരണിയില്‍തന്നെ എത്തി. വിവിധ ആരോപണങ്ങള്‍ ഉണ്ടെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഇതുവരെ സത്യസരണിക്കെതിരെ യാതൊരു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടില്ല. മേല്‍പറഞ്ഞ ആരോപണങ്ങള്‍ക്ക് പുറമെ ചെര്‍പ്പുളശേരി സ്വദേശി ആതിര, കാസര്‍കോട് സ്വദേശി ആതിര എന്നിവരെയും സത്യസരണിയില്‍വെച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി ആരോപണമുയര്‍ന്നിരുന്നിരുന്നതായി സത്യസരണിയുടെ മാനേജര്‍ തെന്നാടന്‍ മഹമ്മദ് റാഫിതന്നെ പറയുന്നു. ഈമൂന്നുപേരും ഇവിടെ പഠനംപോലും നടത്തിയിട്ടില്ലെന്നും റാഫി പറയുന്നു. ഹാദിയയും, അപര്‍ണയും ഇവിടെ മതപഠനം നടത്തിയിരുന്നു. എന്നാല്‍ ഇസ്ലാംസ്വീകരിച്ച ശേഷം എത്തിയ ഇവര്‍ക്ക് സത്യസരണിയില്‍നിന്നും മതപഠനം മാത്രമാണു നല്‍കിയതെന്നു ഇവര്‍ പറയുന്നു.

  satyasarani

  സത്യസരണി നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രമല്ല, ഇതൊരു മതപഠന കേന്ദ്രം മാത്രമാണ്. സത്യസരണിയില്‍ നടക്കുന്ന കാര്യങ്ങളെല്ലാം സുതാര്യമാണ്. തങ്ങള്‍ക്കൊന്നും മറച്ചുവെക്കാനില്ല. പോലീസിനും മാധ്യമങ്ങള്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇവിടെ വന്നാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സജ്ജമാണെന്നും റാഫി പറയുന്നു.

  satyasarani_1

  സരണിയില്‍ പഠനം നടത്തുന്നവരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും എല്ലാമാസും മലപ്പുറം ജില്ലാപോലീസ് മേധാവിക്കും. ഇന്റലിജന്‍സ് ബ്യൂറോക്കും സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചിനും കൈമാറുന്നുണ്ട്. ഇതിനു പുറമെ ഇടക്കിടക്കു പോലീസിന്റെ മിന്നല്‍ പരിശോധനകളും ഇവിടെയുണ്ടാകും. ഇതരമതസ്ഥരായ ആരെയിങ്കിലും കാണാതായാല്‍ ഉടന്‍ സത്യസരണയിലേക്ക് പോലീസിന്റെ ഫോണ്‍വരും. ഈപേരില്‍ ആരെങ്കിലും അവിടെ എത്തിയോ എന്നറിയാന്‍.

  സത്യസരണിയില്‍ പഠനം നടത്തുന്നവരുടെ മേല്‍വിലാസം, പുതിയ പേര്, പിതാവിന്റേയും മാതാവിന്റേയും പേര്, ജനനതിയ്യതി എന്നിവയാണ് എല്ലാമാസവും പോലീസിന് കൈമാറുക. കള്ളപ്പേരില്‍ ഇവിടെ താമസിക്കാന്‍ കഴിയില്ല. കാരണം മേല്‍വിലാസം കാണിക്കുന്ന സര്‍ക്കാര്‍ തിരിച്ചറിയല്‍കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമെ അഡ്മിഷന്‍ നല്‍കു. അതോടൊപ്പം നോട്ടറി അഫിഡവിറ്റ് വേണം. ഇതൊക്കെ ലഭിച്ചാലും പിന്നീട് ഭാരവാഹികളുടെ നേതൃത്വത്തില്‍ ഒരു അന്വേഷണവും നടക്കും. വ്യക്തി ക്രിമിനല്‍ കേസുകളിലോ, മറ്റു പ്രശ്‌നക്കാരനോ ആണെങ്കില്‍ അഡ്മിഷന്‍ നല്‍കില്ല. നിലവില്‍ കേന്ദ്രസര്‍ക്കാറിന്റെയും കണ്ണിലെ കരടായതിനാല്‍ തന്നെ പ്രവര്‍ത്തനങ്ങളെല്ലാം ഏറെ സുതാര്യമായാണു ഇവിടെ നടക്കുന്നതെന്നും അധികൃതര്‍ പറയുന്നു.ഇനിപറയുന്നതെല്ലാം സത്യസരണിയിലെത്തി നടത്തിയ അന്വേഷണത്തില്‍ സരണി അധികൃതര്‍ പറഞ്ഞ വിവരങ്ങളാണ്.

  മദ്രസാപഠനം നടത്താത്ത പാരമ്പര്യ മുസ്ലിംഗങ്ങള്‍ക്കും പുതുതായി ഇസ്ലാമിലേക്കു വന്നവര്‍ക്കുമുള്ള പ്രാഥമിക ഇസ്ലാമിക പഠനമാണ് ഇവിടെ നല്‍കുന്നത്. ഒരു വ്യക്തി യഥാര്‍ഥ മുസ്ലിംമായി ജീവിക്കേണ്ട രീതികളെ കുറിച്ചുള്ള 50ദിവസത്തെ ക്ലാസുകളാണ് ഇവിടെ നല്‍കുക. രാവിലെ ഒമ്പത് മുതല്‍ വൈകിട്ടു മൂന്നുവരെയാണ് ക്ലാസ്. ഇതര മതസ്ഥര്‍ക്ക് അഡ്മിഷന്‍ നല്‍കുന്നില്ല. താമസം, ഭക്ഷണം അടക്കം മുഴുവന്‍ സൗജനമാണ്. ഇവിടെ താമസിക്കുന്നവര്‍ക്ക് അവരവരുടെ മൊബൈല്‍ ഫോണിലേക്ക് റീചാര്‍ജ് ചെയ്യുന്ന പണംമാത്രമാകും ചെലവാകുക. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും പഠനം നടത്തുന്നവര്‍ക്ക് താല്‍പര്യമുണ്ടെങ്കല്‍ ബന്ധുക്കള്‍ക്ക് സന്ദര്‍ശിക്കാനും ഇവിടെ അനുമതിയുണ്ട്.ഒരു വനിത അടക്കം മൊത്തം അഞ്ച് അധ്യാപകരാണ് ഇവിടെ പഠിപ്പിക്കുന്നത്. നിലവില്‍ ഇവിടെ 22പേര്‍ പഠനം നടത്തുന്നതില്‍ 11പേര്‍ സ്ത്രീകളാണ്.

  പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ സത്യസരണിയുടെ ഓണ്‍ലൈന്‍ സൈറ്റില്‍നിന്നുംഫോണ്‍ നമ്പറില്‍ വിളിച്ചും ചില മസ്ജിദുകളിലെ ഇമാമുമാരുടെ കത്തുകളുമായും എത്താറുണ്ട്. സ്ഥാപനത്തിന്റെ നടത്തിപ്പിനായി പണപ്പിരിവ് നടത്താറുണ്ട്. സംസ്ഥാനത്തെ വിവിധ ഷോപ്പുകളിലായി രണ്ടായിരം പണപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ ചില വ്യക്തികള്‍ പണം സ്‌പോണ്‍സര്‍ ചെയ്യും. ചിലര്‍ നേര്‍ച്ചയായി പണം നല്‍കും, റമദാന്‍ മാസംകൂടുതല്‍ പണം ലഭിക്കാറുണ്ടെന്നും അധികൃതര്‍ പറയുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന പണം ഉപയോഗിച്ചാണു ട്രസ്റ്റിന്റെ പ്രവര്‍ത്തനം.

  ഏറെ വിവാദമായ ഹാദിയയുടെ മതപരിവര്‍ത്തനമാണു സത്യസരണിയെ ഏറെ ചര്‍ച്ചയാക്കിയത്. ഹാദിയയെ മതംമാറ്റിയത് സത്യസരണിയില്‍നിന്നാണെന്നായിരുന്നു ആരോപണങ്ങളുയര്‍ന്നത്. എന്നാല്‍ ഹാദിയ 2006 ജനുവരി മുതല്‍ മാര്‍ച്ച്‌വരെയാണു ഇവിടെ താമസിച്ചതെന്നും ഇവര്‍ 2013ല്‍തന്നെ ഇസ്ലാംമതം സ്വീകരിച്ചിരുന്നുവെന്നുമാണു മാനേജര്‍ തെന്നാടന്‍ മഹമ്മദ് റാഫി പറയുന്നത്. പോപ്പുലര്‍ഫ്രണ്ടിന്റെ വനിതാവിഭാഗം 'വിമണ്‍സ് ഫ്രണ്ട്' ദേശീയപ്രസിഡന്റ് എ.എസ് സൈനബയുടെ സംരക്ഷണത്തില്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഹാദിയയെ വിട്ടപ്പോള്‍ ഹാദിയ താമസിപ്പിച്ചത് സത്യസരണിയിലായിരുന്നു.

  തുടര്‍ന്ന് ഹാദിയയുടെ ഷഫീന്‍ ജഹാനുമായുളള വിവാഹവും ഐ.എസ് ആരോപണവുമായി മാതാപിതാക്കള്‍ വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് പ്രശ്‌നം വന്‍ വാര്‍ത്താ പ്രാധാന്യം നേടുന്നത്.ക്രിമിനല്‍ പശ്ചാത്തലമുള്ള യുവാവുമായി ഹാദിയയുടെ വിവാഹം നടത്തിയെന്ന ആരോപണത്തില്‍, ദീര്‍ഘനാളത്തെ അന്വേഷണത്തിന് ശേഷം പെണ്‍കുട്ടിയുടെ പൂര്‍ണ സമ്മതത്തോടും സംതൃപ്തിയോടുമാണ് വിവാഹം നടത്തിയതെന്നും അല്ലാതെ ഷഫിന് ക്രിമിനല്‍ പശ്ചാത്തലമൊന്നുമുണ്ടായിരുന്നില്ലെന്നും അങ്ങനെ താന്‍ വിശ്വസിക്കുന്നില്ലെന്നുമായിരുന്നു സൈനബയുടെ മറുപടി.

  1.30 ഏക്കര്‍ സ്ഥലത്താണു ചെരണിയിലെ സത്യസരണി ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. 1994ല്‍ മഞ്ചേരി കിഴക്കെത്തലയില്‍ ആരംഭിച്ച സത്യസരണി ആദ്യകാലങ്ങളില്‍ പോസ്റ്റല്‍ കോഴ്‌സുകളാണു ആരംഭിച്ചത്. പത്രങ്ങളില്‍ പരസ്യം നല്‍കി ഇസ്ലാമിനെ കുറിച്ചു പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കു വിവരങ്ങള്‍ പോസ്റ്റല്‍ മുഖേന അയച്ചുകൊടുത്തായിരുന്നു തുടക്കം. പിന്നീട് 2008ല്‍ ബില്‍ഡിംഗിലേക്കു മാറ്റി പ്രവര്‍ത്തനം വിപുലീകരിച്ചു. ഇതിനു ശേഷം 2012ലാണു വിപുലമായ രീതിയില്‍ ചെരണയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഈവര്‍ഷം ഇതിനോടകം 320പേര്‍ക്ക് ഇവിടെ അഡ്മിഷന്‍ നല്‍കി. 50ദിവസത്തെ ക്ലാസ് കഴിഞ്ഞാല്‍ തിരിച്ചയക്കും.

  സത്യസരണി എന്ന സ്ഥാപനത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് കാണിച്ച് ബിജെപി കേരള ഘടകം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന് പരാതി സമര്‍പ്പിച്ചിരുന്നു.സ്ഥാപനത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. സ്ഥാപനം നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉടന്‍ അടച്ചുപൂട്ടണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആവശ്യപ്പെട്ടിരുന്നു.

  English summary
  what happening in 'satyasarani'; representatives responding

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more