കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാട്ടാനയെ വെല്ലുന്ന കാട്ടുപന്നി: ഇടുക്കിയിലെ ആദിവാസി മേഖലകള്‍ പ്രതിസന്ധിയില്‍

  • By Desk
Google Oneindia Malayalam News

അടിമാലി: പലിശക്ക് കടം വാങ്ങിയും ഉണ്ടായിരുന്ന പൊന്നും പണ്ടവും പണയപ്പെടുത്തിയുമാണ് അടിമാലി കുതിയിളക്കുടി ആദിവാസിക്കുടിയിലെ ആറോളം കുടുംബങ്ങള്‍ ഏത്തവാഴക്കൃഷി ഇറക്കിയത്.പ്രതീക്ഷയോടെ വെള്ളവും വളവുമിട്ട് പരിപാലിച്ച് വരുന്നതിനിടയിലാണ് കട്ടുപന്നിയുടെ ആക്രമണം പ്രദേശത്ത് രൂക്ഷമായത്.നട്ടുപരിപാലിച്ച് വന്നിരു 3000 ത്തോളം ഏത്തവാഴകളില്‍ 1000 ത്തോളമെണ്ണം കാട്ടുപന്നികള്‍ കുത്തിമറിച്ചു.ഓരോ മാസത്തേയും വളവിടലിന് 7000 മുതല്‍ 8000 രൂപവരെ ചിലവാകുമെന്നും മൂന്നുമാസങ്ങള്‍ക്കൂടി കഴിഞ്ഞാല്‍ വിളവെടുക്കാനാകുമായിരന്നു ഏത്തവാഴകളാണ് കാട്ടുപന്നികള്‍ ഉഴുതുമറിച്ചതെന്നും പ്രദേശവാസികള്‍ പറയുന്നു.

മുന്‍കാലങ്ങളില്‍ പ്രദേശത്ത് കാട്ടുപന്നികള്‍ ഇറങ്ങിയിരുെന്നങ്കിലും ഇതാദ്യമായാണ് കൂട്ടത്തോടെ വ്യാപകമായ ആക്രമണം നടത്തുന്നത്.ഇരുള്‍ വീണ് കഴിഞ്ഞാല്‍ സ്ത്രീകളും കുട്ടികളും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കാട്ടുപന്നികളെ ഭയ് പുറത്തിറങ്ങാറില്ല.രാത്രികാലത്ത് വീട്ടുമുറ്റങ്ങളില്‍ കാട്ടുപന്നികളുടെ വിളയാട്ടമാണെന്നും ചേമ്പും ചേനയും പോലും നട്ടു വളര്‍ത്തി ആഹാരം കണ്ടെത്താനാവാത്ത സാഹചര്യമാണെന്നും കുടിയിലെ ആദിവാസി സ്ത്രീകള്‍ പറഞ്ഞു.

wold

കാട്ടുപന്നികള്‍ ഇറങ്ങിവരുന്ന വഴിയില്‍ കമ്പിനെറ്റ് സ്ഥാപിക്കുകയും കിടങ്ങുകള്‍ തീര്‍ക്കുകയും ചെയ്താല്‍ ആദിവാസി ഗ്രാമത്തിലെ കാട്ടുപന്നിയാക്രമണത്തെ പ്രതിരോധിക്കാനാകും.കഴിഞ്ഞ ഒരുമാസം കൊണ്ട് കാട്ടുപന്നികള്‍ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിയതായും ആദിവാസികള്‍ പറയുന്നു.വട്ടിപ്പലിശക്കാരില്‍ നിന്നും സ്വകാര്യധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുും കടംവാങ്ങി കൃഷിയിറക്കിയിട്ടുള്ള ആദിവാസി കുടുംബങ്ങളും കാട്ടുപന്നിയാക്രമണം തുടര്‍ന്നാല്‍ കരകയറാനാകാത്ത കടക്കെണിയിലമരും.

English summary
Wild boar in idukki tribal areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X