റിപ്പോർട്ടർ ടിവി വിട്ട് അരുണ്‍ കുമാർ ബിഗ് ടിവിയിലേക്ക് വരുമോ? സുജയ പാർവതി പറയുന്നു
റിപ്പോർട്ടർ ചാനൽ വിട്ട് ബിഗ് ടിവിയിലേക്ക് പോകുന്നതിൽ ആദ്യം താനും ആശങ്കയിലായിരുന്നുവെന്ന് മാധ്യമ പ്രവർത്തക സുജയ പാർവതി. താൻ ആസ്വദിച്ച് ജോലി ചെയ്തിരുന്ന ഇടമാണ് റിപ്പോർട്ടർ. അവിടം വിട്ട് പോരുമ്പോൾ സങ്കടമുണ്ടായിരുന്നു. എന്നാൽ എവിടെയായാലും നമ്മൾ ആസ്വദിച്ച് ജോലി ചെയ്യുക എന്നതാണ് പ്രധാന്യം .ആ ടീമിനെ വിട്ട് വന്നപ്പോൾ സങ്കടമുണ്ടെങ്കിലും പുതിയൊരു ടീമിനൊപ്പം ചേരുന്നതിന്റെ സന്തോഷവുമുണ്ടെന്നും അവർ പറഞ്ഞു. പോട്രയൽസ് ഓഫ് ഗദ്ദാഫി എന്ന യുട്യൂബ് ചാനലിനോടായിരുന്നു അവരുടെ പ്രതികരണം.
'ബിഗ് ടിവിയിലേക്ക് പോകണോ വേണ്ടയോ എന്ന സംശയം എനിക്കും ഉണ്ടായിരുന്നു. കാരണം ഡോക്ടർ അരുൺ ആയാലും ആൻ്റോ അഗസ്റ്റിൻ ആയാലും സ്മൃതി പരുത്തിക്കാട് ആയാലും ജിമ്മി ജെയിംസ് ആയാലും അവർ എല്ലാവരും എഡിറ്റോറിയൽ ടീമിന്റെ ഭാഗമായിരുന്നു. ഞാൻ ആ ടീമിനെ വിട്ട് എന്റെ ഒരു സ്വപ്നത്തിനായി, അല്ലെങ്കിൽ മറ്റൊരു വലിയ ടീമിനൊപ്പം ചേരാനായി പോകുമ്പോൾ, ഞാൻ വിട്ടുവരുന്നതും ഞാൻ ഇഷ്ടപ്പെട്ട, എന്നെ ഇഷ്ടപ്പെട്ട ഒരു ടീമിനെയാണ്. അത് സങ്കടം ഉണ്ടാക്കുന്ന കാര്യമാണ്. ആ ടീമിനൊപ്പം ഞാൻ ആസ്വദിച്ചുതന്നെ ജോലി ചെയ്തിട്ടുണ്ട്. എവിടെയായാലും നമ്മൾ ആസ്വദിച്ച് ജോലി ചെയ്യുക എന്നതാണ് പ്രധാന്യം.
ആ ടീമിനെ വിട്ടുവരുമ്പോൾ സങ്കടമുണ്ട്. എന്നാൽ പുതിയൊരു ടീമിനൊപ്പം ചേരുന്നതിന്റെ സന്തോഷവുമുണ്ട്. ബിഗ് ടിവിയിൽ എനിക്ക് ഓഫർ ചെയ്ത ശമ്പളം ഇൻഡസ്ട്രിയിൽ ഒരു സ്റ്റാൻഡേർഡ് സെറ്റ് ചെയ്യാൻ കാരണമായിട്ടുണ്ട് എന്ന് എനിക്കറിയാം. കാരണം റിപ്പോർട്ടറിലും ശമ്പളം കൂട്ടി, എല്ലാ ജേർണലിസ്റ്റുകൾക്കും ശമ്പളം കൂടി. അതിൽ ഞാൻ സന്തോഷവതിയാണ്. അല്ലാതെ എനിക്ക് എന്ത് ഓഫർ ചെയ്തു, എനിക്ക് എന്ത് കിട്ടി എന്നതല്ല വിഷയം,' സുജയ പറഞ്ഞു.

ഡോക്ടർ അരുൺകുമാർ-സുജയ പാർവതി കോംബോ ബിഗ് ടിവിയിൽ മിസ് ചെയ്യില്ലേയെന്ന ചോദ്യത്തിന് സുജയ നൽകിയ മറുപടി ഇങ്ങനെ: 'ഡെഫിനിറ്റ്ലി റിപ്പോർട്ടർ മിസ് ചെയ്യും, ബിഗ് ടിവിയും മിസ് ചെയ്യും. കാരണം രണ്ടുപേരും ഇപ്പോൾ രണ്ട് സ്ഥാപനങ്ങളിലാണ്. പക്ഷേ അവിടെയും ഒരു അവസരമാണ്. നമ്മുടെ ചലഞ്ചിനെക്കുറിച്ചോ, നഷ്ടപ്പെട്ടതിനെക്കുറിച്ചോ അല്ല, നമുക്ക് എന്ത് ക്രിയേറ്റ് ചെയ്യാൻ പറ്റും എന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത് എന്നതാണ് എന്റെ കാഴ്ചപ്പാട്. ഇവിടെ സുജയ പാർവതി-വേണു ബാലകൃഷ്ണൻ, സുജയ പാർവതി-ജോഷി കുര്യൻ, സുജയ പാർവതി-എസ്. വിജയകുമാർ, സുജയ പാർവതി-ബിനിൽ പോത്തൻബാബു എന്നിങ്ങനെ ആരുമായും ഒരു ഫ്രഷ് കോംബോ ക്രിയേറ്റ് ചെയ്യാൻ കഴിയുന്ന അവസരം അവിടെ കിടക്കുകയാണ്.
ഡോക്ടർ അരുൺ കുമാർ ഇവിടേക്കും വരുമോ, വീണ്ടും ആ കോംബോ ആവർത്തിക്കുമോയെന്നത് സാധ്യതകളാണ്. എല്ലാവരുടെയും മുന്നിലും അവസരങ്ങളുണ്ട്. നാളെ എന്ത് സംഭവിക്കും എന്നതല്ല, അറ്റ് പ്രസന്റ് ഞാൻ ബിഗ് ഫാമിലിയുടെ ഭാഗമാണ്. അവിടെയുള്ള നല്ല കോംബോകളും നല്ല കെമിസ്ട്രിയും വർക്ക് ഔട്ട് ചെയ്ത് ഇതുവരെ കണ്ടതിലും മേലെ നമ്മൾ പോകും,' സുജയ പറഞ്ഞു.
അരുൺ കുമാർ റിപ്പോർട്ടർ വിട്ട് ബിഗ് ടിവിയിലേക്ക് വരാൻ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് സുജയയുടെ മറുപടി ഇങ്ങനെ- ''ഭാവിയിൽ ഡോക്ടർ അരുൺ കുമാർ വരാം, വരാതിരിക്കാം, അത് അദ്ദേഹത്തിന്റെ ചോയ്സാണ്. അതിനെക്കുറിച്ച് ഞാൻ പറയുന്നത് ശരിയല്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് എനിക്ക് റിപ്പോർട്ടറിൽ ഏറ്റവും കംഫർട്ടബിൾ ആയിരുന്നു. കാരണം ഒരു കോ-ആങ്കർ എത്രത്തോളം എനർജറ്റിക് ആണോ, അതനുസരിച്ച് ആ എനർജി നമ്മളിലേക്കും വരും. ഡോക്ടർ അരുൺ അത് എന്നോട് പറഞ്ഞിട്ടുണ്ട്. "സുജയ മറുഭാഗത്ത് നിൽക്കുമ്പോൾ ആ എനർജി എനിക്കും കിട്ടും" എന്ന്. അത് ഞങ്ങൾക്കിടയിലെ ഒരു ഗിവ് ആൻഡ് ടേക്ക് ആണ്. അത് രണ്ടുപേരും മിസ് ചെയ്യുന്നുണ്ട്. പ്രൊഫഷണലായി നിൽക്കുന്ന ഒരു സ്പേസിൽ നമുക്ക് കിട്ടുന്ന ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണ് അത്.'
അനിൽ അയിരൂർ സാർ എനിക്ക് ഒരു മെന്ററാണ്. ഞാൻ ഏഷ്യാനെറ്റ് ന്യൂസ് എന്ന, ഇന്നും ന്യൂസ് ഇൻഡസ്ട്രിയിൽ ഒരു സ്റ്റാൻഡേർഡ് ആയി നിലനിൽക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്ത ആളാണ്. ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിൽ വലിയ പങ്ക് ഏഷ്യാനെറ്റ് ന്യൂസിനാണ്. അത് ഞാൻ ഒരിക്കലും മറക്കില്ല. എനിക്ക് ഒരുപാട് അവസരങ്ങൾ തന്നിട്ടുണ്ട്; അവിടുത്തെ മുതിർന്ന മാധ്യമ പ്രവർത്തകർ എന്നെ വളർത്തിയെടുത്തിട്ടുണ്ട്. അവിടെ നിന്ന് ഞാൻ 24 ലേക്ക് വരുന്നത് ശ്രീകണ്ഠൻ സാർ വിളിച്ചതിനാലാണ്.
അവിടെ ഡോക്ടർ അരുൺ കുമാറും ഞാനും കുറച്ചുകാലമേ ഒരുമിച്ച് ജോലി ചെയ്തിട്ടുള്ളൂ. അനിൽ അയിരൂർ സാറായിരുന്നു അവിടുത്തെ സ്ക്രീൻ ഡൈനാമിക്സിന് പിന്നിൽ പ്രവർത്തിച്ചയാൾ. അദ്ദേഹത്തെ ഒബ്സർവ് ചെയ്ത് പ്രൊഡക്ഷൻ സൈഡിൽ നിരവധി കാര്യങ്ങൾ പഠിക്കാൻ എനിക്ക് സാധിച്ചു. ബിഹൈൻഡ് ദ ക്യാമറ എനിക്ക് ഇഷ്ടമാണ്; ആങ്കറിംഗ് മാത്രമല്ല, പ്രൊഡക്ഷൻ ആയാലും റിപ്പോർട്ടിംഗ് ആയാലും എല്ലാം എനിക്ക് ഇഷ്ടമാണ്. അത്തരം കാര്യങ്ങളിൽ അദ്ദേഹം ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട്, തിരുത്തിയിട്ടുണ്ട്.
അനിൽ സാർ തന്നെ റിപ്പോർട്ടർ റീലോഞ്ചിന്റെ ഭാഗമാകുമ്പോൾ, ആ ടീമിൽ ഡോക്ടർ അരുൺ, എം.വി. നികേഷ് കുമാർ, ഉണ്ണി ബാലകൃഷ്ണൻ, സ്മൃതി പരുത്തിക്കാട് എന്നിവരോടൊപ്പം എന്നെയും വിളിച്ചു. ആ സ്ഥാപനത്തിൽ ജോയിൻ ചെയ്ത ശേഷം ഏകദേശം ഒന്നര വർഷത്തോളം അദ്ദേഹം അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിഷനും ക്യാപബിലിറ്റിയും എനിക്ക് നന്നായി അറിയാം. അപ്പോൾ അദ്ദേഹം ഒരു സ്ഥാപനം, അദ്ദേഹത്തിന്റെ ഒരു ഡ്രീം പ്രോജക്ട്, ആരംഭിക്കുമ്പോൾ നമ്മളെ വിളിക്കുമ്പോൾ അവിടെ ശമ്പളമോ പദവിയോ അല്ല വിഷയം. ഞാൻ എന്റെ ഒരു സ്വപ്നത്തിലേക്ക് നടക്കുകയാണ്. 'അതിനൊപ്പം നിങ്ങളും ഉണ്ടാകണം' എന്നാണ് അദ്ദേഹം പറഞ്ഞിട്ടുണ്ടാകുക. ഒരുപക്ഷേ ആദ്യം ഡോക്ടർ അരുൺകുമാറിനോടായിരിക്കാം പറഞ്ഞത്, അല്ലെങ്കിൽ എന്നോടായിരിക്കാം.
അനിൽ സാറിനെപ്പോലൊരു വ്യക്തി ഒരു സ്ഥാപനം തുടങ്ങുമ്പോൾ അതിന്റെ ഭാഗമാകാൻ വിളിക്കുമ്പോൾ പോകാതിരുന്നാലാണ് തെറ്റ്. അതുകൊണ്ടാണ് ഞാൻ ആ തീരുമാനം എടുത്തത്. ഡോക്ടർ അരുൺ തീരുമാനം എടുത്തില്ല. ആൻസർ ഈസ് സിമ്പിൾ',സുജയ പറഞ്ഞു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം











Click it and Unblock the Notifications