സ്വർണത്തിന് വേണ്ടി യുദ്ധമുണ്ടാകുമോ? കുഴിച്ചെടുക്കാനുളള സ്വർണം പരിമിതം, ഇപ്പോൾ സ്വർണം വാങ്ങിയാൽ ആർക്ക് ലാഭം?
ലോകം ഇപ്പോൾ യുദ്ധഭീതിയുടെ മുനയിൽ നിൽക്കുകയാണ്. പശ്ചിമേഷ്യയിലുണ്ടാകുന്ന ഇത്തരം അനിശ്ചിതത്വത്തിൽ ഇന്ധനവില കത്തിക്കയറാൻ കാരണമാകും. അത് അവശ്യ സാധനങ്ങളുടേയും സ്വർണത്തിന്റേയും അടക്കം വിലക്കയറ്റത്തിലേക്കും നയിക്കും. ഇന്ത്യയടക്കമുളള രാജ്യങ്ങളെ ഇത് ആശങ്കയിലാക്കുന്ന കാര്യമാണ്.
പണപ്പെരുപ്പം കൂടുമ്പോൾ നിക്ഷേപം എന്ന നിലയിൽ എല്ലാവർക്കും സ്വർണം വേണ്ടി വരും. ഇതോടെ എണ്ണ പോലെ സ്വർണത്തിന്റെ പേരിലും യുദ്ധമുണ്ടാകുമോ? സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോർജ് പറയുന്നത് ഇതാണ്.
'' അമേരിക്കയും ഇസ്രായേലും ഇറാനും തമ്മില്‍ മിസൈലുകള്‍ വര്‍ഷിക്കുകയാണ്. യുദ്ധസാഹചര്യം വരികയാണ്. അപ്രതീക്ഷിതമല്ലായിരുന്നു. നിബന്ധനകളില്‍ ചിലത് ഭാഗികമായെങ്കിലും നടപ്പാക്കാം എന്ന് ഇറാന് പറഞ്ഞ് നില്ക്കുന്ന സമയത്താണ് ആക്രമണം നടക്കുന്നത്. റഷ്യയും ചൈനയും ഇറാനൊപ്പം ചേരുമോ എന്നറിയണം. ഇതൊരു മൂന്നാം ലോകമഹായുദ്ധമായി മാറുമോ എന്നുളള ആശങ്കയുണ്ട്.

ഇത് പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ സ്വര്‍ണവില ഒന്നരലക്ഷത്തിലേക്ക് വരെ പോകാം. സ്വര്‍ണം നാളെ വാങ്ങാം എന്ന് വിചാരിച്ച് നില്‍ക്കേണ്ട. സ്വര്‍ണവില 1 ലക്ഷത്തിന് താഴേക്ക് പോകുന്നത് വരെ വാങ്ങുന്നില്ല എന്ന് തീരുമാനിക്കുന്നതാണ് നല്ലത്. നിക്ഷേപം എന്ന രീതിയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് വാങ്ങാം. സ്വര്‍ണവില കൂടുന്നത് കൊണ്ട് അത് ലാഭം തന്നെ ആയിരിക്കും.
സ്വര്‍ണവില ഇന്ന് കുറയുമെന്നോ നാളെ കുറയുമെന്നോ പറയാന്‍ ഇപ്പോള്‍ പറ്റില്ല. കൃത്യമായ ഒരു സൂചന നല്കാന് സാധിക്കണമെങ്കില്‍ യുദ്ധസാഹചര്യം പൂര്‍ണമായും മാറണം. അതിന് ട്രംപ് സമ്മതിക്കുമെന്ന് തോന്നുന്നില്ല. ട്രംപ് വന്നത് മുതല്‍ കാണുന്നതാണ് ആഗോളതലത്തിലെ ഈ അനിശ്ചിതാവസ്ഥ.
യുദ്ധസാഹചര്യമുണ്ടായാല്‍ പണപ്പെരുപ്പം ഉണ്ടാകും. അപ്പോള്‍ എല്ലാ രാജ്യങ്ങളും സ്വര്‍ണത്തിലേക്ക് തിരിയും. ഖനനം ചെയ്ത് എടുക്കാനുളള സ്വര്‍ണത്തിന്റെ ലഭ്യത തന്നെ വളരെ പരിമിതമാണ്. ഡിമാന്‍ഡിന് അനുസരിച്ച് ലഭ്യത വര്‍ധിക്കുന്നില്ല. സ്വര്‍ണത്തിന്റെ പേരില്‍ യുദ്ധമൊന്നും ഉണ്ടാകില്ല. യുദ്ധസാഹചര്യത്തില്‍ കറന്‍സികളില്‍ നിക്ഷേപിക്കുന്നതിന് പകരം സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റാന്‍ ആള്ക്കാര് നെട്ടോട്ടം ഓടും.
വലിയ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ ഇന്ധനവില കുതിച്ചുയരും. അതോടെ ഇന്ത്യ പോലെ ഇന്ധന ദൗര്‍ലഭ്യമുളള രാജ്യങ്ങളില്‍ വിലക്കയറ്റവും പ്രശ്നങ്ങളും ഉണ്ടാകും. യുക്രൈന് സമയത്ത് സംഭവിച്ചത് പോലെ ഉണ്ടാകും. അങ്ങനെ വന്നാല്‍ സ്വര്‍ണവില കുതിച്ചുയരും. രാജ്യങ്ങള്‍ മുന്നോട്ട് വന്ന് ഇറാനേയും അമേരിക്കയേയും സമാധാനിപ്പിക്കണം. പക്ഷേ ട്രംപ് വഴങ്ങുമോ എന്നത് ഉറപ്പില്ല. ട്രംപ് എന്തൊക്കെ തീരുമാനിക്കുമെന്ന് പറയാനാകില്ല. ഒരുപക്ഷേ ലോകമഹായുദ്ധം തന്നെ ഉണ്ടാകാം. അല്ലെങ്കില്‍ ലോകം സമാധാനത്തിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കാം''.
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത്












Click it and Unblock the Notifications