സിപിസിആർഐയിൽ കൂട്ടപിരിച്ചുവിടൽ; ജോലി നഷ്ടമായത് വർഷങ്ങളോളം ജോലി ചെയ്തവർക്ക്

  • Posted By:
Subscribe to Oneindia Malayalam

കാസർകോട്: 21 സെക്യൂരിറ്റി ജീവനക്കാർക്കാരെ സിപിസിആർഐ യിൽ നിന്നും പിരിച്ചുവിട്ടു. വളരെ തുഛമായ ശമ്പളത്തിനായിരുന്നു ഇവർ ജോലിചെയ്തിരുന്നത്. രാപകലില്ലാതെ ജോലിചെയ്യുന്നുണ്ടെങ്കിലും മതിയായ വേതനം പോലും ഇവർക്ക് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

ഗെയില്‍ വിരുദ്ധ സമരം: ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍, തയ്യാറല്ലെന്നു സമരസമിതി

അവസാന മാസത്തെ ശമ്പളം പോലും ഇവർക്ക് നൽകിയിട്ടില്ല. കരാർ അടിസ്ഥാനത്തിലാണ് 288 രൂപയ്ക്ക് ഇവർ ജോലി ചെയ്തുവന്നിരുന്നത്. 2017 ഏപ്രിലിൽ തന്നെ 506 രൂപ ദിവസവേതനം നിശ്ചയിച്ച് കേന്ദ്രസർക്കാർ തീരുമാനമുണ്ടായിരുന്നുവെങ്കിലും പിരിച്ചുവിടുന്നതിന്റെ അവാസന മാസം മാത്രം 506 രൂപ നൽകുമെന്നാണ് അറിയിച്ചതെന്നും ജോലി നഷ്ടമായവർ പറയുന്നു.

cpcri

ഇവിടുത്തെ ഉദ്യോഗസ്ഥരുടെയും കരാർ ഏറ്റെടുത്ത കോൺട്രാക്ടർമാരുടെയും പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ജോലി നഷ്ടപ്പെടുമെന്ന ഭീഷണി കൊണ്ടാണ് ഇത്രയുംകാലം പുറത്ത് പറയാത്തതെന്നും ഇവർ വ്യക്തമാക്കുന്നു. പിഎഫ് ആനുകൂല്യങ്ങളൊന്നും ഇവർക്ക് ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല ഇവറെ പിരിച്ചുവിട്ടതിനു ശേഷം വിമുക്ത ഭടന്മാരെയാണ് ഇവിടെ സെക്യൂരിറ്റിയായി നിയമിച്ചിട്ടുള്ളത്. കാഷ്വൽ വർക്കർമാരായ സ്ത്രീകൾക്ക് 230 രൂപയും പുരുഷന്മാർക്ക് 240 രൂപയുമാണ് നൽകുന്നത്. ഇതിൽ നിന്ന് പിഎഫ് ആയി ഒരു തുക പിടിക്കുകയും ചെയ്യുന്നു. എന്നാൽ പിഎഫൊന്നും നൽകുന്നില്ല. പിരിച്ചുവിടപ്പെട്ടവർ നിയമനടപടിക്ക് ഒരുങ്ങുന്നുണ്ട്

English summary
workers with years of experience lost job due to group dismissals in cpcri

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്