അഖിലിന്റെ മരണം കൊലപാതകമോ? ഫോണ്‍ വിളിക്ക് പിന്നാലെ പോയതെങ്ങോട്ട്?
കൊല്ലം∙ കൊല്ലത്ത് യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. സംഭവത്തിൽ അന്വേഷണം വേണം എന്ന് കുടുംബം ആവശ്യപ്പെട്ടു.
കൊല്ലം കടപ്പാക്കട സ്വദേശി ഉണ്ണിയെന്നു വിളിക്കുന്ന അഖിലിൽ ആണ് മരിച്ചത്. ഇരുപ്പത്തിയൊമ്പത് വയസ്സായിരുന്നു. കഴിഞ്ഞ ആറിനു രാത്രി പതിനൊന്നരയ്ക്കു മൊബൈലിൽ സംസാരിച്ചുകൊണ്ടു വീടിനു പുറത്തേക്കു പോയഅഖിൽ പിന്നീട് തിരികെ എത്തിയില്ലെന്നാണ് കുടുംബം പറഞ്ഞത്.

പിന്നീട് ഏഴാം തിയതി രാവിലെ ആറരയ്ക്കു വീടിനു സമീപമുള്ള റെയിൽവേ ട്രാക്കിലാണ് അഖിലിന്റെ മൃതദേഹം കണ്ടത്. തലയ്ക്കു മുറിവേറ്റ നിലയിൽ ആയിരുന്നു ശരീരം.
ഇതാണ് ഞങ്ങൾ കാണാൻ കാത്തിരുന്നത്..ആരതിക്കൊപ്പമുള്ള ഫോട്ടോയുമായി റോബിൻ
ട്രെയിൻ ഇടിച്ചു പരുക്കേറ്റതാണ് എന്ന് വിശ്വസിക്കാൻ പറ്റല്ലെന്നാണ് അഖിലിന്റെ അമ്മ പ്രശാന്തയും സഹോദരി അശ്വതിയും പറയുന്നത്. ആരെങ്കിലും വിളിച്ചുവരുത്തി അപായപ്പെടുത്തിയതാണോയെന്ന് അന്വേഷിക്കണമെന്ന് പ്രശാന്തി പറഞ്ഞു.
സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന അഖിൽ അവിവാഹിതനാണ്. മരിച്ച അഖിലിന്റെ ബന്ധുവായ ഉദയകുമാറാണ് അന്വേഷണം ആവശ്യപ്പെട്ട് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചാൽ മാത്രമേ മരണത്തിൽ കൂടുതൽ വ്യക്തത വരൂ. അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications