കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് വീട്ടില്‍ നിന്ന് 14 കാരനെ തട്ടിക്കൊണ്ട് പോയി, സിനിമാ സ്‌റ്റൈലില്‍ പൊലീസിന്റെ രക്ഷപ്പെടുത്തല്‍...

Google Oneindia Malayalam News

കൊല്ലം: മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി 14 വയസുകാരനെ തട്ടിക്കൊണ്ടുപോയി. കൊല്ലം ജില്ലയിലെ കൊട്ടിയം കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമാ മന്‍സിലില്‍ ആസാദിന്റെ മകന്‍ ആഷിക്കിനെ ആണ് തട്ടിക്കൊണ്ട് പോയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നില്‍.

തിങ്കളാഴ്ച വൈകിട്ട് 6.30 നായിരുന്നു സംഭവം. കാറുകളിലെത്തിയ തമിഴ്‌നാട് സ്വദേശികള്‍ അടങ്ങുന്ന ആറംഗ സംഘമാണ് ആഷിക്കിനെ തട്ടിക്കൊണ്ട് പോയത്. ഇത് തടയാന്‍ ശ്രമിച്ച സഹോദരിയെയും അയല്‍വാസിയെയും സംഘം അടിച്ചു വീഴ്ത്തുകയും ചെയ്തു. അതേസമയം കുട്ടിയെ പൊലീസ് പിന്നീട് രക്ഷിച്ചു.

1

തട്ടിക്കൊണ്ട് പോകലിന്റെ ഞെട്ടലിലാണ് കുട്ടിയും വീട്ടുകാരും നാട്ടുകാരുമെല്ലാം. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പൊലീസ് ഏകോപിച്ചു നടത്തിയ ദ്രുതനീക്കത്തിലൂടെയാണ് കുട്ടിയെ തമിഴ്‌നാട്ടിലേക്ക് കടത്തുന്നത് തടയാനായത്. സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ട് പോയ വിവരം അറിഞ്ഞ് 5 മണിക്കൂറിന് ശേഷം രാത്രിയാണ് പൊലീസ് രക്ഷപ്പെടുത്തിയത്.

'ദിലീപിന് റോഹ്തഗിയെങ്കില്‍ അതിജീവിതക്കായി ബസന്ത്.. എല്ലാം വ്യക്തമായി കോടതിയിലെത്തി കാണും'; പ്രിയദര്‍ശന്‍ തമ്പി'ദിലീപിന് റോഹ്തഗിയെങ്കില്‍ അതിജീവിതക്കായി ബസന്ത്.. എല്ലാം വ്യക്തമായി കോടതിയിലെത്തി കാണും'; പ്രിയദര്‍ശന്‍ തമ്പി

2

പൊലീസ് നടത്തിയ പെട്ടെന്നുള്ള ഇടപെടലാണ് തുണയായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ആസാദും ഭാര്യ ഷീജയും വീട്ടിലില്ലാത്തപ്പോളാണ് 2 കാറുകളിലായി ആറംഗസംഘം എത്തിയത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന് സംശയമുണ്ട്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇവര്‍ കുട്ടിയെ തട്ടിയെടുത്ത് കടന്ന് കളഞ്ഞു. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചതോടെ പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു.

'ദിലീപ് ഓവര്‍ കോണ്‍ഫിഡന്റ് ആയിരുന്നു... ആ ഒരു പേടിയും ഉള്ളതുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്'; പ്രിയദര്‍ശന്‍ തമ്പി'ദിലീപ് ഓവര്‍ കോണ്‍ഫിഡന്റ് ആയിരുന്നു... ആ ഒരു പേടിയും ഉള്ളതുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്'; പ്രിയദര്‍ശന്‍ തമ്പി

3

കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു വ്യക്തമായതോടെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം എത്തി. തമിഴ്‌നാട് സ്വദേശിയുടെ കാര്‍ വാടകയ്‌ക്കെടുത്താണ് അക്രമി സംഘം എത്തിയിരുന്നത്. ഇതോടെ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കാറില്‍ കുട്ടിയെ കടത്തുന്നതായി എല്ലാ സ്റ്റേഷനുകളിലേക്ക് വിവരം അയച്ചു. ഇതോടെ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള എല്ലാ അതിര്‍ത്തികളിലേക്കും പൊലീസ് വിന്യസിച്ചു.

ഈ ഓണത്തിലെ മലയാളി മങ്ക മാളു തന്നെ.. എന്താ ഒരു ലുക്ക്..; വൈറല്‍ ചിത്രങ്ങള്‍

4

ഇതിനിടെ കാര്‍ കഴക്കൂട്ടം കടന്ന് പൂവാര്‍ സ്റ്റേഷന്‍ പരിധിയില്‍ എത്തി. ഇവിടെ നിന്ന് പൊലീസ് ജീപ്പ് പിന്തുടര്‍ന്നതോടെ ഇട റോഡ് വഴി പട്യക്കാലയിലേക്ക് സംഘം എത്തി. അവിടെ കാര്‍ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. കാറിന്റെ മുന്‍വശം തകര്‍ന്ന നിലയിലായിരുന്നു. അവിടെ നിന്ന് സമീപ ജംഗ്ഷനില്‍ നിന്ന് സംഘം കുട്ടിയുമായി ഓട്ടോയില്‍ കയറി. ഈ സമയം കുട്ടി അബോധാവസ്ഥയിലായിരുന്നു.

ഒന്നാമത് ബിജെപി തന്നെ; ലോക്‌സഭയില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എത്ര എംപിമാരുണ്ടെന്നറിയാമോ?

5

കുട്ടി മദ്യപിച്ച് അബോധാവസ്ഥയിലായി എന്നാണ് ഓട്ടോ ഡ്രൈവറോട് പറഞ്ഞത്. കാര്‍ ഉപേക്ഷിച്ചത് മനസിലാക്കിയ പൊലീസ് തമിഴ്‌നാട് അതിര്‍ത്തിയിലേക്കുള്ള പ്രധാന പാതകളിലും ഇടറോഡുകളിലും പരിശോധന ശക്തമാക്കി. 11.30 ഓടെ പാറശാല കോഴിവിളക്കു സമീപം പൊലീസ് ഒാട്ടോ പിടികൂടി തടഞ്ഞു. ഓട്ടോയില്‍ ആഷിക്കും 2 പേരുമാണ് ഉണ്ടായിരുന്നത്.

6

പൊലീസിനെ കണ്ടതോടെ രണ്ട് പേരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരാളെ പൊലീസ് പിന്തുടര്‍ന്നു പിടികൂടി. കന്യാകുമാരി കാട്ടാത്തുറ തെക്കയില്‍ പുലയന്‍വിളയില്‍ ബിജു ആണ് പിടിയിലായത്. തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിന് വെറും 100 മീറ്റര്‍ മുന്‍പാണ് സംഘത്തെ തടഞ്ഞ് പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

English summary
Kollam: here is how police save a 14-year-old boy who was abducted when his parents were away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X