ശല്യം രൂക്ഷമായി; തെരുവ് നായയെ കൊന്ന് കെട്ടിത്തൂക്കി, താഴെ പൂവിതറി; സംഭവം കോട്ടയത്ത്
കോട്ടയം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനിടെ നായ്ക്കളെ കൊല്ലാന്‍ ജനങ്ങള്‍. കോട്ടയം മുളക്കുളത്ത് നായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തിന് പിന്നാലെ ഒരു നായയെ കെട്ടിത്തൂക്കിയ നിലയിലും കണ്ടെത്തി. പെരുന്നയില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം ആണ് നായയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്.
മാസങ്ങളായി നാട്ടുകാര്‍ക്ക് ശല്യമായിരുന്ന നായയെയാണ് കൊന്ന് കെട്ടിതൂക്കിയിരിക്കുന്നത്. മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വിതറിയിട്ടുമുണ്ട്. അതേസമയം തെരുവുനായയെ ആരാണ് കൊന്ന് കെട്ടിത്തൂക്കിയത് എന്ന് വ്യക്തമല്ല. നേരത്തെ കോട്ടയം മുളക്കുളത്ത് നായകള്‍ കൂട്ടത്തോടെ ചത്ത സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരായ വകുപ്പ് ചുമത്തിയാണ് വെളളൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അതിനിടെ സംഭവത്തില്‍ മൃഗസ്‌നേഹികളുടെ പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരെത്തി ചത്ത നായകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ ആയിരുന്നു മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കല്‍, കീഴൂര്‍ എന്നിവിടങ്ങളില്‍ നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നത്. 12 നായകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. വിഷം കൊടുത്തു കൊന്നതാണ് എന്നാണ് പ്രാഥമിക നിഗമനം. നായ ശല്യം രൂക്ഷമായ മേഖലയായിരുന്നു ഇത്.

അതിനാല്‍ സംഭവത്തെ പറ്റി അന്വേഷണം വേണ്ട എന്ന നിലപാടിലായിരുന്നു പഞ്ചായത്ത് അധികൃതര്‍. എന്നാല്‍ മൃഗസ്‌നേഹികള്‍ പരാതി നല്‍കിയതോടെ പൊലീസ് കേസെടുത്തു. ഐ പി സി 429 വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ഇതോടെയാണ് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരെത്തി കുഴിച്ചിട്ട നായകളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
പെര്‍ഫ്യൂമിന്റെ ഗന്ധം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കണോ... ഇതാ ചില പൊടിക്കൈകള്‍

ശരിക്കും ലേഡി ഓഫ് മൂണ്‍ തന്നെ..; കറുപ്പില്‍ തിളങ്ങി അനശ്വര, വൈറല്‍ ചിത്രങ്ങള്‍
ദിവസങ്ങള്‍ക്ക് മുന്‍പ് കോട്ടയത് തെരുവ് നായ കടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. സംസ്ഥാനത്താകെ തെരുവ് നായ ശല്യം രൂക്ഷമാകുകയാണ്. അതിനിടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇന്ന് ആറ് മണിക്കൂറിനുള്ളില്‍ തെരുവു നായയുടെ കടിയേറ്റ് ചികിത്സ തേടിയത് 26 പേരാണ് എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. രാവിലെ ആറര മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയുള്ള കണക്കാണിത്.












Click it and Unblock the Notifications