കോഴിക്കോട് കൊളത്തറയിൽ വൻ തീപിടിത്തം; അതിഥി തൊഴിലാളികളെയടക്കം മാറ്റി പാർപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് കൊളത്തറയിൽ വൻ തീപിടിത്തം. റഹ്മാന്‍ ബസാറിലെ ചെരുപ്പ് കമ്പനിക്കാണ് തീപിടിച്ചത്. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു തീപിടുത്തം. തീപിടുത്തത്തിൽ ചെരുപ്പ് കട പൂർണ്ണമായും കത്തി നശിച്ചു. ഫയർഫോഴ്സ് എത്തി തീ നിയന്ത്രിച്ചു.
തീ അണയ്ക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആറോളം ഫയര്‍എഞ്ചിനുകള്‍ എത്തിയിരുന്നത്. ആറ് ഫയര്‍ എഞ്ചിനുകളുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണത്തിൽ ആക്കിയത്.
രാവിലെ 6 മണിയോടെ തന്നെ തീ നിയന്ത്രണ വിധേയമായി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം അപകട കാരണം എന്നാണ് പ്രഥമിക നിഗമനം. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടം ഉണ്ടായി. കട പൂർണ്ണമായും നശിച്ചിരുന്നു. സ്ഥലത്ത് നിന്നും സമീപ വാസികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചു. അതിഥി തൊഴിലാളികളെ ആണ് ഒഴിപ്പിച്ചത്.
'തകർന്നു പോയ ഞങ്ങളെ പിടിച്ചുനിർത്തുന്നത് പിടിയോടുളള നിങ്ങളുടെ ഈ സ്നേഹം', ഉമ തോമസിന്റെ കുറിപ്പ്
അതേസമയം, ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ചെരുപ്പ് കടയിലാണ് ഇന്ന് പുലച്ചെ തീപിടിച്ചത്. കടയ്ക്ക് സമീപം അന്യ സംസ്ഥാന തൊഴിലാളികള്‍ അടക്കം താമസിക്കുന്ന വന്നിരുന്നു. ഇവരെയാണ് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയത്.