• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കേരളത്തിന്റെ ഭാവി പൊതുവിദ്യാലയങ്ങളിലെ മരബെഞ്ചുകളിൽ; പൊതുവിദ്യാലയങ്ങളിലെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തണം!!!

  • By Desk

കോഴിക്കോട്: സ്‌കൂളുകളില്‍ പാര്‍ശ്വവത്ക്കരണം ഇല്ലാതായാലെ പൊതുസമൂഹം മെച്ചപ്പെടുകയുള്ളൂവെന്ന് വികസന സെമിനാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്നുവരുന്ന സെമിനാറിന്റെ മൂന്നാംദിനത്തില്‍ ആണ് വിലയിരുത്തല്‍.

പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 11 പദ്ധതികള്‍ക്ക് തുടക്കം; ആരോഗ്യ മേഖലയില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാക്കുമെന്ന് കെകെ ശൈലജ

മതേതര ജനാധിപത്യത്തിലൂന്നുന്ന സാമൂഹ്യ അന്തരീക്ഷം ഉണ്ടാവണമെങ്കില്‍ പൊതുവിദ്യാലയങ്ങളില്‍ ജാതിമത വ്യത്യാസങ്ങളില്ലാതെ ഒരുമിച്ചിരുന്നു പഠിക്കുന്നതലമുറ വളര്‍ന്നു വരേണ്ടതുണ്ടെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ മുക്കിലും മൂലയിലും ഉയര്‍ന്നു വന്ന അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ നടത്തിപ്പുകാര്‍ ഏതെങ്കിലും മതസംഘടനകളുടെ വക്താക്കളാണെന്നും ഇത്തരം സ്‌കൂളുകളില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ വര്‍ഗീയപരമായി ക്യാന്‍വാസ് ചെയ്യപ്പെടുന്നുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്.

മതേതരമായ സൗഹൃദങ്ങള്‍ കുട്ടികളില്‍ വളര്‍ന്നു വരുന്ന സാഹചര്യം ഇതോടെ ഇല്ലാതാവുകയും ഒരേ സമുദായത്തില്‍പ്പെട്ടവര്‍ തമ്മില്‍ മാത്രം സൗഹൃദം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. പൊതു വിദ്യാലയങ്ങളിലെ മരബെഞ്ചുകളിലാണ് കേരളത്തിന്റെ മതേതര ഭാവി നിലനില്‍ക്കുന്നതെന്ന കേരളത്തിലെ മുന്‍ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ വാക്കുകള്‍ ഇന്നത്തെ സാഹചര്യത്തിലും പ്രസക്തമാണ്.മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വര്‍ധിച്ചുവരുന്ന കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ വരെ സ്‌കൂളുകളില്‍ വരുന്ന മതേതര ചിന്തയ്ക്ക് കഴിയും.

മതധ്രൂവീകരണം ഇല്ലാതാക്കാന്‍ പൊതുവിദ്യാലയങ്ങളിലെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തണമെന്ന ചിന്തയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നവകേരളമിഷനില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വിജയകരമായ ആയിരം ദിനങ്ങളാണ് കഴിഞ്ഞുപോയത്. സര്‍ക്കാര്‍ സ്‌കൂളികളിലേക്ക് 3.42 ലക്ഷം കുട്ടികള്‍ അധികമായി ഈ അധ്യയനവര്‍ഷം പുതുതായി പ്രവേശനം നേടി എന്നത് വലിയ നേട്ടമാണ്.

സര്‍ക്കാര്‍ സ്‌കൂളുകളുടെ തകര്‍ച്ച ലക്ഷ്യമിട്ട് വന്‍തോതിലുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നുണ്ടെന്നും വരുംദിനങ്ങളില്‍ ഇവ വ്യാപകമാവുമെന്നും ഇതിനെതിരെ അണിചേരണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു.തെരുവോരങ്ങളില്‍ വിദ്യാഭ്യാസ മേഖല ചര്‍ച്ചയാവുന്നു എന്നതു തന്നെ ഈ മേഖലയിലെ വലിയ മാറ്റമാണെന്നും സെമിനാര്‍ നിരീക്ഷിച്ചു.

പൊതുവിദ്യാഭ്യാസവും മതേതര ജനാധിപത്യവും എന്ന വിഷയത്തില്‍ എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.കെ അബ്ദുള്‍ ഹക്കീം, പൊതു വിദ്യാഭ്യാസവും ശാസ്ത്ര ചിന്തയും എന്ന വിഷയത്തില്‍ ഡയറ്റ് ശാസ്ത്ര വിഭാഗം ലക്ചറര്‍ ഡി.ദിവ്യ, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം വിഷയത്തില്‍ ഡയറ്റ് ലക്ചറര്‍ അബ്ദുള്‍ നാസര്‍, പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ നടക്കാവ് ഗവ.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപകന്‍ എം. ജയകൃഷ്ണന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ എം.എ ഷീല സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇ കെ സുരേഷ് കുമാര്‍ സെമിനാര്‍ നിയന്ത്രിച്ചു.

Kozhikode

English summary
Development seminar in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X