കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകളില്‍ നിരീക്ഷണ കാമറ 172 ഇടങ്ങളില്‍ മാത്രം!!

Google Oneindia Malayalam News

കോഴിക്കോട്: തിരഞ്ഞെടുപ്പ് നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രശ്‌നബാധിത ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയ നിരീക്ഷണ സംവിധാനം കുറച്ചു. നിലവില്‍ കോഴിക്കോട് ജില്ലയില്‍ ആയിരം പ്രശ്‌ന ബാധിത ബൂത്തുകളാണ് ഉള്ളത്. ഇതില്‍ 172 ഇടങ്ങളില്‍ മാത്രമാണ് ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. ഇത്തരം ക്യാമറകള്‍ സജ്ജീക്കരിക്കപ്പെട്ടതോടെയാണ് കള്ളവോട്ടുകള്‍ ഇല്ലാതായതെന്നാണ് വിലയിരുത്തല്‍. ഇത് കുറഞ്ഞതോടെ കള്ളവോട്ട് കൂടാനും സാധ്യതയുണ്ട്.

1

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റവും മികച്ച സുരക്ഷയില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നിരീക്ഷണം കുറയുന്നതോടെ ഇത് സാധ്യമാകുമോ എന്നാണ് ഇനി അറിയാനുള്ളത്. എന്നാല്‍ ക്യാമറ നിരീക്ഷണം കുറഞ്ഞ എണ്ണത്തില്‍ ഒതുക്കിയത് എന്തിനാണെന്ന് വ്യക്തമല്ല. അക്ഷയ സെന്ററുകളിലെ ജീവനക്കാരെ ഉപയോഗിച്ചാണ് ക്യാമറ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് മൂന്ന് ദിവസത്തേക്ക് രണ്ടായിരം രൂപയായിരുന്നു നല്‍കിയിരുന്നത്.

അതേസമയം നിരീക്ഷണ ക്യാമറികള്‍ വെട്ടിക്കുറച്ച് അക്ഷയ ജീവനക്കാരുടെ വരുമാനത്തെയും ബാധിക്കും. കോഴിക്കോട് ജില്ലയില്‍ ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉല്‍പ്പെടെ ആയിരം പ്രശ്‌നബാധിത ബൂത്തുകളാണ് ഉള്ളത്. കോഴിക്കോട് ജില്ലാ റൂറല്‍ പരിധിയിലാണ് 915 പ്രശ്‌നബാധിത ബൂത്തുകളുമുള്ളത്. നഗരപരിധിയില്‍ 78 ബൂത്തുകളാണ് പ്രശ്‌നബാധിതമായി കണക്കാക്കുന്നത്. 16 പോലീസ് സ്റ്റേഷന്‍ പരിധികളിലായിട്ടാണ് ഈ ബൂത്തുകളുള്ളത്.

നഗരപരിധിയില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകള്‍ ഉള്ള പോലീസ് സ്‌റ്റേഷന്‍ ചേവായൂരും ഗ്രാമ പരിധിയില്‍ നാദാപുരവുമാണ്. ചേവായൂരില്‍ 12 ബൂത്തുകളും നാദാപുരത്ത് 121 ബൂത്തുകളുമാണ് ഉള്ളറത്. ഗ്രാമ പരധിയില്‍ 20 പോലീസ് സ്‌റ്റേഷനുകള്‍ക്ക് കീഴിലാണ് 915 സെന്‍സിറ്റീവ് ബൂത്തുകള്‍ ഉള്ളത്. ബാലുശ്ശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകള്‍ ഉള്ളത്. ആകെ പത്ത് ബൂത്തുകളാണ് ഇത്തരത്തിലുള്ളത് ഉള്ളത്.

Kozhikode
English summary
kozhikode: no sufficient camera in sensitive booths may increase bogus vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X