കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഴിയൂരിൽ ഇനി പ്ലാസ്റ്റിക് കല്ല്യാണങ്ങളില്ല; ഹരിത വിവാഹങ്ങൾ മാത്രം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ആഗസ്ത് 15 മുതല്‍ അഴിയൂര്‍ പഞ്ചായത്തില്‍ വിവാഹങ്ങൾക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉണ്ടാവില്ല. പരമാവധി അവ ഒഴിവാക്കിയ ഹരിത വിവാഹങ്ങളാണ് ഇനി നടക്കുക. സ്വാതന്ത്ര്യ ദിനത്തിൽ പ്ലാസ്റ്റിക്കിൽനിന്നു കൂടി സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മാതൃകയാവുകയാണ് ജില്ലയുടെ വടക്കൻ അതിർത്തിയായ അഴിയൂർ പ്രദേശം.

സ്വാതന്ത്ര്യ ദിനത്തിൽ തുടക്കം കുറിക്കുന്ന ഹരിത കല്യാണത്തിന് പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി, മത സാമൂഹിക സംഘടനകള്‍ സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഹരിതചട്ടം പാലിച്ച് പൂര്‍ണമായും പ്ലാസ്റ്റിക്കുകള്‍ കല്യാണചടങ്ങുകളില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. പ്ലേറ്റുകളും ഗ്ലാസുകളും പരമാവധി അലങ്കാരങ്ങളും വരെ ഇനി പ്ലാസ്റ്റിക് മുക്തമായിരിക്കും.

news

ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ഹരിത കല്യാണങ്ങള്‍ ആരംഭിക്കുന്നത്. ഹരിത പ്രോട്ടോക്കോള്‍ യൂണിറ്റുകള്‍ ആറ് വാര്‍ഡുകളില്‍ ആരംഭിക്കുവാനും യോഗത്തില്‍ തീരുമാനമായി. പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി അയൂബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് പദ്ധതി വിശദീകരിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.ടി ശ്രീധരന്‍, വൈസ്പ്രസിഡണ്ട് റീന രയരോത്ത്, പി പി ശ്രീധരന്‍, കെ.പി പ്രമോദ്, പി. നാണുമാസ്റ്റര്‍, പ്രദീപ് ചോമ്പാല, കെ കെ ജയകുമാര്‍, കെ.അന്‍വര്‍ ഹാജി, സാലിം പുനത്തില്‍, ഒ. ബാലന്‍, ടി.സി.എച്ച് അബൂബക്കര്‍ ഹാജി, പ്രകാശന്‍ മാസ്റ്റര്‍, നാണു നായര്‍, കെ.വി.രാജന്‍, പാമ്പള്ളി ബാലകൃഷ്ണന്‍, പ്രകാശന്‍ പി.കെ, മഹേഷ് എന്‍.പി, ഇ.അരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹരിത പ്രോട്ടോകോള്‍ യൂണിറ്റ് ആരംഭിക്കാന്‍ തയ്യാറായ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ധനസഹായം നല്‍കുമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തെ അറിയിച്ചു.

Kozhikode
English summary
No plastics will be used during marriage functions in azhiyur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X