കുടുംബത്തോടൊപ്പം കഴിയാൻ ജോലി നിർത്തി സൈജൽ; അവസാനം രാജ്യത്തെ സേവിച്ച ജവാനെ മരണം വിളിച്ചു
മലപ്പുറം: രാജ്യത്തെ സേവിച്ച ശേഷം വിരമിക്കലിന് തയ്യാറെടുക്കുകയായിരുന്നു ലാൻസ് ഹവിൽദാർ മുഹമ്മദ് സൈജൽ. രണ്ടു പതിറ്റാണ്ടോളം ഇയാൾ രാജ്യത്തെ സേവിച്ചു. ഒരു കുടുംബത്തിന്റെ പ്രാരാബ്ദം മുഴുവൻ അദ്ദേഹത്തിന്റെ ചുമതലയായതിനാൽ നാട്ടിലേക്ക് എത്താനും വൈകി.
പിന്നീട്, കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കണം എന്ന മോഹത്താൽ രാജ്യത്തെ സേവിച്ച ലാൻസ് ഹവിൽദാർ മുഹമ്മദ് സൈജൽ സ്വയം വിരമിക്കാൻ തയ്യാറായി. എന്നാൽ, ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് മരണം വന്നെത്തിയത്.
ഗുജറാത്തിലെ ഗാന്ധിനഗർ ക്യാംപിൽ നിന്നും ലേയിലേക്കു മാറ്റം കിട്ടിയിരുന്നു ഇദ്ദേഹത്തിന്. പിന്നാലെ, അവിടേക്ക് പുറപ്പെട്ടപ്പോഴാണ് അപകടം സംഭവിച്ചത്. മറാഠ ലൈറ്റ് ഇൻഫൻട്രി ഇരുപത്തിരണ്ടാം ബറ്റാലിയനിൽ ആയിരുന്നു സൈജൽ. സേനാ ദൗത്യത്തിന് വേണ്ടി ഇന്ത്യ - പാക്ക് അതിർത്തിയിലേക്ക് ഉളള യാത്രയ്ക്കിടെ ലഡാക്കിൽ വെയ്ച്ച് ഒരു വാഹന അപകടം ഉണ്ടായി. ഈ അപകടത്തിൽ സൈജലടക്കം 7 സൈനികർ മരണപ്പെടുകയായിരുന്നു.
ചെറു പ്രായത്തിൽ തന്നെ സൈജലിന്റെ പിതാവ് മരണപ്പെട്ടിരുന്നു. അതിന് പിന്നാലെ സൈജൽ അനാഥാലയി ആയിരുന്നു വളർന്നത്. തുടർന്ന് തിരൂരങ്ങാടി യത്തീംഖാനയിൽ ആയിരുന്നു സൈജൽ തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത് . ശേഷം , തിരൂരങ്ങാടി ഓറിയന്റൽ ഹൈസ്കൂളിൽ നിന്ന് എസ് എസ് എൽ സിയിൽ വിജയം നേടി.
'ആരാണ് വീഡിയോ പ്രചരിപ്പിച്ചതെന്നു സർക്കാർ കണ്ടുപിടിക്കട്ടെ, അത് കോണ്ഗ്രസിന്റെ ശൈലിയല്ല'; ചെന്നിത്തല
തുടർന്നും സൈജൽ പഠിച്ചു. പി എസ് എം ഒ കോളജിൽ നിന്ന് ഇദ്ദേഹം പ്രീഡിഗ്രി പാസായി. പിന്നീട് കുറച്ചുകാലം അധ്യാപകനായി ജോലി നോക്കി. ഇതിന് പിന്നാലെ ആയിരുന്നു സൈജൽ സൈന്യത്തിൽ ചേർന്നത്. തന്റെ കുടംബത്തിന്റെ ചെറിയ കാര്യങ്ങളും എല്ലാ ആവശ്യങ്ങളും സൈജൽ ചെയ്തിരുന്നു. അനുജനെയും അനുജത്തിയെയും പഠിപ്പിച്ചതും കുടുംബം നോക്കിയതും എല്ലാം ഈ ജോലി നേടിയതിന് ശേഷം ആയിരുന്നു.
'സന്തോഷവതിയായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു';റിമിയുടെ കുറിപ്പും ഫോട്ടോയും ഇതാ വൈറൽ
തന്റെ കുടുംബത്തിനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സൈജൽ ജോലി നിർത്താനും തയ്യാറായി. അതേസമയം, നേരത്തേ പൂഞ്ചിലെ നിയന്ത്രണ രേഖയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് സൈജൽ. ഓപ്പറേഷൻ 'രക്ഷകി'ലും അദ്ദേഹം പങ്കെടുത്തിരുന്നു. രണ്ടിലും മികച്ച സേവനം നടത്തിയതിന് പ്രശംസാ പത്രവും കിട്ടി. രണ്ടു പതിറ്റാണ്ട് രാജ്യത്തെ സേവിച്ച് ആയിരുന്നു സൈജൽ മരണത്തിന് കീഴടങ്ങിയത്.