Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ വീണു.... അടുത്തത് സഖ്യം? കോണ്‍ഗ്രസും ശിവസേനയും തെറ്റുന്നു, കാത്തിരുന്ന് ബിജെപി!!

മുംബൈ: മഹാരാഷ്ട്രയില്‍ മഹാവികാസ് അഗാഡി സര്‍ക്കാര്‍ വീണതിന് പിന്നാലെ സഖ്യത്തിലും പ്രശ്‌നങ്ങള്‍. കോണ്‍ഗ്രസും ശിവസേനയും തമ്മിലാണ് പ്രശ്‌നങ്ങള്‍. കഴിഞ്ഞ ദിവസം ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സഖ്യത്തിന്റെ തീരുമാനങ്ങള്‍ക്കെതിരെയാണ് ശിവസേന തീരുമാനമെടുത്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസിന്റെ വന്‍ പ്രഖ്യാപനം; മത്സരിക്കാനില്ല

എന്നാല്‍ കോണ്‍ഗ്രസിന്റെ തന്നെ സഖ്യകക്ഷിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേരത്തെ തന്നെ മുര്‍മുവിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതാണ്. അതില്‍ കണ്ണടച്ച കോണ്‍ഗ്രസ് ശിവസേനയുമായി ഇടഞ്ഞത് മനപ്പൂര്‍വമാണെന്ന് സൂചനയുണ്ട്. കൂടുതല്‍ വിവരങ്ങളിലേക്ക്...

1

ഏറ്റവും പുതിയ പ്രശ്‌നം വാര്‍ഡ് വിഭജനമാണ്. ബിഎംസിക്ക് കീഴിലുള്ള വാര്‍ഡുകള്‍ വിഭജിക്കാനുള്ള തീരുമാനം സഖ്യത്തിന്റെ ധാര്‍മികതയ്ക്ക് എതിരാണെന്ന് മിലിന്ദ് ദേവ്‌റ തുറന്നടിച്ചു. ഭരണഘടനാ വിരുദ്ധമായ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. ബിഎംസിയില്‍ തിരഞ്ഞെടുപ്പ് ഏത് നിമിഷവും നടക്കാനിരിക്കെയാണ് ഈ നീക്കം. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ദേവ്‌റ കത്തയച്ചിട്ടുണ്ട്. ഈ തീരുമാനം റദ്ദാക്കണമെന്നാണ് നിര്‍ദേശം. വളരെ നിഗൂഢമായ ലക്ഷ്യങ്ങളാണ് ശിവസേനയ്ക്കുള്ളത്. അതിനെതിരെ കോണ്‍ഗ്രസ് അവസാനം വരെ പോരാടണമെന്നും ദേവ്‌റ പറഞ്ഞു.

2

കോണ്‍ഗ്രസില്‍ നിന്നുണ്ടാവുന്ന രണ്ടാമത്തെ പരസ്യമായ വിമര്‍ശനമാണ് ഇത്. ഷിന്‍ഡെ ഇതിനെ പിന്തുണയ്ക്കുകയാണെങ്കില്‍ സഖ്യം പൊളിയുമെന്ന് ഉറപ്പിക്കാം. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ രാജ്യത്തെ തന്നെ ഏറ്റവും മൂല്യമേറിയ തദ്ദേശ സ്ഥാപനമാണ്. എന്നാല്‍ മുംബൈയിലെ ഇപ്പോഴത്തെ സാഹചര്യം നോക്കൂ. ചിലയിടത്ത് കുഴികളുണ്ട്. ചിലയിടത്ത് പ്രളയമാണ്. എല്ലാ മുംബൈ ജനതയ്ക്കും നല്ല ഭരണമാണ് വേണ്ടത്. എന്നാല്‍ പലര്‍ക്കും അവരുടെ മേയര്‍ ആരാണെന്ന് പോലും അറിയില്ല. നല്ലൊരു മുംബൈ ഏതൊരാളും അര്‍ഹിക്കുന്നുണ്ടെന്നും മിലിന്ദ് ദേവ്‌റ പറഞ്ഞു.

3

അതേസമയം വാര്‍ഡ് വിഭജനം കൊണ്ട് ഏറ്റവുമധികം നേട്ടമുണ്ടാക്കുക ശിവസേനയ്ക്കാണെന്് വിലയിരുത്തലുണ്ട്. അതാണ് ദേവ്‌റ ചൂണ്ടിക്കാണിച്ചത്. ഒരു പാര്‍ട്ടിക്ക് മാത്രം നേട്ടമുണ്ടാക്കുന്നവയാണ് വാര്‍ഡ് വിഭജിക്കാനുള്ള തീരുമാനം. ഇത് എപ്പോഴും ഞങ്ങള്‍ ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ കോടതിയില്‍ വരെ പോയതാണ്. ബിഎംസി ഭരിക്കുന്ന പാര്‍ട്ടി അവരുടെ താല്‍പര്യം മാത്രം നോക്കിയാണിത് ചെയ്തത്. ശിവസേനയെ തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്. ശിവസേന സഖ്യത്തിന്റെ ധര്‍മത്തിനെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. വാര്‍ഡുകള്‍ വര്‍ധിക്കുന്നത് കൊണ്ട് നേട്ടമുണ്ടാക്കുന്നത് ശിവസേനയാണ്. അതുകൊണ്ട് കുടിലമായ ഉദ്ദേശമാണ് അവര്‍ക്കുള്ളത്.

4

2017ലെ ബിഎംസി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച 20 വാര്‍ഡുകളും വിഭജനത്തില്‍ വരും. ഈ വാര്‍ഡുകള്‍ കോണ്‍ഗ്രസ് കൈവിട്ട് പോകാന്‍ തന്നെ ഈ നീക്കം കാരണമാകും. കോണ്‍ഗ്രസിനെ ബിഎംസിയില്‍ തീര്‍ത്തും ദുര്‍ബലമാക്കുന്നതാണ് ഈ നീക്കം. പ്രതിപക്ഷ നേതാവായ രവിരാജയുടെ വാര്‍ഡും ഇതില്‍ വരും. നേരത്തെ 21 വാര്‍ഡുകള്‍ സ്ത്രീകള്‍ക്ക് മാത്രമായി മാറ്റിയിരുന്നു. ഇതെല്ലാം കോണ്‍ഗ്രസ് വാര്‍ഡുകളായിരുന്നു. ഇതിനെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കോടതിയില്‍ പോയിരുന്നു. സ്വന്തം വോട്ടുബാങ്കിന് വേണ്ടിയിട്ടാണ് ഈ പോരാട്ടമെന്ന് മിലിന്ദ് ദേവ്‌റ പറഞ്ഞു.

5

കോണ്‍ഗ്രസിന് മൂകസാക്ഷികളായി ഇരിക്കാന്‍ പറ്റില്ല. സഖ്യത്തിന്റെ പേരില്‍ ഞങ്ങളുടെ മേല്‍ കുതിര കയറാന്‍ പറ്റില്ല. കോണ്‍ഗ്രസിന്റെ കോട്ടകള്‍ സംരക്ഷിക്കുകയാണ് എന്റെ ജോലി. ഒരു പാര്‍ട്ടിയെ രക്ഷിക്കാനാണ് ഈ നീക്കം. വാര്‍ഡുകള്‍ 227ല്‍ നിന്ന് 236 ആക്കാനാണ് നീക്കം. 2011ലെ സെന്‍സസ് പോലും അവഗണിച്ചാണ് ഈ നീക്കം ബിഎംസി നടത്തിയിരിക്കുന്നത്. ഇതിനെതിരെയുള്ള പ്രക്ഷോഭം തെരുവിലേക്ക് വ്യാപിപ്പിക്കുമെന്നും മിലിന്ദ് ദേവ്‌റ വ്യക്തമാക്കി. നേരത്തെ ശിവസേന ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത് തങ്ങളോട് ചോദിക്കുക പോലും ചെയ്യാതെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോററ്റ് പറഞ്ഞു. ശിവസേന എംവിഎ കക്ഷിയാണെന്നും തോററ്റ് വ്യക്തമാക്കി.

ദില്‍ഷ-ബ്ലെസ്ലി ബന്ധം എങ്ങനെയാണ്; പ്രതികരിച്ച് ലക്ഷ്മി പ്രിയ, അവനത് മറ്റൊരു തരത്തില്‍, മറുപടി വൈറല്‍

Recommended Video

cmsvideo
    കോണ്‍ഗ്രസിന്റെ ഒരു വിധി, പ്രതിപക്ഷ നേതാവടക്കം ബിജെപിയിലേക്ക്‌ | *Politics

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+