• search
 • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എവിടെ പ്രോസിക്യൂട്ടര്‍? അട്ടപ്പാടി മധു കേസില്‍ കോടതിയുടെ ചോദ്യം

Google Oneindia Malayalam News

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന അട്ടപ്പാടിയിലെ മധുവിന്റെ കേസില്‍ കോടതിയില്‍ ഹാജരാകാനാളില്ല. മധു കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി ചോദിച്ചു. കേസ് ഇന്ന് പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. മണ്ണാര്‍ക്കാട് എസ് സി/ എസ് ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. നേരത്തെ കേസില്‍ നിന്നൊഴിയുന്നതിനായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി ജി പിയ്ക്ക് കത്ത് നല്‍കിയിരുന്നു.

സര്‍ക്കാര്‍ നിയോഗിച്ച വി ടി രഘുനാഥാണ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചത്. ആരോഗ്യ കാരണങ്ങളാലാണ് കേസില്‍ നിന്നും ഒഴിയാന്‍ രഘുനാഥ് സന്നദ്ധത അറിയിച്ചതെന്നാണ് വിവരം. എറണാകുളത്ത് നിന്നും മണ്ണാര്‍ക്കാടെത്തി കേസ് വാദിക്കാന്‍ ചില പ്രയാസങ്ങളുണ്ടെന്ന് കാണിച്ച് അദ്ദേഹം സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ രഘുനാഥിനോട് തന്നെ തുടരാന്‍ ആവശ്യപ്പെട്ടതായി ഡി ജി പി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് രഘുനാഥ് പറയുന്നത്.

ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് റാഫി, സംവിധായകന്‍ വ്യാസന്‍ എടവനക്കാടിനെയും ചോദ്യം ചെയ്യുന്നുദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് റാഫി, സംവിധായകന്‍ വ്യാസന്‍ എടവനക്കാടിനെയും ചോദ്യം ചെയ്യുന്നു

കണ്ണിന് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിയാന്‍ കത്ത് നല്‍കിയത്. മൂവായിരത്തോളം പേജുള്ള കുറ്റപത്രം വായിക്കല്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ നടത്താന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല. ചുമതലകള്‍ നിര്‍വഹിക്കാനാകാത്തതിനാല്‍ ഒഴിവാക്കണമെന്നാണ് അപേക്ഷയിലുള്ളത്.

ഇതുകൊണ്ട് തന്നെ ഇന്ന് അദ്ദേഹം കോടതിയില്‍ ഹാജരായിരുന്നില്ല. ഇതോടെ കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റി. 2018 ഫെബ്രുവരി 22-നായിരുന്നു കേസിനാസ്പദമായ സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവാണ് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായത്. മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മധുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മധുവിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണുയര്‍ന്നത്.

തുല്യ നീതിക്കായി 'ഷീറോ'; പുതിയ എന്‍ ജി ഒ രൂപീകരിച്ച് ഹരിതയില്‍ നിന്ന് പുറത്താക്കിയവര്‍തുല്യ നീതിക്കായി 'ഷീറോ'; പുതിയ എന്‍ ജി ഒ രൂപീകരിച്ച് ഹരിതയില്‍ നിന്ന് പുറത്താക്കിയവര്‍

ചിണ്ടക്കിയൂര്‍ നിവാസിയായ മധു മുക്കാലിയിലെ കടകളില്‍ മോഷണം നടത്തിയെന്നായിരുന്നു ആരോപണം. മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വീട്ടില്‍ നിന്ന് മാറി വനത്തിനുള്ളിലെ ഗുഹയില്‍ താമസിച്ചിരുന്ന മധുവിനെ അവിടെയെത്തിയാണ് അക്രമി സംഘം പിടികൂടിയത്. തുടര്‍ന്ന് ഉടുമുണ്ട് ഉരിഞ്ഞു കൈകള്‍ ചേര്‍ത്തുകെട്ടി ചിണ്ടക്കിയൂരില്‍ നിന്നു മുക്കാലിയിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീട് പൊലീസെത്തി കൊണ്ടുപോകും വഴിയാണ് മധു മരിക്കുന്നത്.

പൊലീസ് ജീപ്പില്‍ കൊണ്ടുപോകും വഴി മധു ഛര്‍ദിച്ചതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കേസില്‍ പ്രതികളായ പതിനാറു പേരെയും പൊലീസ് അറസ്റ്റു ചെയ്തു. 2018 മെയ് മാസത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ വൈകുകയാണ്. പ്രതികളെല്ലാം നിലവില്‍ ജാമ്യത്തിലാണ്. നാല് വര്‍ഷമായിട്ടും കേസിന്റെ വിചാരണ നടപടികള്‍ വൈകുന്നതില്‍ മധുവിന്റെ കുടുബം കടുത്ത അതൃപ്തിയിലാണ്.

അത് ബിജെപിയുടെ ചതിക്കുഴിയാണ്... വീണുപോകരുത്; മുന്നറിയിപ്പുമായി രാകേഷ് ടികായത്അത് ബിജെപിയുടെ ചതിക്കുഴിയാണ്... വീണുപോകരുത്; മുന്നറിയിപ്പുമായി രാകേഷ് ടികായത്

cmsvideo
  ശബ്ദരേഖ ദിലീപിന്റേത് തന്നെ, കൂടുതല്‍ തെളിവുകള്‍ | Oneindia Malayalam

  മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്ക്കാര്‍, പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, താഴുശേരില്‍ രാധാകൃഷ്ണന്‍, വിരുത്തിയില്‍ നജീവ്, മണ്ണമ്പറ്റയില്‍ ജെയ്ജുമോന്‍, കരിക്കളില്‍ സിദ്ദിഖ്, പൊതുവച്ചോലയില്‍ അബൂബക്കര്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികളും മര്‍ദിച്ചവരും. കൊലപാതകക്കുറ്റവും പട്ടികവര്‍ഗ പീഡന നിരോധന നിയമവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

  English summary
  Prosecutor not appearing in Attappadi Madhu case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X