കോണ്‍ഗ്രസ് വിട്ട ഗോപിനാഥിന് മനംമാറ്റം? സമവായ ചര്‍ച്ചകളാവാം, പാര്‍ട്ടിക്കെതിരെ പ്രചാരണത്തിനില്ല
പാലക്കാട്: കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറികള്‍ എവി ഗോപിനാഥിന്റെ രാജിയെ തുടര്‍ന്ന് ഉണ്ടായിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന് മനംമാറ്റമെന്ന് സൂചന. കോണ്‍ഗ്രസ് നേതൃത്വവുമായി സമവായ ചര്‍ച്ചകള്‍ക്കുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് ഗോപിനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഗോപിനാഥുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന് അങ്ങനെ കോണ്‍ഗ്രസ് വിട്ട് പോകാനാവില്ലെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു. ഗോപിനാഥിനെതിരായ പരസ്യ വിമര്‍ശനം പല നേതാക്കളും ഉന്നയിക്കുന്നുണ്ട്. കോണ്‍ഗ്രസിലെ തമ്മില്‍ തല്ല് പരസ്യമായ സാഹചര്യത്തിലാണ് ഗോപിനാഥിന് മനംമാറ്റം ഉണ്ടായിരിക്കുന്നത്.
പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

കോണ്‍ഗ്രസിനെതിരായ പ്രചാരണത്തിന് താനില്ലെന്നാണ് ഗോപിനാഥ് വ്യക്തമാക്കിയിരിക്കുന്നത്. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ ഗോപിനാഥ് ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ അടങ്ങിയ ഭരണസമിതി നിലവിലെ അഞ്ച് വര്‍ഷവും പൂര്‍ത്തിയാക്കുമെന്ന് നേരത്തെ ഗോപിനാഥ് പറഞ്ഞിരുന്നു. ഇതും സമവായ ചര്‍ച്ചകളിലേക്ക് വിരല്‍ ചൂണ്ടുന്നത്. പെരിങ്ങോട്ടുക്കുറിശ്ശിയിലെ കോണ്‍ഗ്രസ് ഗോപിനാഥാണെന്നും അംഗങ്ങള്‍ പറയുന്നു. ഭരണം മാറില്ലെന്ന് അവര്‍ തീര്‍ത്ത് പറയുന്നു. ഗോപിനാഥിനെ പാര്‍ട്ടിയില്‍ പിടിച്ച് നിര്‍ത്താന്‍ സമ്മര്‍ദ തന്ത്രമാണ് കോണ്‍ഗ്രസ് നേതൃത്വം പയറ്റുന്നത്. പാലക്കാട് ഇത്തവണ വന്‍ തിരിച്ചടി നേരിട്ടിരുന്നു. ഗോപിനാഥ് കൂടി പോയാല്‍ അത് ജില്ലാ നേതൃത്വം തകരുന്നതിന് തുല്യമാകും.
കോണ്‍ഗ്രസിനായി താന്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ഗോപിനാഥ് പറയുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യത താന്‍ നിഷേധിക്കുന്നില്ല. നെഹ്‌റു കുടുംബം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നയാളാണ് താന്‍. തന്നോട് കരുണാകരന്റെ ആത്മാവ് നീയെന്താണ് കോണ്‍ഗ്രസ് വിട്ടതെന്ന് ചോദിച്ചാല്‍ കോണ്‍ഗ്രസില്‍ തുടരുമെന്നായിരുന്നു ഗോപിനാഥ് പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടിക വന്നത് വലിയ അതൃപ്തി കേരളത്തിലെ കോണ്‍ഗ്രസില്‍ ഉണ്ടാക്കിയിരുന്നു. ഗോപിനാഥ് പാലക്കാട് അധ്യക്ഷനാവുമെന്നായിരുന്നു കരുതിയത്. സിപിഎം ഗോപിനാഥിനെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിരുന്നു.
അതേസമയം നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാജി പ്രഖ്യാപനത്തിന് പിന്നാലെ ഗോപിനാഥിന് പരസ്യ പിന്തുണ നല്‍കിയിരുന്നു. ഈ ആവേശം കണ്ടില്ലെന്ന് നടിക്കാന്‍ നേതൃത്വത്തിനാകില്ലെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. പെരിങ്ങോട്ടുകുറിശ്ശിയിലെ പഞ്ചായത്ത് അംഗത്വം രാജിവെക്കില്ലെന്ന ഗോപിനാഥിന്റെ നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തെ ചര്‍ച്ചകള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നതാണ്. നേരത്തെ ഗോപിനാഥിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നപ്പോള്‍, പഞ്ചായത്തിലെ അംഗങ്ങള്‍ മുഴുവന്‍ രാജിവെക്കാന്‍ തീരുമാനിച്ചിരുന്നു.അന്ന് സമവായത്തിലൂടെയാണ് അത് പരിഹരിച്ചത്. നിലവില്‍ അത്തരം നീക്കമില്ലാത്തത് ആശ്വാസമാണ്.












Click it and Unblock the Notifications