പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീട് വാടകയ്ക്കെടുത്ത് ആസൂത്രണം, 'ഇന്‍സ്റ്റ താരം' വിളിച്ചുവരുത്തും, ഫീനിക്സ് കപ്പിള്‍ ചില്ലറക്കാരല്ല

Google Oneindia Malayalam News

പാലക്കാട്: ഇരിങ്ങാലക്കുട സ്വദേശിയായ ധനകാര്യ സ്ഥാപന ഉടമയെ ഹണിട്രാപ്പില്‍ വീഴ്ത്തി തട്ടിക്കൊണ്ടുപോയി പണവും ആഭരണവും കാറുമെല്ലാം തട്ടിയെടുത്ത സംഭവത്തിലെ പ്രധാന പ്രതികളായ ഇന്‍സ്റ്റഗ്രാം താരങ്ങള്‍ ചില്ലറക്കാരല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൊല്ലം സ്വദേശി ദേവു, ഭര്‍ത്താവ് ഗോകുല്‍ ദീപ് എന്നിവരാണ് അറസ്റ്റിലായ ഇന്‍സ്റ്റ താരങ്ങള്‍.

സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ സ്വയം പരിചയപ്പെടുത്തിയ സംഭവം അടക്കം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വിവാഹത്തിന് ശേഷം സ്വപ്‌നം കണ്ടതെല്ലാം നേടിയെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. ആര്‍ഭാട ജീവിതമാണ് ഇവരെ പ്രശ്‌നത്തിലേക്ക് തള്ളിയിട്ടത്. അത് വലിയ തട്ടിപ്പ് നടത്താന്‍ ഇവരെ പ്രേരിപ്പിക്കുകയായിരുന്നു. വിശദമായ വിവരങ്ങളിലേക്ക്...

1

ഫിനിക്‌സ് കപ്പിള്‍ എന്ന പേരിലാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെട്ടിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഇവര്‍ക്ക് അറുപതിനായിരത്തില്‍ അധികം ഫോളോവേഴ്‌സുണ്ട്. ഇവരുടെ പോസ്റ്റുകളില്‍ ഇപ്പോള്‍ കമന്റുകളുമായി നിറഞ്ഞിരിക്കുകയാണ് ആരാധകര്‍. പാലാ സ്വദേശിയായ ശരത്താണ് ഹണിട്രാപ്പിന്റെ മുഖ്യ സൂത്രധാരന്‍. ഇയാളാണ് ദേവുവിനെയും ഗോകുലിനെയും ഹണിട്രാപ്പുമായി ബന്ധിപ്പിക്കുന്നത്. ശരത്ത് സോഷ്യല്‍ മീഡിയയില്‍ സ്ത്രീയുടെ പേരില്‍ വ്യാജ ഐഡിയുണ്ടാക്കി ഇയാള്‍ ഇരിങ്ങാലക്കുടയിലെ വ്യവസായിയെ പരിചയപ്പെടുകയായിരുന്നു.

2

ഭര്‍ത്താവ് ഗള്‍ഫിലാണെന്നും വീട്ടില്‍ അമ്മ മാത്രമാണ് ഉള്ളതെന്നും ഇയാളോട് ശരത്ത് പറഞ്ഞു. പാലക്കാട് സ്വദേശിനിയാണെന്നും അറിയിച്ചു. വ്യവസായി ഫോണ്‍ ചെയ്ത് തുടങ്ങിയതോടെയാണ് ശരത് തന്ത്രം മാറ്റിയത്. ദേവുവിന്റെയും ഗോകുലിന്റെയും സഹായം തേടി. തുടര്‍ന്നങ്ങോട്ട് ദേവു പരാതിക്കാരനുമായി അടുപ്പം തുടര്‍ന്നു. ഇയാളെ പാലക്കാട്ടെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇതെല്ലാം ഈ സംഘം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് തയ്യാറാക്കിയതാണ്.

3

ഓഗസ്റ്റ് 28നാണ് ഇയാള്‍ പാലക്കാട് എത്തിയത്. നേരിട്ട് കാണാമെന്നായിരുന്നു പരാതിക്കാരനോട് പറഞ്ഞത്. ഒലവക്കോട്ട് വെച്ച് ഇയാള്‍ ദേവുവിനെ കണ്ടു. പിന്നീട് യാക്കരയിലേക്ക് വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. തട്ടിപ്പുസംഘത്തിലെ യുവാക്കള്‍ നേരത്തെ നിശ്ചയിച്ചത് പ്രകാരം ഈ വീട്ടിലേക്ക് ഇരച്ചെത്തുകയാണ് അടുത്ത പ്ലാന്‍. തുടര്‍ന്ന് യുവതിയെ മര്‍ദിക്കുന്നതായി ഇവര്‍ അഭിനയിക്കും. ഒടുവില്‍ ഒത്തുതീര്‍ക്കാന്‍ പണം ആവശ്യപ്പെടും. വ്യവസായിയുടെ സ്വര്‍ണമാല, മൊബൈല്‍ ഫോണ്‍, പണം, ഡെബിറ്റ്, ക്രെഡിററ് കാര്‍ഡുകള്‍, കാര്‍ എന്നിവ തട്ടിയെടുത്തു.

4

ആര്‍ഭാടജീവിതം നയിച്ച് കടത്തിലായി, കടം വീട്ടാന്‍ ഹണിട്രാപ്പ്; വൈറല്‍ ദമ്പതികള്‍ പിടിയിലായതിങ്ങനെആര്‍ഭാടജീവിതം നയിച്ച് കടത്തിലായി, കടം വീട്ടാന്‍ ഹണിട്രാപ്പ്; വൈറല്‍ ദമ്പതികള്‍ പിടിയിലായതിങ്ങനെ

എടിഎം ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെയാണ് ഇയാളെ കൈയ്യും കാലും കെട്ടിയിട്ട് കൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. യാത്രയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് കാറില്‍ നിന്നിറങ്ങി വ്യവസായി രക്ഷപ്പെടുകയായിരുന്നു. ഈ സംഘം പക്ഷേ പിന്നീടും വ്യവസായിയെ മുതലെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇയാളുടെ ഭാര്യയുടെ വീട്ടിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടു. ഇതോടെ പോലീസില്‍ പരാതി എത്തി. വൈകാതെ ഇവര്‍ അറസ്റ്റിലുമായി.

5

ഇന്‍സ്റ്റയിലെ ദമ്പതിമാര്‍ അടക്കം വന്‍ പ്ലാനിംഗാണ് ഇതിനായി നടത്തിയിരുന്നത്. യാക്കരയിലെ വീട് സംഘം വാടകയ്‌ക്കെടുത്തിരുന്നു. ഇവിടേക്കാണ് വ്യവസായിയെ എത്തിച്ചത്. മുപ്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കി പതിനൊന്ന് മാസത്തേക്കായിരുന്നു കരാര്‍. ദമ്പതിമാര്‍ക്കായി വന്‍തുകയാണ് ശരത് വാഗ്ദാനം ചെയ്തിരുന്നു. പരാതിക്കാരനെ പല കാര്യങ്ങള്‍ പറഞ്ഞ് പാലക്കാട്ടെത്താന്‍ പ്രേരിപ്പിക്കുകയാണ് ദേവു ചെയ്തത്. ഒരു വര്‍ഷം മുമ്പാണ് ദേവുവും ഗോകുല്‍ദീപും വിവാഹിതരായത്.

6

ഇങ്ങനെയുണ്ടോ ഒരു തലമുടി ഭ്രാന്തന്മാര്‍: ഫുട്‌ബോള്‍ കളത്തിലെ ഫ്രീക്കന്മാര്‍ ഇവര്‍, എല്ലാം സൂപ്പര്‍ താരങ്ങള്‍

ഇവരുടെ ഇന്‍സ്റ്റഗ്രാമില്‍ രസകരമായ കാര്യങ്ങളാണ് ഉള്ളത്. ഏവിയേഷന്‍ കോഴ്‌സ് പഠിച്ചിട്ടുണ്ടെന്നാണ് ദേവു അവകാശപ്പെടുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലും നാല് കോളേജുകളിലും ഇവര്‍ ജോലി ചെയ്തിട്ടുണ്ടെന്ന് പറയുന്നു. എംബിഎയ്ക്ക് നിലവില്‍ പഠിക്കുകയാണെന്നും യുവതി പറഞ്ഞിരുന്നു. ഗോകുല്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസാണെന്ന് അവകാശപ്പെട്ടിരുന്നു. ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കുന്നുണ്ടെന്നും വിവാഹ ശേഷം ജീവിതം അടിപൊളിയാണെന്നും ദേവു ഇന്‍സ്റ്റഗ്രാമിലെ വീഡിയോയില്‍ പറഞ്ഞിരുന്നു.

7

സ്വന്തമായി ജോലിയുണ്ടാക്കിയിട്ട് വിവാഹം കഴിക്കണമെന്നും, ഗോകുലിനെ പോലൊരു ഭര്‍ത്താവിനെ കിട്ടിയത് തന്റെ ഭാഗ്യമാണെന്നും ദേവു പറയുന്നു. ഗോകുലിന്റെ വരുമാനം തന്റെ അക്കൗണ്ടിലാണ് വരുന്നതെന്നും, എന്റെ ആവശ്യത്തിന് ഉപയോഗിക്കാമെന്നും ഇവര്‍ പറയുന്നു. ചേട്ടന് താല്‍പര്യമില്ലാത്തത് കൊണ്ട് കാനഡയില്‍ പോയി എംബിഎ ചെയ്യാന്‍ പറ്റിയില്ല. വിവാഹ ശേഷം ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കുന്നുണ്ടെന്നും ദേവു മുമ്പ് വീഡിയോയില്‍ പറഞ്ഞിരുന്നു. ഇവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂരില്‍ നിന്ന് കൊച്ചിയില്‍ എത്തി താമസമാക്കിയതാണെന്നും അവകാശപ്പെട്ടിരുന്നു.

ഇന്ത്യയില്‍ വരാന്‍ പോകുന്നത് അപകടങ്ങള്‍; 2022ല്‍ ആ പ്രവചനം സംഭവിക്കും? ബാബ വംഗയുടെ വാക്കുകള്‍ വൈറല്‍ഇന്ത്യയില്‍ വരാന്‍ പോകുന്നത് അപകടങ്ങള്‍; 2022ല്‍ ആ പ്രവചനം സംഭവിക്കും? ബാബ വംഗയുടെ വാക്കുകള്‍ വൈറല്‍

English summary
palakkad honey trap case: phoenix couple rented home in palakkad and trap victims reveals police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X