പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫ്ലാറ്റിൽ മോഷണം യുവതി അറസ്റ്റിൽ: മോഷ്ടിച്ചത് ഫ്ലാറ്റിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണ്ണം!

  • By Desk
Google Oneindia Malayalam News

പാലക്കാട്: കല്ലേക്കാട് , രണ്ടാം മൈലിൽ ജാഫർ അപ്പാർട്ട്മെന്റ് ൽ താമസിക്കുന്ന മുഹമ്മദ് റിയാസുദ്ദീന്റെ ഭാര്യ റിസ് വാനയുടെ ഫ്ലാറ്റിൽ നടന്ന മോഷണക്കേസ്സിൽ യുവതിയെ അറസ്റ്റു ചെയ്തു. ശ്രീകൃഷ്ണപുരം,കരിമ്പുഴ, പടിഞ്ഞാറേതിൽ ബഷീറിന്റെ ഭാര്യ ഫസീല (29) നെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തത്. റിസ് വാനയുടെ ഫ്ലാറ്റിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്.

<strong>പിണറായി സര്‍ക്കാരിനെ പൂട്ടാന്‍ ബിജെപിയുടെ വജ്രായുധം! ടിപി സെന്‍കുമാര്‍ കേരള ഗവര്‍ണറാകുന്നു?</strong>പിണറായി സര്‍ക്കാരിനെ പൂട്ടാന്‍ ബിജെപിയുടെ വജ്രായുധം! ടിപി സെന്‍കുമാര്‍ കേരള ഗവര്‍ണറാകുന്നു?

പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്ടർ സി. അലവി , എസ്ഐ. ആര്‍ രഞ്ജിത്ത് , കമറുദ്ദീൻ വള്ളിക്കാടൻ, എഎസ്ഐ കെ സതീഷ് കുമാർ , വനിതാ എസ്പിസി അമ്പിളി, സി .ശ്രീക്കുട്ടി, സിപിഒ മാരായ സി .സുരേഷ് കുമാർ, ആര്‍ ദിലീഷ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. നന്ദകുമാർ, ആര്‍. കിഷോർ, എം. സുനിൽ കെ അഹമ്മദ് കബീർ, ആര്‍. വിനീഷ്, ആര്‍ രാജീദ് എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തിയത്.

 ലോക്കറിലെ ആഭരണങ്ങള്‍

ലോക്കറിലെ ആഭരണങ്ങള്‍


കഴിഞ്ഞ വ്യാഴാഴ്ച്ചഇവർ വീട് പൂട്ടി തൃശൂർ ബന്ധുവീട്ടിൽ പോയിരുന്നു . ഞായറാഴ്ച്ച തിരിച്ചെത്തിയെങ്കിലും, തിങ്കളാഴ്ചയാണ് അലമാരയിലെ ലോക്കർ തുറന്നു നോക്കിയത്, അപ്പോഴാണ് സ്വർണ്ണാഭരണങ്ങൾ അടങ്ങിയ പെട്ടി മോഷണം പോയത് അറിഞ്ഞത്. മുൻവാതിലോ, പിൻവാതിലോ തകർക്കാതെയാണ് മോഷ്ടാവ് അകത്തു കയറിയത് , ഉടൻ പാലക്കാട് ടൗൺ നോർത്ത് പോലീസിൽ വിവരമറിയിക്കുകയും , പോലീസ് സ്ഥലത്തെത്തി പരാതിക്കാരിയോട് അന്വേഷിച്ചതിൽ രണ്ടാഴ്ച മുമ്പ് വീടിന്റെ മുൻവാതിലിന്റെ താക്കോൽ കാണാതായതായി അറിയിച്ചു, പിന്നീട് രണ്ടാമത്തെ [Spare] താക്കോലാണ് ഉപയോഗിച്ചു വന്നത് .വാതിലിൽത്തന്നെ ഉണ്ടായിരുന്ന താക്കോൽ പ്രതി സൂത്രത്തിൽ കൈക്കലാക്കുകയായിരുന്നു. ശേഷം വീട്ടുകാർ തൃശൂർ പോയ സമയം നേരത്തെ അടിച്ചുമാറ്റിയ താക്കോൽ ഉപയോഗിച്ച് വീട് തുറന്ന് അലമാരയിൽ നിന്നും ആഭരണങ്ങൾ എടുത്ത ശേഷം പഴയപടി അലമാര പൂട്ടി വെക്കുകയായിരുന്നു . ഇതേ ഫ്ലാറ്റിൽ മുകൾനിലയിലാണ് ഫസീലയും കുടുംബവും താമസിച്ചിരുന്നത് .

 മൊഴി നിര്‍ണായകം

മൊഴി നിര്‍ണായകം


പോലീസ് ഫ്ലാറ്റിലുള്ള എല്ലാ താമസക്കാരുടെയുടെയും, ഫ്ലാറ്റുടമയുടെയും മൊഴിയെടുത്തതിൽ ഫ്ലാറ്റുടമ നൽകിയ മൊഴിയിൽ ഒരു ഫ്ലാറ്റിലെ താമസക്കാരൻ കഴിഞ്ഞ ദിവസം മൂന്നു മാസത്തെ വാടക ഒന്നിച്ചു തന്നതായി മൊഴി നൽകിയിരുന്നു , സാമ്പത്തിക ഞെരുക്കത്തിലായിരുന്ന ടിയാൻ ഇത്രയും പണം ഒന്നിച്ചു നൽകിയതിൽ പോലീസിനു സംശയം തോന്നുകയും, ടിയാനെ വിശദമായി ചോദ്യം ചെയ്തതിൽ ഫസീല തനിക്ക് 70,000 രൂപ കടം തന്നതായി സമ്മതിച്ചു, തുടർന്ന് ഫസീലയെ പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ തന്റെ വീട്ടുകാർ തനിക്കു നൽകിയ പണമാണെന്ന് മൊഴി നൽകി, എന്നാൽ ടിയാരിയുടെ മൊഴി പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പറയുന്നത് കളവാണെന്ന് മനസ്സിലാവുകയും , ടിയാരിയുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ചതിൽ ടിയാരി സഞ്ചരിച്ച സ്ഥലത്തെപ്പറ്റിയും , ബന്ധപ്പെട്ട നമ്പരുകളെപ്പറ്റിയും ചോദിച്ചതിൽ പ്രതിക്ക് ഉത്തരം മുട്ടുകയായിരുന്നു. ഒടുവിൽ പ്രതി കുറ്റം സമ്മതിക്കുകയും , സ്വർണ്ണാഭരണങ്ങൾ പെരിന്തൽമണ്ണയിലെ ജ്വല്ലറിയിൽ വിറ്റതായും പറഞ്ഞു . തുടർന്ന് പോലീസ് പെരിന്തൽമണ്ണയിലെ ജ്വല്ലറിയിൽ നിന്നും വിറ്റ സ്വർണ്ണം കണ്ടെടുത്തു. ഫസീലയുടെ ഫ്ലാറ്റിൽ തെളിവെടുപ്പു നടത്തിയ പോലീസ് സ്വർണ്ണം വിറ്റുകിട്ടിയ പണത്തിന്റെ ഒരു ഭാഗവും, മോഷ്ടിച്ചെടുത്ത താക്കോലും കസ്റ്റഡിയിലെടുത്തു.

 യുവതിക്കെതിരെ വേറെയും കേസ്

യുവതിക്കെതിരെ വേറെയും കേസ്

ഫസീലക്കെതിരെ നേരത്തെ ഭർത്തൃപിതാവിനെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 2014 ൽ ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനിലും , ഭർത്താവിന്റെ മുത്തശ്ശിയെ ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ 2016 ൽ നാട്ടുകൽ പോലീസ് സ്റ്റേഷനിലും കേസ്സുകളുണ്ട്. വിഷം നൽകി കൊന്ന ശേഷം മൃതദേഹം റോഡരികിൽ തള്ളുകയായിരുന്നു . മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ്സിൽ ഭർത്താവ് ബഷീറും കൂട്ടുപ്രതിയാണ്, നാട്ടുകൽ പോലീസ് രണ്ടു പേരെയും അറസ്റ്റു ചെയ്തിരുന്നു. കൊലപാതകക്കേസ്സിൽ ജാമ്യത്തിലിറങ്ങിയ ശേഷം ബഷീറും, ഭാര്യ ഫസീലയും , മകനും പാലക്കാട് പിരായിരി, മേപ്പറമ്പ് , കല്ലേക്കാട് എന്നിവിടങ്ങളിൽ രണ്ടു വർഷമായി വാടകക്ക് താമസിച്ചു വരികയാണ്. ഭർത്താവ് ബഷീർ ഹോട്ടൽ തൊഴിലാളിയാണ് . പ്രതി കൂടുതൽ കളവുകൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ് . നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

English summary
woman arrested on robbery in flat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X