ഹോമിലെ ഒലിവര്‍ ട്വിസ്റ്റിന്റെ പോലൊരു അനുഭവം റോസമ്മയ്ക്ക് പറയാനുണ്ട്, പക്ഷേ ആരും വിശ്വസിക്കില്ല
പത്തനംതിട്ട: ഇന്ദ്രന്‍സ് അടുത്തിടെ അഭിനയിച്ച് ജനപ്രീതി നേടിയൊരു ചിത്രമായിരുന്നു ഹോം. അതിലെ പ്രധാന കഥാപാത്രമായിരുന്നു ഒലിവര്‍ ട്വിസ്റ്റ് എന്ന ഇന്ദ്രന്‍സ് അഭിനയിച്ച കഥാപാത്രം. അതിലെ സുപ്രധാന രംഗത്ത് ആ കഥാപാത്രം മകനോട് പറയുന്ന ഒരു കഥയുണ്ട്. ഗുരുതരാവസ്ഥയിലുള്ള ഒരു കുട്ടിയെ രക്ഷിക്കുന്നതിനായി ആനക്കൂട്ടത്തെ അടക്കം മറികടന്നുള്ള ഒരു യാത്രയെ കുറിച്ചുള്ള ഒലിവര്‍ ട്വിസ്റ്റിന്റെ തുറന്നുപറച്ചില്‍. ഇത് സിനിമയില്‍ മകന്‍ വിശ്വസിക്കുന്നില്ല. ഈ കഥയ്ക്ക് അങ്ങനൊരു പ്രശ്‌നമുണ്ട്. ആരും വിശ്വസിക്കില്ലെന്ന് ആ കഥാപാത്രം തന്നെ പറയുന്നുണ്ട്. ഇനി അതുപോലൊരു അനുഭവം ജീവിതത്തിലുണ്ടായാലോ, അത്തരമൊരു കാര്യമാണ് റോസമ്മയ്ക്ക് പറയാനുള്ളത്.

റോസമ്മയുടെ അനുഭവം ഒലിവര്‍ ട്വിസ്റ്റിനെ പോലെ ആരും വിശ്വസിച്ചെന്ന് വരില്ല. അനുഭവിച്ച് അറിഞ്ഞാല്‍ മാത്രം വിശ്വസിക്കുന്ന ചില കാര്യങ്ങളുണ്ട്. റോസമ്മയുടെ അനുഭവവും അത്തരത്തിലുള്ളതാണ്. തിരുവല്ല സ്വദേശിയാണ് റോസമ്മ. ഇതുമൊരു ആനക്കഥ തന്നെയാണ്. കലിതുള്ളി വന്ന കാട്ടാനയും, അത് തൊട്ടരികിലൂടെ പോയതുമെല്ലാം ഇപ്പോഴും വലിയൊരു സ്വപ്‌നമോ അതല്ലെങ്കില്‍ ജീവന്‍ തന്നെ രക്ഷപ്പെട്ടതോ ആയ അദ്ഭുത കഥയാണ്. ബന്ധുവായ ഡോ സഖറിയാസ് മാര്‍ തെയോഫിലോസിന്റെ കബറക്കടത്തില്‍ പങ്കെടുക്കാന്‍ റോസമ്മയും സംഘവും തിരുവല്ലയില്‍ നിന്ന് കോയമ്പത്തൂരില്‍ കാടിനോട് ചേര്‍ന്നുള്ള തടാകം എന്ന സ്ഥലത്തെത്തിയതപ്പോഴാണ് ഈ സംഭവം നടന്നത്.
റോസമ്മയും ഒപ്പം ബന്ധുക്കളുമായിരുന്നു കൂടെയുണ്ടായിരുന്നത്. 2017ലായിരുന്നു സഖറിയാസിനെ വിയോഗം. ഭൗതിക ശരീരം പുലര്‍ച്ചെ ആശ്രമത്തിലെത്തിയാണ് ഇവര്‍ കണ്ടത്. ഒരുപാട് അകലെ നിന്ന് വരുന്നവര്‍ക്ക് ആശ്രമത്തില്‍ തന്നെ കുറച്ച് അപ്പുറത്തായിട്ടുള്ള വാല്‍ഷ് ആശുപത്രിയിലായിരുന്നു വിശ്രമത്തിനുള്ള സൗകര്യമൊരുക്കിയിരുന്നത്. റോസമ്മ പുലര്‍ച്ചെ അഞ്ച് മണിയോടെ താമസ സ്ഥലത്തേക്ക് നടന്നു. ആ സമയം വെളിച്ചമൊന്നും വീണ് തുടങ്ങിയിരുന്നു. ഇടവഴിയിലൂടെയായിരുന്നു നടത്തം. ആനയെന്നൊക്കെ ആരൊക്കെയോ വിളിച്ചുപറയുന്നുണ്ടെങ്കില്‍ താന്‍ അതൊന്നും കാര്യമാക്കിയില്ലെന്ന് റോസമ്മ പറയുന്നു. കാട്ടാനക്കൂട്ടമാണ് ഓടി വരുന്നതെന്ന് അധികം വൈകാതെ തന്നെ തനിക്ക് മനസ്സിലായെന്നും അവര്‍ പറഞ്ഞു.
കാട്ടില്‍ നിന്ന് ഇടവഴി കടന്ന് തീറ്റതേടി വന്നതായിരുന്നു അവര്‍. കരിമ്പും ചോളവുമൊക്കെ വിളയുന്ന പാടം അതടുത്ത് തന്നെയുണ്ട് അവിടേക്കായിരുന്നു ഈ കുതിച്ചോട്ടം. കൂട്ടം തെറ്റിയ കൊമ്പനും പിടിയും കുട്ടിയാനയുമാണ് റോസമ്മയുടെയും സംഘത്തിന്റെയും മുന്നിലേക്ക് വന്നത്. അഞ്ച് പേര്‍ കൂട്ടത്തില്‍ നിന്ന് മുന്നോട്ടോടി. ഇതില്‍ റോസമ്മയും എബ്രഹാമും ബാബുവും വീണുപോയി. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ എങ്ങനെയോ രക്ഷപ്പെട്ട് സമീപത്തേക്ക് മാറി. റോസമ്മ വീണതാകട്ടെ കൊമ്പന്റെ കാലില്‍ ചുവട്ടിലേക്ക്. ബാക്കിയുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്കാണ് വീണത്. ആന തന്നെ കോര്‍ക്കാന്‍ കൊമ്പുയര്‍ത്തിയെങ്കില്‍ ഒന്നും സംഭവിച്ചില്ലെന്ന് റോസമ്മ പറയുന്നു.
മണ്ണില്‍ മുഖം ചേര്‍ത്തുവെച്ച് കൊമ്പന്റെ കാലുകള്‍ക്കിടയില്‍ കമിഴ്ന്ന് കിടക്കുകയായിരുന്നു റോസമ്മ. മറ്റ് രണ്ട് പേരും തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു. എന്നാല്‍ ആന കണ്ടില്ല. കാലുകള്‍ കൊണ്ട് പല തവണ ആന തന്നെ തൊട്ടിരുന്നു. പുറം കാല് കൊണ്ട് ശരീരം മറിച്ചിട്ടു. എന്നാല്‍ മണ്ണിനോട് ശരീരം കൂടുതല്‍ ഒട്ടിക്കിടക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് തലയുര്‍ത്തി നോക്കിയെങ്കിലും ആന പോയിട്ടില്ലായിരുന്നു. വീണ്ടും കിടന്നു. കുറേ കഴിഞ്ഞാണ് ആന സ്ഥലം വിട്ടത്. ശരിക്കും ജീവന്‍ ശരീരത്തില്‍ നിന്ന് പോയി തിരിച്ചുവന്ന അവസ്ഥയായിരുന്നു അതെന്ന് റോസമ്മ പറയുന്നു. ആനയുടെ കാലുകള്‍ നിലത്ത് പതിപ്പിക്കുമ്പോഴുള്ള ശബ്ദമൊക്കെ താന്‍ ശരിക്കും അനുഭവിച്ചറിഞ്ഞെന്നും അവര്‍ പറഞ്ഞു.
മഞ്ജുവിനെ ചേര്‍ത്തുപിടിച്ച് ഗീതുവും സംയുക്തയും; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ചിത്രങ്ങള്‍
ആളുകള്‍ എത്തിയതോടെയാണ് റോസമ്മയും കൂടെയുള്ളവരും മണ്ണില്‍ നിന്ന് എഴുന്നേറ്റത്. മറ്റുള്ളവര്‍ പറഞ്ഞാണ് ഇതിന്റെ ഗുരുതരാവസ്ഥ ഞങ്ങള്‍ക്കൊക്കെ മനസ്സിലായത്. താന്‍ തലയുയര്‍ത്തിയത് ആന കണ്ടിരുന്നുവെങ്കില്‍ ഉറപ്പായും ചവിട്ടിയരച്ചേനെ എന്നും നാട്ടുകാര്‍ പറഞ്ഞുവെന്ന് റോസമ്മ പറഞ്ഞു. ഇതേ സ്ഥലത്ത് തന്നെ ദിവസങ്ങള്‍ക്ക് മുമ്പ്് കാട്ടാനയെ ചവിട്ടിയരച്ചിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. റോസമ്മ ഞെട്ടിയത് അക്കാര്യത്തിലാണ്. അതേസമയം ഈ കഥ പറയാന്‍ താന്‍ ഉണ്ടായത് ഭാഗ്യമാണെന്ന് റോസമ്മ പറയുന്നു. ആനയുടെ കാല്‍ ചെറുതായി അങ്ങോട്ടോ ഇങ്ങോട്ടോ മാറാതിരുന്നത് ദൈവത്തിന്റെ ഭാഗ്യമെന്ന് മാത്രം കരുതുന്നുവെന്ന് റോസമ്മ പറഞ്ഞു.












Click it and Unblock the Notifications