തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം ഇതുവരെ ജയിക്കാത്ത മണ്ഡലം; കോണ്‍ഗ്രസ് സിറ്റിങ് സീറ്റ്, വിജയ സാധ്യത ബിജെപിക്കെന്ന് 2 സര്‍വെകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഇതുവരേയുള്ള നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ചിത്രമെടുത്ത് പരിശോധിക്കുമ്പോള്‍ ഭരണ സിരാകേന്ദ്ര സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫിന് വലിയ സ്വധീനമുള്ളതായി കാണാന്‍ കഴിയും. കഴിഞ്ഞ രണ്ട് തവണയും കോണ്‍ഗ്രസിലെ വിഎസ് ശിവകുമാര്‍ വിജയിച്ചിട്ടുള്ള മണ്ഡലത്തില്‍ നിന്നും ഇന്നുവരെ ഒരു സിപിഎം സ്ഥാനാര്‍ത്ഥി വിജയിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സഖ്യകക്ഷിയായ ജനാധിപത്യ കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതിനാല്‍ ആ ചരിത്രം ഇത്തവണയും സിപിഎമ്മിന് തിരുത്താന്‍ കഴിയില്ലെങ്കിലും തിരുവനന്തപുരത്തെ രാഷ്ട്രീയ പോരിന്‍റെ വീറിനും വാശിക്കും ഒട്ടും തന്നെ കുറവില്ല.

തിരുവനന്തപുരം മണ്ഡലം

തിരുവനന്തപുരം മണ്ഡലം

മുന്‍പ് തിരുവന്തപുരം വെസ്റ്റ് മണ്ഡലത്തിന്‍റെ ഭാഗമായിരുന്ന ഭൂരിഭാഗം പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്താണ് 2010 ലെ മണ്ഡല പുനഃനിര്‍ണ്ണയത്തോടെ തിരുവനന്തപുരം മണ്ഡലം രൂപം കൊള്ളുന്നത്. 2011 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ വി സുരേന്ദ്രന്‍ പിള്ളയ്ക്കെതിരെയായിരുന്നു വിഎസ് ശിവകുമാറിന്‍റെ വിജയം. 5352 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ശിവകുമാര്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ ആരോഗ്യ മന്ത്രിയുമായി.

ശ്രീശാന്ത് നേടിയ വോട്ടുകള്‍

ശ്രീശാന്ത് നേടിയ വോട്ടുകള്‍

2016 ലെ തിരഞ്ഞെടുപ്പില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിനായിരുന്നു ഇടതുമുന്നണി സീറ്റ് നല്‍കിയത്. എന്നാല്‍ ശിവകുമാറിനെ വീഴ്ത്താന്‍ ഇത്തവണയും സാധ്യമായില്ല. 10905 വോട്ടിനായിരുന്നു ശിവകുമാറിന്‍റെ വിജയം. അതേസമയം ബിജെപിയുടെ എസ് ശ്രീശാന്ത് മണ്ഡലത്തില്‍ ആദ്യമായി പാര്‍ട്ടിയുടെ വോട്ട് മുപ്പതിനായിരത്തിന് മുകളിലേക്ക് ഉയര്‍ത്തി.

ഇടതുമുന്നണിയുടെ പ്രതീക്ഷ

ഇടതുമുന്നണിയുടെ പ്രതീക്ഷ


അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ മേല്‍ക്കൈ ആണ് ഇടതുമുന്നണിയുടെ പ്രതീക്ഷകളുടെ അടിസ്ഥാനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 45813 വോട്ടുകളാണ് ഇടതുമുന്നണി നേടിയത്. അതേസമയം രണ്ടാമത് എത്തിയ ബിജെപിക്ക് നേടാന്‍ കഴിഞ്ഞതാവട്ടെ30069 വോട്ടും.28648 വോട്ടായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്.

ശിവകുമാര്‍ വന്നതിലൂടെ

ശിവകുമാര്‍ വന്നതിലൂടെ

വിഎസ് ശിവകുമാര്‍ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായി എത്തിയതിലൂടെ തദ്ദേശത്തിലെ തിരിച്ചടി മറികടന്ന് മുന്നേറാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഇടതുപക്ഷമാവട്ടെ തദ്ദേശത്തിലെ ലീഡ് നിലനിര്‍ത്തി ആന്‍റണി രാജുവിലൂടെ മണ്ഡലം പിടിക്കാനും ശ്രമിക്കുന്നു. സിനിമ നടന്‍ കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെയാണ് ബിജെപിയുടെ പ്രതീക്ഷകള്‍ ഏറ്റവും കൂടുതല്‍ ശക്തമായത്.

വിജയം കൃഷ്ണകുമാറിനെന്ന്

വിജയം കൃഷ്ണകുമാറിനെന്ന്

മണ്ഡലം അടിസ്ഥാനമാക്കി പുറത്ത് വന്ന വന്ന രണ്ട് പ്രീപോള്‍ സര്‍വേയില്‍ കൃഷ്ണകുമാര്‍ വിജയിക്കുമെന്ന് പ്രവചിക്കുകയും ചെയ്തതോടെ തിരുവനന്തപുരത്തെ ബിജെപി പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയാവുകയും ചെയ്തു. ഹിന്ദു വിശ്വാസികള്‍ കൂടുതലുള്ള മണ്ഡലമാണെങ്കിലും മുസ്ലീം- ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കും മണ്ഡലത്തിലെ ജനവിധിയെ സ്വാധീനിക്കാന്‍ ശേഷിയുള്ള വോട്ടുകള്‍ ഉണ്ട്.

പിന്തുണ യുഡിഎഫിന്

പിന്തുണ യുഡിഎഫിന്

ഹിന്ദുവിഭാഗങ്ങളില്‍ കൂടുതലും നായര്‍ വിഭാഗത്തില്‍ പെട്ടവരാണ്. ഇതില്‍ നല്ലൊരു ശതമാനവും യുഡിഎഫിനെ അനുകൂലിക്കുന്നവരാണ്. ഇതില്‍ നിന്ന് ഒരു വിഹിതം വോട്ടുകള്‍ ബിജെപി പിടിച്ചാല്‍ അത് മണ്ഡലത്തില്‍ യുഡിഎഫിന് തിരിച്ചടിയാവും. എന്നാല്‍ എന്‍എസ്എസുമായി ശിവകുമാറിന് നല്ല ബന്ധം ഉള്ളതിനാല്‍ വോട്ട് ചോരില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.

നിര്‍ണ്ണായകമാവുക

നിര്‍ണ്ണായകമാവുക

മണ്ഡലത്തിലെ ഹിന്ദു വിഭാഗങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളില്‍ സ്വാധീനം കൂടുതല്‍ ഇടതുപക്ഷത്തിനാണ്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റെങ്കിലും നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മികച്ച ഭൂരിപക്ഷം യുഡിഎഫിനുണ്ട്. എന്‍ഡിഎ പിടിക്കുന്ന വോട്ടുകളായിരിക്കും മണ്ഡലത്തിലെ ജനവിധിയെ സ്വാധീനിക്കുക.

Thiruvananthapuram
English summary
BJP to win in Thiruvananthapuram constituency: says 2 pre polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X