• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പഞ്ചായത്ത് പ്രസിഡന്റിനെതിരെ വാളെടുത്തു.... ഉടന്‍ വീട് പണിത് കൊടുക്കാന്‍ സിപിഎം, ലൈഫ് പദ്ധതിയില്‍!!

വെള്ളറട: ലൈഫ് പദ്ധതിയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഗുണഭോക്താവിനായി വീട് നിര്‍മിച്ച് നല്‍കാനൊരുങ്ങി സിപിഎം. സത്യവിലാസത്തില്‍ യശോദയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണം ഉന്നയിച്ചത്. വീട് നിര്‍മാണത്തില്‍ പഞ്ചായത്ത് പ്രസിഡന്റും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് വഞ്ചിച്െന്നാണ് പരാതി ഉന്നയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ശോഭകുമാരിയുടെ വാര്‍ഡിലെ താമസക്കാരിയാണ് യശോദ. വീട് നിര്‍മാണം തന്റെ ഭര്‍ത്താവിനെ ഏല്‍പ്പിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നുവെന്ന് യശോദ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞ കാര്യങ്ങളൊക്കെ സമ്മതിച്ച ശേഷം മാത്രമാണ് വീടിനുള്ള ഗുണഭോക്തൃ പട്ടികയില്‍ ഇവര്‍ ഇടംപിടിച്ചത്. മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്ത വീടുകളാണ് ലൈഫ് ഭവന പദ്ധതി പ്രകാരം നിര്‍മിച്ച് കൊടുക്കുന്നത്. എന്നാല്‍ നിബന്ധനകള്‍ പാലിക്കാതെ തട്ടിക്കൂട്ടി വീട് പണിതെന്നായിരുന്നു പരാതി. ഇവര്‍ക്ക് ലഭിക്കേണ്ടിയിരുന്ന അവസാന ഗഡുവും അനുവദിച്ചിട്ടില്ല. യൂത്ത് കോണ്‍ഗ്രസും ബിജെപിയും കേരള കോണ്‍ഗ്രസും ഇതിനെ സമരം ആരംഭിച്ചിരുന്നു. ഇതോടെ സിപിഎം ഇടപെട്ട് വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചത്.

പ്രസിഡന്റിന് വിഷയത്തില്‍ ജാഗ്രതകുറവുണ്ടായെന്ന് സിപിഎം ഏരിയാ കമ്മിറ്റി വിലയിരുത്തിയെന്ന് സെക്രട്ടറി ഡികെ ശശി പറഞ്ഞു. വീട്ടമ്മയ്ക്ക് കുറ്റമറ്റ വീട് പാര്‍ട്ടി നിര്‍മിച്ച് നല്‍കും. പണം തികയാതെ വന്നാല്‍ പാര്‍ട്ടി കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു. ഗുണഭോക്താവ് നേരിട്ട് നടത്തിയ നിര്‍മാണത്തില്‍ മേസ്തിരി പണിക്കാരനായ ഭര്‍ത്താവ് ജോലിക്ക് പോവുക മാത്രമാണ് ഉണ്ടായതെന്നുള്ള ശോഭകുമാരിയുടെ വാദം പാര്‍ട്ടി തള്ളിയിരിക്കുകയാണ്. എന്നാല്‍ പ്രശ്‌നം രൂക്ഷമാക്കിയതിന് പിന്നില്‍ ഒരു ഏരിയാ കമ്മിറ്റി അംഗവും മറ്റ് രണ്ട് പ്രവര്‍ത്തകരുമാണെന്ന് വിമര്‍ശനമുണ്ട്.

ബ്രാന്‍ഡ് ന്യൂ രാഹുല്‍.... പുതിയ ഗെയിമിലും വിജയം, ദില്ലിയിലെ ആ നീക്കം ട്രെന്‍ഡിംഗ്, 4 ഗെയിം ചേഞ്ചര്‍

അതേസമയം കാക്കതൂക്കി വാര്‍ഡില്‍ പാര്‍ട്ടി സഹയാത്രികയായ ഒരു വനിതയെ മത്സരിപ്പിക്കുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായ ഗൂഢാലോചനയാണെന്നും വിമര്‍ശനമുണ്ട്. ശോഭകുമാരി ഈ വാര്‍ഡ്ില്‍ നിന്ന് വീണ്ടും മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. ഇത് തള്ളാനുള്ള നീക്കമായിരുന്നു ഇപ്പോള്‍ നടന്നതെന്നാണ് ആരോപണം. ലൈഫ് പദ്ധതി നിഷ്‌കര്‍ഷിച്ചിട്ടുള്ള രീതിയിലല്ല വീടുനിര്‍മിച്ചതെന്ന് കണ്ടതോടെ തന്റെ ഭാഗം സുരക്ഷിതമാക്കാനായി ഗ്രാമസേവകന്‍ ഗുണഭോക്താവായ വീട്ടമ്മയ്ക്ക് നോട്ടീസ് നല്‍കി. മേല്‍ക്കൂര ഒഴിവാക്കി തട്ടുവാര്‍ത്തില്ലെങ്കില്‍ അടുത്ത ഗഡു അനുവദിക്കില്ലെന്നും നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്.

ബിജെപി ഔട്ട്‌സൈഡര്‍ ക്യാമ്പാവുന്നു, അമിത് ഷായുടെ കൂറുമാറ്റ രാഷ്ട്രീയത്തില്‍ വിള്ളല്‍, ഒരൊറ്റ നേട്ടം!

Thiruvananthapuram

English summary
cpm will built house for house wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X