തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മക്കള്‍ രണ്ട് പേരും സ്ഥാനാര്‍ത്ഥികള്‍, മാളു അമ്മയ്ക്ക് ധര്‍മസങ്കടം, ആര്‍ക്ക് വോട്ട് ചെയ്യും!!

Google Oneindia Malayalam News

മതിലകം: രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് വലിയ കടുപ്പമേറിയ കാര്യമാണ്. അതിനൊപ്പം രണ്ട് സ്ഥാനാര്‍ത്ഥികള്‍ കൂടിയായാലോ പറയുകയേ വേണ്ട കടുപ്പം തന്നെ. എന്നാല്‍ ഒരു വീട്ടില്‍ നിന്ന് രണ്ട് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉണ്ടാവുകയും, അവര്‍ രണ്ട് പേരും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്താല്‍ എന്ത് ചെയ്യും. ശരിക്കും പെട്ട് പോകുന്നത് വീട്ടുകാരായിരിക്കും. അത്തരമൊരു ധര്‍മ സങ്കടത്തിലാണ് മാളു അമ്മ. രണ്ട് മക്കളും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയതോടെ തൃശൂര്‍ പൊക്ലായി സ്വദേശിയായ മാളു ആര്‍ക്ക് വോട്ട് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്.

1

മാളുവിന്റെ മക്കളായ ബിജുവും ബൈജുവും മതിലകം പഞ്ചായത്തിലേക്കാണ് മത്സരിക്കുന്നത്. നേരത്തെ തന്റെ മക്കള്‍ രണ്ട് വ്യത്യസ്തമായ രാഷ്ട്രീയ ആശയങ്ങള്‍ വെച്ച് പുലര്‍ത്തിയപ്പോഴൊന്നും ഈ പ്രശ്‌നം മാളു അമ്മയ്ക്കില്ലായിരുന്നു. രാഷ്ട്രീയം നാടിന്റെ നന്മയ്ക്കാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അവര്‍. ഇത്തവണ പക്ഷേ മക്കള്‍ തന്നെ ഞെട്ടിച്ചെന്ന് അവര്‍ പറയുന്നു. രണ്ട് പേരും എതിര്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു. ആര് ജയിച്ചാലും തോറ്റാലും തനിക്ക് സന്തോഷവും സങ്കടവും ഉണ്ടാവുമെന്ന് മാളു അമ്മയുടെ വാക്കുകളില്‍ പ്രകടമാണ്.

മതിലകം 16ാം വാര്‍ഡിലാണ് മാളു അമ്മയുടെ മക്കളായ ബിജുവും ബൈജുവും മത്സരിക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥിയാണ് ബിജു. സഹോദരന്‍ ബൈജു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും. ബിജു പാപ്പിനിവട്ടം സഹകരണ ബാങ്കിലെ പ്രസിഡന്റാണ്. അതേസമയം ബൈജു കോണ്‍ഗ്രസിന്റെ മതിലകം മണ്ഡലം വൈസ് പ്രസിഡന്റാണ്. അതേസമയം ഇവര്‍ തമ്മില്‍ രാഷ്ട്രീയ ഗോദയില്‍ ആരോപണ പ്രത്യാരോപണങ്ങളില്ല. പരസ്പരമുള്ള ആരോപണങ്ങളേക്കാള്‍ വികസന പ്രശ്‌നങ്ങളില്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രചാരണം നടത്തുന്നത്. അത് തന്നെ മാളുവിന് സന്തോഷം നല്‍കുന്നതാണ്.

അതേസമയം തനിക്ക് മക്കളോട് രണ്ടുപേരോടും ജയിച്ച് വാ എന്ന് പറയാനാവാത്ത അവസ്ഥയാണ് ഉള്ളതെന്ന് മാളു പറയുന്നു. ജയിച്ചു വാ മക്കളോ എന്ന് പറഞ്ഞ് തല്‍ക്കാലം രക്ഷപ്പെടുകയായിരുന്നു അവര്‍. മാളുവനറിയാം ഒരുമിച്ച് മത്സരിക്കുമ്പോള്‍ ഒരാള്‍ മാത്രമേ ജയിക്കൂ എന്ന്, പക്ഷേ അതിലൊന്നും ഒരു പ്രശ്‌നവും സഹോദരങ്ങള്‍ തമ്മില്‍ ഉണ്ടാവില്ലെന്നും മാളുവനിയാം. ആരോഗ്യപരമായ തെരഞ്ഞെടുപ്പ് മത്സരം നടക്കുമെന്ന് തന്നെയാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

Thrissur
English summary
thrissur: 2 sons contest each other, but their mother is in confusion on whom to vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X