വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുരുമുളക് വിലയിടിയുന്നു: ഉല്പാദത്തില്‍ ഗണ്യമായ കുറവ്; വിളവെടുപ്പായിട്ടും വയനാട്ടിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കുരുമുളകിന്റെ വിലത്തകര്‍ച്ചയില്‍ കുടിയേറ്റമേഖലയായ പുല്‍പ്പള്ളിയടക്കമുള്ള പ്രദേശങ്ങളിലെ കര്‍ഷകര്‍ ദുരിതത്തില്‍. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 500 രൂപ വരെയെത്തിയ കുരുമുളകിന്റെ ഇപ്പോഴത്തെ വിപണി വില 325 രൂപയാണ്. ഒരാഴ്ചക്ക് മുമ്പ് 375 രൂപയുണ്ടായിരുന്ന കുരുമുളകിന് ഒറ്റയടിക്ക് കുറഞ്ഞത് 50 രൂപയാണ്. കുരുമുളക് കൃഷിയില്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ഉല്പാദനം നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം.

<strong>കൊച്ചിയില്‍ ആദ്യ ഹൈടെക് വാഹന ടെസ്റ്റിംഗ് ഗ്രൗണ്ട് ഉദ്ഘാടനത്തിനൊരുങ്ങി: ഉദ്ഘാടനം ഫെബ്രുവരി 23ന്!! </strong>കൊച്ചിയില്‍ ആദ്യ ഹൈടെക് വാഹന ടെസ്റ്റിംഗ് ഗ്രൗണ്ട് ഉദ്ഘാടനത്തിനൊരുങ്ങി: ഉദ്ഘാടനം ഫെബ്രുവരി 23ന്!!

കേരളത്തില്‍ തന്നെ വയനാടന്‍ കുരുമുളകിന് വിപണിയില്‍ ആവശ്യക്കാരേറെയാണ്. എന്നാല്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളും, കാലാവസ്ഥാ വ്യതിയാനവുമെല്ലാം വയനാടന്‍ കുരുമുളകിന്റെ കൃഷിയെ സാരമായി ബാധിച്ചുകഴിഞ്ഞു. കുരുമുളക് ഉല്പാദനത്തിലും ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. ദ്രുതവാട്ടമടക്കമുള്ള രോഗങ്ങള്‍ ഇത്തവണയും കുടിയേറ്റമേഖലയായ പുല്‍പ്പള്ളിയിലടക്കം വ്യാപകമായി കുരുമുളക് വള്ളികള്‍ നശിപ്പിച്ചിരുന്നു. ഇത്തരം രോഗങ്ങളെയെല്ലാം അതിജീവിച്ച കര്‍ഷകരാണ് ഇപ്പോള്‍ വിലത്തകര്‍ച്ച മൂലം ദുരിതമനുഭവിക്കുന്നത്.

Pepper

മഴ ശക്തമായതോടെയായിരുന്നു കുരുമുളക് ചെടികളുടെ ചുവട്ടില്‍ വെള്ളം കെട്ടിനിന്നായിരുന്നു രോഗബാധ ആരംഭിച്ചത്. വേരുകള്‍ ചീയുകയും ചീഞ്ഞ ചെടികളില്‍ തണ്ടും ഇലയും ഒരുപോലെ പഴുത്തുകൊഴിയുകയും ചെയ്തത് നിരവധി കര്‍ഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ചു. ഉല്പാദനക്ഷമത കൂടുതലും പ്രതിരോധശേഷി കുറവുമുള്ള പന്നിയൂര്‍ ഇനങ്ങളാണ് കൂടുതലായും വയനാട്ടില്‍ കൃഷി ചെയ്തുവരാറുള്ളത്. പന്നിയൂര്‍ ഇനങ്ങളെയാണ് ദ്രുതവാട്ടം കൂടുതലായും ബാധിച്ചത്. കുടകില്‍ നിന്നുമെത്തിക്കുന്ന ഗുണമേന്മ കുറഞ്ഞ ചെടികളെല്ലാം കൂട്ടത്തോടെ നശിച്ചിരുന്നു.

കോപ്പര്‍ ഓക്‌സി ക്ലോറൈഡാണ് ദ്രുതവാട്ട രോഗത്തിനുള്ള മരുന്നായി കൃഷിവകുപ്പടക്കം പറഞ്ഞതെങ്കിലും ഇത് തളിച്ചിട്ടും രോഗത്തിന് ശമനമുണ്ടായിരുന്നില്ല. 2000-01ല്‍ ജില്ലയില്‍ 44,908 ഹെക്ടറില്‍ ജില്ലയില്‍ കുരുമുളക് കൃഷിയുണ്ടായിരുന്നു. 17,915 ടണ്‍ കുരുമുളക് ഉല്പാദനം ആ വര്‍ഷങ്ങളില്‍ നടന്നു. 2006-07 വര്‍ഷമാകുമ്പോഴേക്കും കുരുമുളകുതോട്ടങ്ങളുടെ അളവ് 36,488 ഹെക്ടറായും ഉത്പാദനം 9,828 ടണ്ണായും കുറഞ്ഞു. ദ്രുതവാട്ടം, മന്ദവാട്ടം, മീലിബഗ്, വൈറസുകള്‍ എന്നിവയാണ് കുരുമുളക് കൃഷിയെ പ്രതികൂലമായി ബാധിച്ചത്.

സ്‌പൈസസ് ബോര്‍ഡ് 2010-11ല്‍ നടപ്പിലാക്കിയ കോടികളുടെ പുനരുജ്ജീവന പദ്ധതിയെ കുരുമുളക് കൃഷിക്ക് ഉണര്‍വായിരുന്നു. 2017ല്‍ 11,850 ടണ്ണായിരുന്നു ഉത്പാദനം. എന്നാല്‍ ഇപ്പോള്‍ എല്ലാം തകിടം മറിയുന്ന അവസ്ഥയിലാണ്. നിലവില്‍ 24,500 ഹെക്ടറിലാണ് വയനാട്ടില്‍ കരുമുളകു കൃഷിയുള്ളത്. ഇതിലാണ് ഭൂരിഭാഗവും നശിച്ചത്. കുരുമുളക് പറിക്കുന്ന പ്രവൃത്തി ജില്ലയില്‍ ഇപ്പോള്‍ നടന്നുവരികയാണ്. ഉല്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായതായാണ് പുല്‍പ്പള്ളി അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

ഉല്പാദനം കുറവായിട്ടും വിലയിലുണ്ടായ തകര്‍ച്ച വയനാട്ടിലെ കര്‍ഷകരെ ഏങ്ങനെ ബാധിക്കുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇതിനകം തന്നെ കടബാധ്യത മൂലം നിരവധി കര്‍ഷകരാണ് വയനാട്ടില്‍ ആത്മഹത്യ ചെയ്തത്. കുരുമുളക് കൃഷിക്ക് 10 കോടി രൂപയാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. ഒരു പരിധി വരെ ഇത് ആശ്വാസമാകുമെങ്കിലും ഈ തുക കുരുമുളക് കൃഷിയെ പുനരുജീവിപ്പിക്കാന്‍ പര്യാപ്തമാണോയെന്ന ചോദ്യം ബാക്കിയാവുകയാണ്.

Wayanad
English summary
pepper rate decreased; Significant decrease in production
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X