വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുവകളുടെ വരവ് വര്‍ധിക്കുന്നു, ഭീതിയിലായി വയനാട്; പരിഹരിക്കാതെ രക്ഷയില്ല

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില് തുടരെ ജനവാസ മേഖലയില്‍ കടുവയിറങ്ങുന്നത് നാട്ടുകാരെ ഭയപ്പെടുത്തുന്നു.ഏത് നിമിഷവും കടുവ ചാടിവീഴാമെന്ന ഭയത്തില്‍ ജീവിക്കേണ്ട അവസ്ഥയാണ് ഇവര്‍ക്ക്. കടുവ സാന്നിധ്യം സ്ഥിരീകരിച്ച പിലാക്കാവില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും ഇതുവരെ കടുവയെ പിടിക്കാനായിട്ടില്ല.

കഴിഞ്ഞ ദിവസം ഒരു സ്വകാര്യ വ്യക്തിയുടെ പശുവിനെ കടുവ ആക്രമിച്ച് കൊന്നു. കൂട് ഇതിനടുത്തായി സ്ഥാപിച്ചിട്ടുണ്ട്. വനംവകുപ്പിനോടും, മന്ത്രിയോടും വരെ നാട്ടുകാര്‍ കടുത്ത പ്രതിഷേധം അറിയിച്ച് കഴിഞ്ഞു. രണ്ട് മാസത്തിനിടെ നാട്ടുകാര്‍ക്ക് നഷ്ടമായത മൂന്ന് വളര്‍ത്തുമൃഗങ്ങളെയാണ്. ഇതേ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്.

1

അതേസമയം പുതുശ്ശേരിയില്‍ കര്‍ഷകനെ കടുവ ആക്രമിച്ച് കൊന്നതോടെ പിലാക്കാവിലും നാട്ടുകാര്‍ ഭീതിയിലാണ്. പൊന്മുടിക്കോട്ടയിലെ കടുവയെ ഇതിനിടെ വനംവകുപ്പ് പിടിക്കാന്‍ ശ്രമിച്ചിരുന്നു. രണ്ട് ദിവസമായി ഇവിടെ കൂട് സ്ഥാപിച്ച് കടുവയെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്.

ലോകം അവന്റെ കാല്‍ക്കീഴിലാവും, മനുഷ്യര്‍ക്ക് അതില്ലാതെ പറ്റില്ലെന്നാവും, സര്‍വനാശമെന്ന് പ്രവചനംലോകം അവന്റെ കാല്‍ക്കീഴിലാവും, മനുഷ്യര്‍ക്ക് അതില്ലാതെ പറ്റില്ലെന്നാവും, സര്‍വനാശമെന്ന് പ്രവചനം

ഇതിന്റെ പരിസര പ്രദേശങ്ങളിലൊന്നിലും കടുവ ഇന്നലെ വന്നതേയില്ല. വനംവകുപ്പ് സ്ഥാപിച്ച് ക്യാമറകളിലൂടെ കടുവയ്ക്കായി നിരീക്ഷണം തുടരുന്നുണ്ട്. ഈ കടുവ സമീപത്ത് തന്നെയുള്ള എസ്റ്റേറ്റില്‍ ഉണ്ടാവുമെന്നാണ് വനംവകുപ്പ് കരുതുന്നത്. നാട്ടുകാരും ഇത് തന്നെയാണ് പറയുന്നത്. കടുവ ഭക്ഷിച്ച നിലയില്‍ ഒരു കാട്ടുപന്നിയെയും ഈ ഭാഗത്ത് നിന്ന് കണ്ടിട്ടുണ്ട്.

കടുവ ഈ മേഖലയില്‍ തന്നെയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയ സംഭവം. കഴിഞ്ഞ് വള്ളുവാടി റൂട്ടിലും രണ്ട് കടുവകളെ പാതയോരത്ത് കണ്ടെത്തിയിരുന്നു. ഇവിടെയുള്ള പുതുവീട് ഗോത്ര കോളനിയിലും വനപാലകരെത്തി നിരീക്ഷണം നടത്തി.

മുതലാളിയായാല്‍ ഇങ്ങനെ വേണം, കമ്പനിയുടമയ്ക്ക് ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു; പകുതി തൊഴിലാളിക്ക് നല്‍കുംമുതലാളിയായാല്‍ ഇങ്ങനെ വേണം, കമ്പനിയുടമയ്ക്ക് ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു; പകുതി തൊഴിലാളിക്ക് നല്‍കും

കോളനിയുടെ സമീപത്തായി വനത്തില്‍ ഒരു മാസമായി നാല് കടുവകളുണ്ടെന്നാണ് പ്രദേശവാസി പറയുന്നത്. കടുവയും, ഒപ്പം കുഞ്ഞുമുള്ളത് ഇവകളെ കൂടുതല്‍ അപകടകാരികളാക്കുന്നു. അറിയാതെ ഈ വഴി പോകുന്നവര്‍, തന്റെ കുഞ്ഞിനെ ആക്രമിക്കാന്‍ വന്നവരാണെന്ന് കരുതി കടുവ ചാടിവീഴാനുള്ള സാധ്യത ശക്തമാണ്.

Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി

ഏത് നിമിഷവും നാട്ടുകാര്‍ക്ക് നേരെ കടുവയുടെ ആക്രമണം ഇനിയും ഉണ്ടാവാമെന്ന് പലരും ഭയപ്പെടുന്നുണ്ട്. ഇതിനിടെ പടവെട്ടിയിലും കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തി. നാട്ടുകാരാണ് ഇക്കാര്യം പറഞ്ഞത്. വനംവകുപ്പ് പക്ഷേ കടുവയുടെ കാല്‍പ്പാടാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കടുവയ്‌ക്കൊപ്പം പലയിടത്തും പുലിശല്യവും രൂക്ഷമാണ്.

Wayanad
English summary
tiger coming into habitable place increasing, wayanad people living in fear
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X